കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭയില്‍ അമിത് ഷാ ഉണ്ടായേക്കില്ല; കേരളത്തില്‍ നിന്ന് 4 പേരുകള്‍, അന്തിമ പട്ടിക ഇന്നറിയാം

Google Oneindia Malayalam News

Recommended Video

cmsvideo
മന്ത്രിസഭയില്‍ അമിത് ഷാ ഉണ്ടായേക്കില്ല

ദില്ലി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ നാളെ വൈകീട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകീട്ട് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങിലാകും സത്യപ്രതിജ്ഞ. പ്രതിപക്ഷ കകക്ഷി നേതാക്കള്‍ ഉള്‍പ്പടെ പ്രമുഖരെയെല്ലാം ബിജെപി സത്യ പ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാഷ്ട്രീയ ഏറ്റുമുട്ടല്‍ തുടരുന്നതിനിടയിലും മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങളില്‍ പങ്കെടുക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ദില്ലിയില്‍ എത്തും.

നിയുക്ത ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. രണ്ടാം മോദി സര്‍ക്കാറിലെ
മന്ത്രിമാരുടെയും വകുപ്പുകളുടേയും കാര്യത്തില്‍ ഇന്ന് വൈകീട്ടോടെ തന്നെ അന്തിമ തീരുമാനമുണ്ടാക്കും. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയില്‍ ഉണ്ടാവുമോ? കേരളത്തില്‍ നിന്ന് ആരായിരിക്കും മന്ത്രി സഭയില്‍ ഇടംപിടിക്കുക എന്ന ആകാംക്ഷകള്‍ക്കൊക്കെ ഇന്ന് തന്നെ ഉത്തരം ലഭിക്കും.. വിശദാംശങ്ങള്‍ ഇങ്ങനെ..

അന്തിമ തീരുമാനം

അന്തിമ തീരുമാനം

ബിജെപി മന്ത്രിമാരെ നിശ്ചയിക്കുന്നതിലും സഖ്യകക്ഷികള്‍ക്ക് വകുപ്പ് വീതം വെച്ചുനല്‍കുന്നതിലും അന്തിമ തീരുമാനം എടുക്കുക പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്നായിരിക്കും. മന്ത്രിസഭ രൂപീകരണത്തെക്കുറിച്ച് ഇരുവരും തമ്മില്‍ ഇന്നലെ മണിക്കൂറുകളോളം ചര്‍ച്ച നടത്തി. ആര്‍എസ്എസ് നേതൃത്വത്തിനും തീരുമാനത്തില്‍ നിര്‍ണ്ണായ പങ്കുണ്ടാവും.

അര്‍ഹമായ പരിഗണന നല്‍കും

അര്‍ഹമായ പരിഗണന നല്‍കും

പ്രാധാനമന്ത്രിക്കൊപ്പം വിപുലമായ മന്ത്രിസഭയും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് തീരുമാനിച്ചിട്ടുള്ളതിനാല്‍ മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് തന്നെ അന്തിമ തീരുമാനം ഉണ്ടാകും. മന്ത്രിസഭയില്‍ ബിജെപിക്കായിരിക്കും മുന്‍തൂക്കമെങ്കിലും സഖ്യകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും.

സാധ്യത കുറവ്

സാധ്യത കുറവ്

രാജ്നാത് സിങ്, നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവേദ്കര്‍, സ്മൃതി ഇറാനി, രാജ്യവര്‍ധന്‍ സിങ് തുടങ്ങിയ ഒന്നാം മോദി മന്ത്രിസഭയിലുണ്ടായിരുന്നവര്‍ക്ക് രാണ്ടാം ഘട്ടത്തിലും അവസരം ലഭിക്കും. ആരോഗ്യ പ്രശ്നങ്ങല്‍ ഉള്ളതിനാല്‍ അരുണ്‍ ജയ്റ്റിലി മന്ത്രിസഭയിലുണ്ടാവുനുള്ള സാധ്യത കുറവാണ്.

തേജസ്വി സൂര്യയും

തേജസ്വി സൂര്യയും

കര്‍ണാടകയില്‍ നിന്നുള്ള യുവനേതാവ് തേജസ്വി സൂര്യയും മന്ത്രിസഭയില്‍ ഉണ്ടായേക്കും. ബംഗാളിന്‍റെ പ്രാതിനിധ്യമായി ബാബുല്‍ സുപ്രിയോ, രൂപ ഗാംഗുലി, ലോക്കറ്റ് ചാറ്റര്‍ജി, ദിലീപ് ഘോഷ് എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സന്തോഷ് ഗാങ്വറോ , മേനക ഗാന്ധിയോ ആയിരിക്കും പ്രോംടെം സ്പീക്കര്‍.

അമിത് ഷാ ഇടംപിടിക്കുമോ

അമിത് ഷാ ഇടംപിടിക്കുമോ

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രണ്ടാം മോദി മന്ത്രിസഭയില്‍ ഇടംപിടിക്കുമോയെന്ന ആകാംക്ഷ ഇപ്പോഴും തുടരുകയാണ്. പല അഭ്യുഹങ്ങളും പുറത്തുവന്നെങ്കിലും ഒന്നും തള്ളിക്കളയാനോ അംഗീകരിക്കാനോ ബിജെപി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. അമിത് ഷായുടെ കാര്യത്തില്‍ ആര്‍എസ്എസിന്‍റെ കൂടി താല്‍പര്യം പരിഗണിച്ചാവും അന്തിമ തീരുമാനം.

മുന്‍തൂക്കം

മുന്‍തൂക്കം

നിര്‍ണായക നിയമസഭ തിരഞ്ഞെടുപ്പുകള്‍ മുന്നിലുള്ളതിനാല്‍ അമിത് ഷാ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തന്നെ തുടരണമെന്ന ആവശ്യത്തിനാണ് ഇപ്പോള്‍ മുന്‍തൂക്കം. മഹാരാഷ്ട്ര, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുകളാണ് അടുത്ത് തന്നെ നടക്കാനുള്ളത്. സംസ്ഥാന ഭരണം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന ബിജെപിക്ക് അമിത് ഷായുടെ നേതൃത്വം കൂടുതല്‍ കരുത്ത് പകര്‍ന്നേക്കും.

കെട്ടുറപ്പിനെ ബാധിക്കും

കെട്ടുറപ്പിനെ ബാധിക്കും

മന്ത്രിസഭയില്‍ പ്രഗല്‍ഭര്‍ ഏറെ അണിനിരക്കുന്നതിനാല്‍ അമിത് ഷായുടെ പ്രാധിനിത്യം അത്യാവശ്യമല്ല. എന്നാല്‍ ഷാ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ പുതിയ നേതാവിനെ കണ്ടെത്തേണ്ടി വരും. ചുരുങ്ങിയ നാളുകളെങ്കിലും അത് പാര്‍ട്ടിയുടെ നിലവിലെ കെട്ടുറപ്പിനെ ബാധിക്കും. അതിനാല്‍ തന്നെ അമിത് ഷാ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരാനാണ് സാധ്യത

കേരളത്തില്‍ നിന്ന് ആരായിരിക്കും

കേരളത്തില്‍ നിന്ന് ആരായിരിക്കും

മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് ആരായിരിക്കും ഇടംപിടിക്കുക എന്ന കാര്യത്തില്‍ സംശയങ്ങള്‍ തുടരുകയാണ്. കുമ്മനം രാജശേഖരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി, വി മുരളീധരന്‍ എന്നീ പേരുകളാണ് സാധ്യതപട്ടികയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. അതില്‍ തന്നെ കുമ്മനത്തിന്‍റെ പേരിനാണ് ഏറ്റവും മുന്‍തൂക്കം.

കുമ്മനം

കുമ്മനം

കുമ്മനം രാജശേഖരന് മന്ത്രി പദം നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്. പരിസ്ഥിതി വകുപ്പ് കുമ്മനത്തിന് നൽകുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നതായാണ് സൂചന. കേന്ദ്രനേതൃത്വമാകും അന്തിമ തീരുമാനം എടുക്കുക.

സഖ്യകക്ഷികള്‍

സഖ്യകക്ഷികള്‍

സഖ്യകക്ഷികളായ ശിവസേന, ജെഡിയു, എല്‍ജെപി, ശിരോമണി അകാലിദല്‍, അപ്നാദള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടികള്‍ എന്നിവയേയും മന്ത്രിസ്ഥാനങ്ങളിലേക്ക് പരിഗണിക്കും. അനില്‍ ദേശായി, സഞ്ജയ് റൗത്ത്, അരവിന്ദ് സാവന്ത് എന്നിവരെയാണ് ശിവസേന പരിഗണിക്കുന്നത്.

ജെഡിയു

ജെഡിയു

രാംചന്ദ്ര പ്രസാദ് സിങ്, രാജീവ് രഞ്ജന്‍ സിങ് എന്നിവരുടെ പേരുകളാണ് ജെഡിയു ക്യാംപിലെ ചര്‍ച്ച. എല്‍ജെപിയെ പ്രതിനിധീകരിച്ച റാം വിലാസ് പാസ്വാന്‍ ഇത്തവണയും മന്ത്രിസഭയില്‍ തുടരും. ഹര്‍സിമ്രത് കൗര്‍ ബാദലിനായിരിക്കും ശിരോമണി അകാലിദളില്‍ നിന്ന് സാധ്യത

English summary
Narendra Modi's new cabinet ; all eyes on amith sha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X