തീവ്രവാദം മാറ്റിവെച്ച് ചര്‍ച്ചയ്ക്കു വരൂ; പാക്കിസ്ഥാനോട് മോദി
ന്യൂയോര്‍ക്ക്: ഐക്യ രാഷ്ട്രസഭയുടെ പൊതു സഭയെ ആദ്യമായി അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച പാക്കിസ്ഥാന് അതേ നാണയത്തില്‍ മറുപടി നല്‍കി. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയപ്പോഴാണ് മോദി ഐക്യ രാഷ്ട്രസഭയെ അഭിസംബോധന ചെയ്തത്.
ഇന്ത്യ ചര്‍ച്ചയ്ക്കു തയ്യാറാകുന്നില്ലെന്ന് കഴിഞ്ഞദിവസം പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയായി ഇന്ത്യ എല്ലായിപ്പോഴും സമാധാനം ആഗ്രഹിക്കുന്നവരാണെന്നും, സമാധാനപരമായ അന്തരീക്ഷത്തിലായിരിക്കണം ചര്‍ച്ചയെന്നും മോദി വ്യക്തമാക്കി.

തീവ്രവാദത്തിന്റെ ഒഴിവാക്കി പാക്കിസ്ഥാനാണ് ചര്‍ച്ചയ്ക്ക് അനുകൂല സാഹചര്യം ഒരുക്കേണ്ടതെന്ന് മോദി പറഞ്ഞു. ചില രാജ്യങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് പിന്തുടരുന്നത്. തീവ്രവാദത്തിനെതിരെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങണമെന്നും പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദം അവസാനിപ്പിക്കുന്നതില്‍ ഐക്യരാഷ്ട്ര സഭയുടെ പങ്ക് വലുതാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
ഹിന്ദിയിലായിരുന്നു മോദിയുടെ പ്രസംഗം. ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മോദി ഐര്യരാഷ്ട്രസഭയില്‍ ഹിന്ദിയിലാകും പ്രസംഗിക്കുകയെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍ ബിജെപി നേതാവും പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു ആദ്യമായി ഐക്യരാഷ്ട്ര സഭയില്‍ ഹിന്ദിയില്‍ പ്രസംഗിച്ചത്.












Click it and Unblock the Notifications