കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയെ ഞെട്ടിച്ച് മോദി!!! ലക്ഷ്യത്തില്‍ കോണ്‍ഗ്രസ്സും രാഹുല്‍ ഗാന്ധിയും... അപ്രതീക്ഷിത നീക്കം

Google Oneindia Malayalam News

ദില്ലി: സംയുക്ത സൈനിക മേധാവി ലഡാക്ക് സന്ദര്‍ശിക്കും എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം തന്നെ പുറത്ത് വന്നിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം ലേ സന്ദര്‍ശിക്കേണ്ടതായിരുന്നു. എന്നാല്‍ ആ യാത്ര റദ്ദാക്കപ്പെട്ടു. പക്ഷേ, പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ആരും പ്രതീക്ഷിച്ചിരുന്നില്ല.

നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലേ സന്ദര്‍ശനം ചൈനയ്ക്കുള്ള ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് ആണെന്ന വിലയിരുത്തലിലാണ് പലരും. 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ ഒറ്റയടിക്ക് നിരോധിക്കുക വഴി നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയത് ഒരു ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആണെന്നും ചിലര്‍ വിലയിരുത്തിയിട്ടുണ്ടായിരുന്നു.

എന്തായാലും മോദിയുടെ ഈ സന്ദര്‍ശനത്തിന് പിന്നില്‍ ചൈനയ്ക്ക് ഒരു മറുപടി കൊടുക്കുക എന്നത് മാത്രമല്ല ലക്ഷ്യം, കോണ്‍ഗ്രസ്സിനേയും രാഹുല്‍ ഗാന്ധിയേയും നിശബ്ദരാക്കുക എന്നതുകൂടിയുണ്ട്.

ഗൗരവത്തില്‍ തന്നെ

ഗൗരവത്തില്‍ തന്നെ

അതിര്‍ത്തി പ്രശ്‌നത്തില്‍ തങ്ങള്‍ ദുര്‍ബലരല്ലെന്ന് ചൈനയെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യം തന്നെയാണ് നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലേ സന്ദര്‍ശനത്തില്‍ പ്രകടമാകുന്നത്. പ്രധാനമന്ത്രി തന്നെ നേരിട്ട് പ്രശ്‌നബാധിത മേഖല സന്ദര്‍ശിക്കുന്നത് സംഭവങ്ങളുടെ ഗൗരവം എടുത്തുകാട്ടുകയും ചെയ്യുന്നുണ്ട്.

സൈനികര്‍ക്കൊപ്പം

സൈനികര്‍ക്കൊപ്പം

ഏറ്റവും കഠിനമായ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ആണ് ഇവിടെ സൈനികര്‍ രാജ്യാതിര്‍ത്തി കാക്കുന്നത്. അവരുടെ ആത്മവീര്യം വീണ്ടും ഉയര്‍ത്തിപ്പിടിക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഏറെ നിര്‍ണായകമാണിത്.

കോണ്‍ഗ്രസിനുള്ള മറുപടി

കോണ്‍ഗ്രസിനുള്ള മറുപടി

ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നം രൂക്ഷമായതുമുതല്‍ കോണ്‍ഗ്രസ്സും രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിയെ കടന്നാക്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനുള്ള ശക്തമായ ഒരു മറുപടി കൂടിയാണ് നരേന്ദ്ര മോദിയുടെ ഈ അപ്രതീക്ഷിത സന്ദര്‍ശനം. സര്‍വ്വകക്ഷി യോഗത്തില്‍ നരേന്ദ്ര മോദി പറഞ്ഞ കാര്യങ്ങള്‍ മുന്‍നിര്‍ത്തി രാഹുല്‍ ഗാന്ധി തുറന്നുവിട്ടത് രാഷ്ട്രീയ ആക്രമണങ്ങളുടെ കുന്തമുനകള്‍ തന്നെ ആയിരുന്നു.

Recommended Video

cmsvideo
Modi in Leh At Border | Oneindia Malayalam
രാഷ്ട്രതാത്പര്യം

രാഷ്ട്രതാത്പര്യം

നരേന്ദ്ര മോദിയെ 'സറണ്ടര്‍' മോദി എന്ന് വിശേഷിപ്പിച്ചതും രാഹുല്‍ ഗാന്ധി ആയിരുന്നു. ഇതേ തുടര്‍ന്ന് വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും വാദ്വാദങ്ങള്‍ക്കും രാജ്യം സാക്ഷിയായി. ഇതിനെല്ലാം കൂടിയുള്ള ഒരു മറുപടി കൂടിയാണ് ഇപ്പോഴത്തെ ഈ സന്ദര്‍ശനത്തിലൂടെ മോദി നല്‍കിയിട്ടുള്ളത്.

രാഷ്ട്രീയം

രാഷ്ട്രീയം

ഒരേ സമയം ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് മറുപടി നല്‍കുകയും ചെയ്തിരിക്കുകയാണ് മോദി ഇപ്പോള്‍. ചൈനയ്‌ക്കെതിരെയുള്ള സാമ്പത്തിക നടപടികളും ശക്തമാക്കി വരികയാണ്.

സൈന്യത്തിനൊപ്പം

സൈന്യത്തിനൊപ്പം

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും കരസേനാ മേധാവി എംഎം നരവനയും ലേ സന്ദർശനത്തിൽ നരേന്ദ്ര മോദിയ്ക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ദേശീയ സുരക്ഷീ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. അതിന് ശേഷം ആണ് ഈ അപ്രതീക്ഷിത ലേ സന്ദർശനത്തിനുള്ള തീരുമാനമെടുത്തത് എന്നാണ് വിവരം.

തിരികെയെത്തിയാൽ

തിരികെയെത്തിയാൽ

ലേയിൽ നിന്ന് തിരികെ ദില്ലിയിൽ എത്തിയാൽ ഉന്നത തല യോഗവും പ്രധാനമന്ത്രി വിളിച്ചു ചേർത്തിട്ടുണ്ട്. ആഭ്യന്തര മന്ത്ര അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക.

ഉദ്ധവ് താക്കറെയുടെ തീരുമാനത്തില്‍ അതൃപ്തി; ശരദ് പവാര്‍ പരസ്യമായി രംഗത്ത്; ഒടുവില്‍ എന്‍സിപിയുംഉദ്ധവ് താക്കറെയുടെ തീരുമാനത്തില്‍ അതൃപ്തി; ശരദ് പവാര്‍ പരസ്യമായി രംഗത്ത്; ഒടുവില്‍ എന്‍സിപിയും

കോപ്പിയടിച്ച് പാവത്തുങ്ങടെ നെഞ്ചത്തേക്കായോ, ലിജോയ്‌ക്കെതിരെ സംവിധായിക, ചിത്രങ്ങള്‍ കോപ്പിയടികോപ്പിയടിച്ച് പാവത്തുങ്ങടെ നെഞ്ചത്തേക്കായോ, ലിജോയ്‌ക്കെതിരെ സംവിധായിക, ചിത്രങ്ങള്‍ കോപ്പിയടി

English summary
Narendra Modi's Leh Visit: A warning for China and a reply for Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X