Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്രമോദിക്ക് ഇന്ന് 72-ാം പിറന്നാള്‍; രാജ്യമെങ്ങും ബിജെപിയുടെ വിപുലമായ പരിപാടികള്‍

ന്യൂദല്‍ഹി: ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72-ാം ജന്മദിനം. 1950 സെപ്തംബര്‍ 17 ന് ഗുജറാത്തിലെ വാദ്‌നഗറിലാണ് നരേന്ദ്ര മോദിയുടെ ജനനം. ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായ മോദി 2014 മുതല്‍ ആ സ്ഥാനത്ത് തുടരുന്നുണ്ട്. 2001 മുതല്‍ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.

ദാമോദര്‍ ദാസ് മൂല്‍ചന്ദ് മോദിയുടേയും, ഹീരാബെന്നിന്റേയും ആറ് മക്കളില്‍ മൂന്നാമനായിരുന്നു മോദിയുടെ ജനനം. തന്റെ എട്ടാമത്തെ വയസ് മുതല്‍ ആര്‍ എസ് എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിലേക്കു വന്ന മോദി ഗുജറാത്തിലെ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തില്‍ വിദ്യാര്‍ത്ഥി നേതാവായി.

1

ഗുജറാത്ത് മുഖ്യമന്ത്രിയായതോടെ രാഷ്ട്രീയത്തിലെ വളര്‍ച്ച അതിവേഗമായിരുന്നു. 2014 ല്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയതോടെ ബി ജെ പിയുടെ ക്രൗഡ് പുള്ളര്‍ നേതാവായി മോദി മാറി. പിന്നാലെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ തന്റെ വ്യക്തി പ്രഭാവം കൊണ്ട് പാര്‍ട്ടിയെ വളര്‍ത്തി. അതേസമയം മോദിയുടെ ജന്മദിനം പ്രമാണിച്ച് നിരവധി പരിപാടികളാണ് ഇന്ന് ബി ജെ പി ആസൂത്രണം ചെയ്തിരിക്കുന്നത്.

2

പിറന്നാള്‍ ദിനത്തില്‍ നമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിടും. അതേസമയം രാജ്യവ്യാപകമായി 16 ദിവസം സേവാ ദിവസമായി ആചരിക്കാനാണ് ബി ജെ പിയുടെ തീരുമാനം. ഇന്ന് മുതല്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബി ജെ പി സംഘടിപ്പിക്കുന്നത്.

3

അതേസമയം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അഭിലാഷങ്ങള്‍ക്കും വികസന മോഹങ്ങള്‍ക്കും ചിറകേകിയ അംബേദ്കറുടെ സ്വപ്നങ്ങള്‍ സഫലീകരിക്കുന്ന പ്രധാനമന്ത്രിയാണ് മോദിയെന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ജനങ്ങളുടെ ശക്തിയിലുള്ള ദൃഢവിശ്വാസവും ആശയവിനിമയത്തിലെ സുതാര്യതയുമാണ് മോദിയെ വ്യത്യസ്തനാക്കുന്നതെന്ന് ബി ജെ പി പ്രസിഡന്റ് ജെ പി നദ്ദയും പറഞ്ഞു.

4

രക്തദാന ക്യാംപ് മുതല്‍ ഇന്ന് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ മോതിരം നല്‍കുന്ന പരിപാടി വരെയാണ് വിവിധ സംസ്ഥാനങ്ങളില്‍ ബി ജെ പി ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ ജില്ലകളിലും ബി ജെ പി പ്രവര്‍ത്തകര്‍ രക്തദാന ക്യാംപുകള്‍ നടത്തും. സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപുകളും സംഘടിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+