കാശ്മീര്‍ ദുരിതാശ്വാസത്തിന് മോദിക്ക് അമ്മയുടെ 5,000 രൂപ
ഗാന്ധിനഗര്‍: പിറന്നാള്‍ ദിനത്തില്‍ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുഗ്രഹത്തോടൊപ്പം അമ്മയുടെ 5,000 രൂപയും. ജമ്മു കാശ്മീരിലെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കാണ് അമ്മ ഹീരാ ബെന്‍ ഇത്രയും തുക കൈമാറിയത്. 64ാം ജന്മദിനത്തില് രാവിലെതന്നെ പ്രധാനമന്ത്രി അമ്മയെകാണാനെത്തിയിരുന്നു.
പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് മോദി ഗാന്ധിനഗറിലെത്തുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് അദ്ദേഹം മാതാവിന്റെ അനുഗ്രഹം തേടാനെത്തിയിരുന്നു. ജന്മദിനത്തില് അമ്മയുടെ കാല്‍തൊട്ടു വന്ദിച്ച മോദി അനുഗ്രഹം വാങ്ങി. അമ്മ മോദിക്ക് മധുര നല്കി. എല്ലാ പിറന്നാള്‍ ദിവസവും മോദി അമ്മയുടെ അനുഗ്രഹം വാങ്ങാനെത്താറുണ്ട്. അമ്മയ്ക്കൊപ്പം അല്പനേരം വിശേഷങ്ങള്‍ സംസാരിച്ചിരുന്നശേഷമാണ് മോദി മടങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് മോദി അമ്മയുടെ വീട്ടിലെത്തിയത്.

കാശ്മീര്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് പ്രധാനമന്ത്രി ബിജെപി അണികളോട് നിര്‍ദ്ദേശിച്ചിരുന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപ രാഷ്ട്രപതി ഹാമിദ് അന്‍സാരി, ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബെ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പ്രധാനമന്ത്രിക്ക് ഫോണിലൂടെ പിറന്നാള്‍ ആശംസ നേര്‍ന്നു.
ഇന്ത്യയിലെത്തിയ ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിങ്ങിനൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ അത്താഴം. ഗുജറാത്തിലെത്തിയ ചൈനീസ് പ്രസിഡന്റിനായി സബര്‍മതീ തീരരത്ത് ടെന്റുകള്‍ തയ്യാറാക്കിയിരുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications