Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ മോദിയുടെ ഇളയ സഹോദരനും

മുംബൈ :പൊതുവിതരണവുമായി ബന്ധപ്പെട്ട ബിജെപി സര്‍ക്കാറിന്റെ നയത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇളയ സഹോദരന്‍ പ്രഹ്‌ളാദ് മോദി സമരരംഗത്ത്.

ഫെയര്‍ പ്രൈസ് ഷോപ് ഡീലേസ് ഫെഡറേഷന്‍ അസോസിയേഷന്റെ ദേശീയ ഉപാധ്യക്ഷനായ പ്രഹ്‌ളാദ് മോദി ഭക്ഷ്യസുരക്ഷാ നിയമപ്രകാരം എ.പി.എല്ലുകാര്‍ക്കുള്ള റേഷന്‍ സബ്‌സിഡി വെട്ടിക്കുറച്ചതിനെതിരെ ഫെയര്‍ പ്രൈസ് ഷോപ് ഡീലേസ് ഫെഡറേഷന്‍ മഹാരാഷ്ട്ര ഘടകം മുംബൈയില്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുത്തു.

എ.പി.എല്ലുകാര്‍ക്കുള്ള വിതരണം റദ്ദാക്കിയും റേഷന്‍ വിതരണക്കാര്‍ക്ക് കമീഷന്‍ നല്‍കാത്തതുമടക്കം നിരവധി വിഷയങ്ങളുണ്ടെന്ന് പ്രഹ്‌ളാദ് മോദി പറഞ്ഞു. ഫെഡറേഷന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഉത്തര്‍ പ്രദേശിലും ബിഹാറിലും തോല്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

prahladmodi

ഈ വിഷയങ്ങള്‍ സഹോദരനായ പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിച്ചുകൂടെയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം വീടുവിട്ടിറങ്ങിയതിന് ശേഷം ഒരുബന്ധവുമില്ലെന്ന മറുപടിയാണ് പ്രഹ്‌ളാദ് മോദി നല്‍കിയത്. ബി.ജെ.പി സര്‍ക്കാറിനെതിരെ വരുന്ന 27ന് ഡല്‍ഹി രാംലീലാ മൈതാനത്ത് ഫെഡറേഷന്റെ ധര്‍ണക്ക് പ്രഹ്‌ളാദ് നേതൃത്വം നല്‍കുന്നുണ്ട്.

ജ്യേഷ്ഠനായ നരേന്ദ്ര മോദിക്കെതിരെ രംഗത്തിറങ്ങി നേരത്തെയും പ്രഹ്‌ളാദ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 2013ല്‍ മോദി ഗുജറാത്ത് മുഖ്യനായിരിക്കെ ഗുജറാത്ത് സര്‍ക്കാറിനെതിരെ സമരം നയിച്ചിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+