പാനിപുരി വിൽക്കുന്ന നരേന്ദ്ര മോദിയുടെ അപരൻ; ഞെട്ടിച്ച ലുക്ക്, വീഡിയോ വൻ വൈറൽ
അദ്ദേഹത്തിന്റെ ശബ്ദം നൂറ് ശതമാനം മോദിയുടേത് പോലെയാണെന്നാണ് ചിലർ പറയുന്നത്

സെലിബ്രിറ്റികളുടെ അപരൻമാർ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ ഇതാ അത്തരത്തിൽ ചർച്ചയാകുന്നത് പാനിപുരി വിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപരനാണ്. ഗുജറാത്തിലെ ചാട്ട് വിൽപ്പനകരാനായ അനിൽ ഭായ് ഖട്ടാറിന്റെ ലുക്കാണ് സോഷ്യൽ ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്.
മോദിയുടേത് പോലെ വസ്ത്രധാരണവും താടിയും കണ്ണടയും ധരിച്ചാണ് ഇദ്ദേഹം പാനിപൂരി വിൽക്കുന്നത്. ഈറ്റ് ഇൻ വഡോദര എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇതിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഏറ്റവും രസം പ്രധാനമന്ത്രിയുടേതിന് സമാനമായ ശബ്ദവുമാണ് ഇദ്ദേഹത്തിന് ഉള്ളത്.
മോദി എന്നാണ് തന്നെ പലരും വിളിക്കുന്നതെന്ന് പറയുകയാണ് അനിൽ. പ്രധാനമന്ത്രി മോദി ഒരു 'ചായ് വാല' ആയിരുന്നു. താനൊരു 'പാനിപ്പൂരിവാല'യും. ചായക്കാരൻ ആയിരുന്നെങ്കിൽ അദ്ദേഹത്തെ പോലെ താനും ആകുമായിരുന്നുവെന്ന് പലരും പറയാറുണ്ട്', അനിൽ പറഞ്ഞു.
15ാം വയസ് മുതൽ ഇയാൾ ചാറ്റ് വിൽക്കുന്നുണ്ട്. പ്രധാനമന്ത്രി മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ മോട്ട ബസാർ, വല്ലഭ് വിദ്യാനഗർ എന്നിവിടങ്ങളിൽ പാനി പുരി, ദാഹി പുരി, സേവ് പുരി, ബാസ്‌ക്കറ്റ് ചാട്ട് തുടങ്ങിയ ചാറ്റ് ഇനങ്ങളാണ് അദ്ദേഹം വിൽക്കുന്നത്.
അതേസമയം വീഡിയോ വൈറലായതോടെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്. അദ്ദേഹത്തിന്റെ ശബ്ദം നൂറ് ശതമാനം മോദിയുടേത് പോലെയാണെന്നാണ് ചിലർ പറയുന്നത്. 2024 ന് ശേഷം നരേന്ദ്ര മോദി എന്ന പരിഹാസമാണ് ചിലർ ഉയർത്തുന്നത്. എന്തായാലും പാനീപ്പൂരിവാല മോദി' സോഷ്യൽ ലോകത്ത് ഹിറ്റായി കഴിഞ്ഞു.












Click it and Unblock the Notifications