കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ പൊട്ടിത്തെറിച്ച് മമതാ ബാനര്‍ജി;കനത്ത തിരിച്ചടി

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് ആരംഭിച്ചിരിക്കുകയാണ്. ലോക്ക് ഡൗണില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍, നാളെ മുതല്‍ ആരംഭിക്കുന്ന ട്രെയിന്‍ സര്‍വ്വീസ് തുടങ്ങിയ കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ചാ വിഷയമാവും. ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്.

അതിനിടെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിഷയത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നും സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നുവെന്നും മമത ബാനര്‍ജി ആരോപിച്ചു.

സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ്! 6 പേരും പുറത്ത് നിന്നെത്തിയവർ, ഇന്ന് നെഗറ്റീവ് കേസുകളില്ല!സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ്! 6 പേരും പുറത്ത് നിന്നെത്തിയവർ, ഇന്ന് നെഗറ്റീവ് കേസുകളില്ല!

കേന്ദ്രത്തിനെതിരെ

കേന്ദ്രത്തിനെതിരെ

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങലുടെ ആരംഭ ഘട്ടത്തില്‍ തന്നെ കേന്ദ്രസര്‍ക്കാരും മമത ബാനര്‍ജിയും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരുന്നു.സംസ്ഥാനത്തിന് വേണ്ടത്ര സഹായങ്ങള്‍ കേന്ദ്രം അനുവദിച്ചു തരുന്നില്ലായെന്ന ആരോപണം മമത നേരത്തെ ഉയര്‍ത്തിയിരുന്നു. ഒപ്പം സംസ്ഥാനത്തെ കൊറോണ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ കേന്ദ്രസംഘം പശ്ചിമബംഗാളിലെത്തിയതും മമതയെ ചൊടിപ്പിച്ചിരുന്നു.

 തൃണമൂല്‍ കോണ്‍ഗ്രസ്

തൃണമൂല്‍ കോണ്‍ഗ്രസ്

സംസ്ഥാനത്തിനകത്തും ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ വലിയ രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങളാണ് നിലനില്‍ക്കുന്നത്. അതിനിടെയാണ് വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്രത്തിനെതിരെ മമത ശക്തമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രം മുന്‍പേ ഉണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മമത ബാനര്‍ജി പറഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സ്

വീഡിയോ കോണ്‍ഫറന്‍സ്

ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്നും ആരും ഒരു കാര്യത്തിലും ഞങ്ങളുടെ അഭിപ്രായം ചോദക്കുന്നില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. രാജ്യത്തെ ഫെഡറല്‍ ഘടനയെ ഇളക്കി മറിക്കരുത്. മമതാ ബാനര്‍ജി വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പ്രധാനമന്ത്രിയോട് സൂചിപ്പിച്ചതായി വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്രസംഘം

കേന്ദ്രസംഘം

കൊറോണ പ്രതിസന്ധി വിലയിരുത്തുന്നതിനായി കേന്ദ്രസംഘം പശ്ചിമബംഗാളിലെത്തിയതിന് പിന്നാലെ മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി കോറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് സംസ്ഥാനത്തേക്ക് സംഘത്തെ അയച്ചതെന്ന് മമത ബാനര്‍ജി ചോദിച്ചു. എല്ലാവരും കൊറോണ പ്രതിരോധം ശക്തിപ്പെടുത്തുമ്പോള്‍ കേന്ദ്രം ചില സംസ്ഥാനങ്ങളുമായി യുദ്ധത്തിലാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ ആരാപിച്ചിരുന്നു.

അമിത് ഷായുടെ കത്ത്

അമിത് ഷായുടെ കത്ത്

നേരത്തെ അതിഥി സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ട്രെയിനുകള്‍ അനുവദിക്കുന്നില്ലായെന്ന് കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കത്തയച്ചതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇത് തൊഴിലാളികളോട് ചെയ്യുന്ന അനീതിയാണെന്നും അമിത്ഷാ കത്തില്‍ ആരോപിച്ചിരുന്നു.

അഭിഷേക് ബാനര്‍ജി

അഭിഷേക് ബാനര്‍ജി

ഇതിന് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി രംഗത്തെത്തിയിരുന്നു. ഒരു ആഭ്യന്തര മന്ത്രി അദ്ദേഹത്തിന്റെ കടമ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നായിരുന്നു അഭിഷേക് ബാനര്‍ജി പറഞ്ഞു.ഈ പ്രതിസന്ധി ഘട്ടത്തില്‍ അമിത് ഷാ അവരുടെ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരുപാട് നുണകള്‍ കൊണ്ട് അദ്ദേഹം ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഒന്നുകില്‍ നിങ്ങള്‍ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുക. അല്ലാത്ത പക്ഷം മാപ്പ് പറയണം,' അഭിഷേക് ബാനര്‍ജി പറഞ്ഞു.

ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍

നിലവില്‍ മെയ് പതിനേഴ് വരെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗ വ്യാപനത്തിന്റെ അവസ്ഥ ഗുരുതരമാണെന്നും ലോക്ക് ഡൗണ്‍ ഈ മാസം 31 വരെ നീട്ടണമെന്നും വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

 കൊറോണ

കൊറോണ

രാജ്യത്ത് ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 4213 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 97 പേര്‍ മരണപ്പെടുകയും ചെയ്തു.ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 67152 ആയി. 2206 പേരാണ് രാജ്യത്ത് മരണപ്പെത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

English summary
Narendra Modi's Meeting With Chief Ministers: Mamata Banarjee Accused Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X