Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി ഇന്ത്യയില്‍ വരുന്നത് തുണി കഴുകാന്‍ മാത്രമെന്ന് തേജസ്വി യാദവ്

പട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ബീഹാര്‍ ഉപമുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ ഇളയ പുത്രനുമായ തേജസ്വി യാദവ് രംഗത്ത്. വിദേശ യാത്ര നടത്തുന്ന മോദി ഇപ്പോള്‍ ഇടയ്ക്ക് ഇന്ത്യയില്‍ വരുന്നത് വസ്ത്രം കഴുകാന്‍ വേണ്ടി മാത്രമാണെന്ന് പരിഹസിച്ചാണ് തേജസ്വി യാദവ് എത്തിയത്.

മോദിയുടെ തുടര്‍ച്ചയായ വിദേശ യാത്രയ്‌ക്കെതിരെ പരിഹാസവുമായി ഇതിനുമുന്‍പും നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിദേശത്ത് പോകാനാണോ അദ്ദേഹത്തെ ജനം അധികാരത്തിലേറ്റിയതെന്നും അദ്ദേഹം ചോദിക്കുന്നു. വിദേശ സന്ദര്‍ശനത്തിനിടെ രാജ്യത്ത് നടക്കുന്ന അക്രമങ്ങളെക്കുറിച്ചും വികസനത്തെക്കുറിച്ചും ശ്രദ്ധിക്കാന്‍ മോദിക്ക് സമയമില്ലെന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി.

tejaswi-yadav

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെയും മോദിയെയും ജനങ്ങള്‍ സ്വീകരിച്ചത് രാജ്യം ഭരിക്കാന്‍ വേണ്ടിയാണ്‌,
അല്ലാതെ വിദേശ പര്യടനം നടത്താനല്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ പാലിക്കുന്നതായിരിക്കും. നല്ലൊരു ഭരണമായിരിക്കും ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുകയെന്നും തേജസ്വി യാദവ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+