കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാൻ എഞ്ചിനീയർ, അവിവാഹിതൻ! വൈറലായി നരേന്ദ്ര മോദിയുടെ കന്നട പത്രത്തിലെ അഭിമുഖം

Google Oneindia Malayalam News

Recommended Video

cmsvideo
മോദി പണ്ടേ തള്ളൽ വിദഗ്‌ദൻ, 'എനിക്ക് എഞ്ചിനീയറിംഗ് ഡിഗ്രിയുണ്ട്

ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖങ്ങളുടെ പേരില്‍ വെട്ടിലായിരിക്കുകയാണ് ബിജെപി. അഭിമുഖങ്ങളിലെ മോദിയുടെ പല വാദങ്ങളും തെറ്റാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതോടെയാണ് ബിജെപി നാണക്കേടില്‍ മുങ്ങിയത്.

അതിനിടെ മോദി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഒരു അഭിമുഖവും വലിയ ചര്‍ച്ചയായിരിക്കുകയാണ്. താന്‍ എഞ്ചിനീയറാണ് എന്നാണ് മോദി ഈ അഭിമുഖത്തില്‍ അവകാശപ്പെടുന്നത്.

മാങ്ങ എങ്ങനെയാണ് കഴിക്കുന്നത്

മാങ്ങ എങ്ങനെയാണ് കഴിക്കുന്നത്

എഎന്‍ഐക്ക് വേണ്ടി ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് നല്‍കിയ അഭിമുഖം മുതല്‍ക്കേ നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി പരിഹസിക്കപ്പെടുകയാണ്. മാങ്ങ എങ്ങനെയാണ് കഴിക്കുന്നത് എന്നതടക്കമുളള ബാലിശമായ ചോദ്യങ്ങള്‍ അടങ്ങിയ അഭിമുഖത്തിന്റെ പേരില്‍ മോദി ഏറെ ട്രോള്‍ ചെയ്യപ്പെടുകയുണ്ടായി.

സൈന്യത്തിന് ഉപദേശം

സൈന്യത്തിന് ഉപദേശം

പിന്നാലെയാണ് ന്യൂസ് നാഷനിലുളള മോദിയുടെ അഭിമുഖം പുറത്ത് വന്നത്. പിടിച്ചതിലും വലുത് മാളത്തില്‍ എന്നതായിരുന്നു ഈ അഭിമുഖത്തിന്റെ അവസ്ഥ. ബലാക്കോട്ട് മിന്നലാക്രമണം നടത്തുന്നതിന് താന്‍ സൈനിക മേധാവികള്‍ക്ക് ഉപദേശം നല്‍കി എന്ന മോദിയുടെ അവകാശവാദമാണ് ട്രോളുകള്‍ക്ക് ഇരയായത്.

88ലെ ഡിജിറ്റൽ ക്യാമറ

88ലെ ഡിജിറ്റൽ ക്യാമറ

മേഘങ്ങള്‍ ഉളളത് ഇന്ത്യന്‍ വിമാനങ്ങളെ പാക് റഡാറുകളില്‍ നിന്ന് മറയ്ക്കും എന്നായിരുന്നു മോദിയുടെ ആ ഉപദേശം. 1988ല്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ഫോട്ടെ എടുത്തുവെന്നും അദ്വാനിക്ക് ഗദില്ലിയിലേക്ക് അയച്ചു കൊടുത്തുവെന്നും കൂടി അഭിമുഖത്തില്‍ പറഞ്ഞതായി പുറത്ത് വന്നതോടെ ട്രോളന്മാര്‍ക്ക് ചാകരയായി.

കന്നട ടാബ്ലോയിഡിലെ അഭിമുഖം

കന്നട ടാബ്ലോയിഡിലെ അഭിമുഖം

അതിനിടെ 1992ല്‍ കന്നടത്തിലെ പ്രമുഖ പത്രമായ ഉദയവാണിയുടെ ടാബ്ലോയിഡ് പതിപ്പായ തരംഗയില്‍ നരേന്ദ്ര മോദി നല്‍കിയ അഭിമുഖവും ചര്‍ച്ചയാവുകയാണ്. മോദിയുടെ റഡാര്‍ തിയറിക്കും ഡിജിറ്റല്‍ ക്യാമറയ്ക്കും മേലെ നില്‍ക്കുന്നതാണ് ഈ അഭിമുഖത്തിലെ ചില അവകാശ വാദങ്ങള്‍.

എഞ്ചിനീയറിംഗ് ഡിഗ്രിയുണ്ട്

എഞ്ചിനീയറിംഗ് ഡിഗ്രിയുണ്ട്

തനിക്ക് എഞ്ചിനീയറിംഗ് ഡിഗ്രിയുണ്ട് എന്നും താന്‍ അവിവാഹിതനാണ് എന്നും നരേന്ദ്ര മോദി ഈ അഭിമുഖത്തില്‍ അവകാശപ്പെടുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. നാല്‍പ്പത് വയസ്സിന് മുന്‍പേ താന്‍ ഗുജറാത്ത് ബിജെപിയുടെ പ്രസിഡണ്ട് ആയിരുന്നുവെന്ന് മോദി പറയുന്നു.

ബിജെപിയുടെ വിജയത്തിന്റെ ആണിക്കല്ല്

ബിജെപിയുടെ വിജയത്തിന്റെ ആണിക്കല്ല്

ഗുജറാത്തിലെ ബിജെപിയുടെ വിജയത്തിന്റെ ആണിക്കല്ല് താനാണ്. ബിജെപിയിലെ സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിര്‍ണായകമായ തീരുമാനങ്ങളും താനാണ് എടുത്തത് എന്നും മോദി പറയുന്നു. 1974ല്‍ ജയപ്രകാശ് നാരായണന്‍ ആരംഭിച്ച നവനിര്‍മ്മാണ സേനയിലൂടെയാണ് താന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നും മോദി അവകാശപ്പെടുന്നു.

പത്രക്കട്ടിംഗ് സോഷ്യല്‍ മീഡിയയില്‍

പത്രക്കട്ടിംഗ് സോഷ്യല്‍ മീഡിയയില്‍

തന്റെ ആര്‍എസ്എസ് പശ്ചാത്തലത്തേക്കുറിച്ചും മോദി അഭിമുഖത്തില്‍ പറയുന്നുണ്ട്. കന്നടത്തിലുളള പഴയ അഭിമുഖത്തിന്റെ പത്രക്കട്ടിംഗ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഇതുവരെ കൃത്യമായ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

സത്യവാങ്മൂലത്തിൽ പറയുന്നത്

സത്യവാങ്മൂലത്തിൽ പറയുന്നത്

അരവിന്ദ് കെജ്രിവാള്‍ അടക്കമുളള പ്രതിപക്ഷ കക്ഷി നേതാക്കള്‍ മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇത്തവണ നരേന്ദ്ര മോദി വാരണാസിയില്‍ സമര്‍പ്പിച്ചിരിക്കുന്ന നാമനിര്‍ദേശ പത്രികയില്‍ പറയുന്നത് 1978ല്‍ ദില്ലി സര്‍വ്വകലാശാലയില്‍ നിന്നും മോദിക്ക് ബിഎ ബിരുദമുണ്ട് എന്നാണ്.

വ്യാജമെന്ന് ആരോപണം

വ്യാജമെന്ന് ആരോപണം

മാത്രമല്ല 1983ല്‍ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും ഉണ്ടെന്നും മോദിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. മോദിയുടെ എംഎ ബിരുദത്തിന്റെ മാര്‍ക്ക് ലിസ്റ്റ് ഗുജറാത്ത് സര്‍വ്വകലാശാല പുറത്ത് വിട്ടിരുന്നു. എന്നാല്‍ മോദിയുടെ ബിരുദം സംബന്ധിച്ച് ദില്ലി സര്‍വ്വകലാശാലയ്ക്ക് വിവരങ്ങളൊന്നുമില്ല. മോദിയുടെ ബിരുദം വ്യാജമാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

മോദിയുടെ അഭിമുഖം സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

കമൽഹാസനെക്കാളും ഗോഡ്സെയെ ഇഷ്ടപ്പെടുന്നുവെന്ന് അലി അക്ബർ! എടുത്തിട്ടലക്കി സോഷ്യൽ മീഡിയകമൽഹാസനെക്കാളും ഗോഡ്സെയെ ഇഷ്ടപ്പെടുന്നുവെന്ന് അലി അക്ബർ! എടുത്തിട്ടലക്കി സോഷ്യൽ മീഡിയ

രാഹുൽ ഗാന്ധിക്കും കൂട്ടർക്കും മായാവതി നൽകുന്നത് വ്യക്തമായ സൂചന.. ബിഎസ്പി ഇനി ആർക്കൊപ്പം!രാഹുൽ ഗാന്ധിക്കും കൂട്ടർക്കും മായാവതി നൽകുന്നത് വ്യക്തമായ സൂചന.. ബിഎസ്പി ഇനി ആർക്കൊപ്പം!

English summary
Narendra Modi claims that he is an engineer in an Interview given to Kannada tabloid Tharanga
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X