കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി നടത്തിയത് 240 അനൗദ്യോഗിക യാത്രകൾ, ബിജെപി വ്യോമ സേനയ്ക്ക് 1.4 കോടി നൽകിയതെന്തിന്?

Google Oneindia Malayalam News

Recommended Video

cmsvideo
മോദി നടത്തിയ വിദേശ യാത്രകളുടെ കണക്കുകളില്‍ പൊരുത്തക്കേട്

ദില്ലി: ഇന്ത്യൻ നാവിക സേനയ്ക്ക് ഭാരതീയ ജനത പാർട്ടി നൽകിയത് 1.4 കോടി രൂപ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 240 അനൗദ്യോഗിക യാത്രയ്ക്കാണ് തുക നൽകിയിരിക്കുന്നതെന്ന് സ്ക്രോൾ എന്ന ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 2019 ജനുവരി വരെയാണ് 240 അനൗദ്യോഗിക യാത്രകൾ നടത്തിയതെന്നാണ് വിവരാവകാശ രേഖയിൽ ചൂണ്ടിക്കാട്ടുന്നത്.

<strong>അൽഫോൻസ് കണ്ണന്താനം മോശം സ്ഥാനാർഥി ആണെന്ന് മമ്മൂക്ക പറഞ്ഞോ? കണ്ണന്താനത്തോട് സിന്ധു ജോയ്</strong>അൽഫോൻസ് കണ്ണന്താനം മോശം സ്ഥാനാർഥി ആണെന്ന് മമ്മൂക്ക പറഞ്ഞോ? കണ്ണന്താനത്തോട് സിന്ധു ജോയ്

അതേസമയം മോദിയുടെ ചില യാത്രകളിൽ സാധാരണ നിരക്കിൽ നിന്നും വലിയ തുച്ഛമായ നിരക്ക് മാത്രമാണ് വിവരാവകാശ രേഖയിൽ കൊടുത്തിരിക്കുന്നത്. എന്നാല്‍ വ്യോമസേന ഏത് തരത്തിലുള്ള വിമാനമാണ് ഓരോ യാത്രക്കും ഉപയോഗിച്ചതെന്നോ എത്ര മണിക്കൂര്‍ യാത്ര ചെയ്‌തെന്നോ വ്യക്തമാക്കുന്നില്ല.

Narendra Modi


ഇതില്‍ ഓരോ യാത്രയും എവിടേക്കാണ് എന്നതിനെ കുറിച്ചും എത്ര രൂപ ചെലവഴിച്ചു എന്നും മാത്രമേ പറയുന്നൂള്ളു. ചില സാഹചര്യങ്ങളില്‍ യാത്രക്കായ് ചെലവഴിച്ച തൂക വളരെ തുച്ഛമായാണ് കൊടുത്തിട്ടുള്ളത്. 2019 ജനുവരി 15 ന് നടത്തിയ ബലഗീര്‍ -പതര്‍ചേര യാത്രക്ക് ബി.ജെ.പി ചെലവഴിച്ച തുക 744 രൂപയാണ്. എന്നാൽ സാധാരമ ഗതിയിൽ ടിക്കറ്റ് നിരക്ക് ഇതിലും കൂടും.

ഇത് എങ്ങിനെയാണ് കണക്കാക്കിയതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. 845 രൂപയാണ് 2017 ഏപ്രിൽ 27ന് മോദി നടത്തിയ ചണ്ഡിഗഢ്-ഷിംല-അന്നദലെ-ചണ്ഡിഗഢ് യാത്രക്ക് ഈടാക്കിയിരിക്കുന്നത്. സാധാരണ ഗതിയിൽ 2500 മുതൽ 500 രൂബപ വരെയാണ് ചണ്ഡിഗഢ്-ഷിംല കൊമേഴ്‌സ്യല്‍ ടിക്കറ്റിന് ഈടാക്കുന്നത്. ഈ കണക്കുകൾ എങ്ങിനെയാണ് തിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല.

ബോയിങ് ബിസിനസ് ജെറ്റ്, എം1-17 വി.വി.ഐ.പി ഹെലികോപ്ടര്‍ വിമാനങ്ങള്‍ മാത്രമാണ് മോദി അനൗദ്യോഗിക യാത്രക്ക് ഉപയോഗിച്ചതെന്ന് ഐ.എ.എഫ് വ്യക്തമാക്കുന്നു. 2018ലെ പുതുക്കിയ നിരക്കനുസരിച്ച് ബി.ബി.ജെ വിമാനത്തിന് മണിക്കൂറിന് 14.7 ലക്ഷവും എം1-17 ഹെലികോപ്ടറിന് 4.3 ലക്ഷവുമാണ് നിരക്ക്.

ഓൺലൈൻ മാധ്യമമായ സ്ക്രോൾ ഏപ്രില്‍ 2 ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും ഏപ്രില്‍ അഞ്ചിന് ഇന്ത്യന്‍ വ്യോമസേനയിലേക്കും ഏപ്രില്‍ 15 ന് പ്രതിരോധ മന്ത്രാലയത്തിനും എന്തിന്റെ മാനദണ്ഡത്തിലാണ് ഇത് കണക്ക് കൂട്ടിയതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മെയിൽ അയച്ചിരുന്നു. എന്നാൽ വ്യക്തമായ മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്ക്രോൾ റിപ്പോർട്ട് ചെയ്യുന്നു. 2018ലെ പുതുക്കിയ നിരക്കനുസരിച്ച് ബിബിജെ വിമാനത്തിന് മണിക്കൂറിന് 14.7 ലക്ഷവും എം1-17 ഹെലികോപ്ടറിന് 4.3 ലക്ഷവുമാണ് നിരക്ക്.

English summary
Narendra Modi’s 240 ‘non-official’ trips: Rs 1.4 crore is what BJP paid IAF in 5 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X