Get Updates
Get notified of breaking news, exclusive insights, and must-see stories!

താങ്കളുടെ ആശംസകള്‍ക്ക് നന്ദി: രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി നരേന്ദ്ര മോദി

ദില്ലി: പതിനേഴാമത് ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ചരിത്രം വിജയം നേടിയ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും വിജയാശംസകള്‍ നേര്‍ന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നന്ദിയറിയിച്ച് നരേന്ദ്രമോദി. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ നന്ദി പ്രകടനം. രാഹുല്‍ ഗാന്ധിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു നരേന്ദ്ര മോദിയുടെ ട്വീറ്റ്.

ജനവിധി അംഗീകരിക്കുന്നുവെന്നും വിജയികളായ നരേന്ദ്രമോദിക്കും എന്‍ഡിഎയക്കും ആശംസകള്‍ നേരുന്നുവെന്നും രാഹുല്‍ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം മുന്നൂറിലേറെ സീറ്റുകള്‍ ഒറ്റക്ക് നേടിയതിന്‍റെ ആത്മവിശ്വാസത്തില്‍ രണ്ടാം മോദി സര്‍ക്കാര്‍ നാളെ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് ചേരുന്ന അവസാന മന്ത്രിസഭായോഗത്തില്‍ നിലവിലെ മന്ത്രിസഭ പിരിച്ചു വിടാനുള്ള പ്രമേയം പാസാക്കും. തുടര്‍ന്ന് രാഷ്ട്രപതിക്ക് രാജിസമര്‍പ്പിക്കം. ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രപതി ബിജെപിയെ ക്ഷണിക്കും.

rahul-gandhi

Recommended Video

cmsvideo
    തുടര്‍ ഭരണം ഉറപ്പിച്ചതോടെ മോദിയുടെ ട്വീറ്റ്

    അതേസമയം രണ്ടാം മോദി സര്‍ക്കാറില്‍ അമിത് ഷാ ഉണ്ടാവുമോ എന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്. ക്യാബിനറ്റ് പദവിയുള്ള നിര്‍ണ്ണായക റോളില്‍ അമിത് ഷാ എത്താന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമിത് ഷാ മന്ത്രിസഭയിലെത്തിയാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് ബിജെപിക്ക് പകരക്കാരനെ തേടേണ്ടി വരും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+