കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന ഇടഞ്ഞ് തന്നെ; മോദിയുടെ ടീമിലേക്ക് 21 പേര്‍കൂടി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദിയുടെ മന്ത്രിസഭയിലേക്ക് 22 പേര്‍കൂടി. മന്ത്രിസഭാ പുന:സംഘടനയില്‍ പരമ്പരാഗത മാനദണ്ഡങ്ങളെ മാറ്റിവച്ച് പ്രവര്‍ത്തന മികവിനെ മാത്രം പരിഗണിച്ചാണ് മോദി ആളുകളെ തിരഞ്ഞെടുത്തിരിക്കുന്നത്. അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ശിവസേന ചടങ്ങ് ബഹിഷ്‌കരിച്ചു.

ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരിക്കര്‍ ആണ് സത്യപ്രതിജ്ഞ ചെയ്തവരില്‍ പ്രമുഖന്‍. പ്രതിരോധ വകുപ്പായിരിക്കും പരിക്കര്‍ക്ക് നല്‍കുക. ശിവസേനയുടെ പ്രതിനിധിയായി മന്ത്രിസഭയിലേക്കെത്തുമെന്ന് പ്രഖ്യാപിച്ച അനില്‍ ദേശായി സത്യപ്രതിജ്ഞ ചെയ്തില്ല.

Manohar Parrikkar

നിലവില്‍ അരുണ്‍ ജെയ്റ്റ്‌ലി അടക്കമുള്ള പല പ്രമുഖര്‍ക്കും നിരവധി പ്രധാനപ്പെട്ട വകുപ്പുകള്‍ ഒരേ സമയം ഭരിക്കേണ്ട സ്ഥിതിയുണ്ട്. മന്ത്രിസഭ പുന:സംഘടനയോടെ ആ പ്രശ്‌നത്തിന് പരിഹാരമാകും. കൂടുതല്‍ മെച്ചപ്പെട്ട ഭരണം ഇതുവഴി സാധ്യമാകും എന്നാണ് മോദിയുടെ പ്രതീക്ഷ.

മോനഹര്‍ പരിക്ക് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.തൊട്ടുപിറകെ ജെപി നദ്ദയും സുരേഷ് പ്രഭുവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബംഗാരു ദത്തത്രേയ, രാജീവ് പ്രതാപ് റൂഡി, മഹേഷ് ശര്‍മ, മുഖ്താര്‍ അബ്ബാസ് നഖ് വി, രാം കൃപാല്‍ യാദവ്, എച്പി ചൗധരി, സന്‍സ്വര്‍ലാല്‍ ജാട്ട്, മോഹന്‍ കുണ്ടരിയ, ഗിരിരാജ് സിങ്, രാജ്യവര്‍ദ്ധന്‍ സിങ് റാഥോഡ്, രാം ശങ്കര്‍ ഖട്ടേരിയ, ജയന്ത് സിന്‍ഹ, സാദ്വി നിരഞ്ജന്‍ ജ്യോതി, ബാബുല്‍ സുപാരിയോ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

English summary
21 New Ministers Takes Oath in PM Modi's First Cabinet Expansion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X