കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ലാഡാക്കിലെ ആശുപത്രിയില്‍ പോയത് ഫോട്ടോ എടുക്കാന്‍... മരുന്നില്ല, ഡോക്ടറില്ല, ഫോട്ടോഗ്രാഫറുണ്ട്

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലാഡാക്കിലെത്തി സൈനികരെ അഭിസംബോധന ചെയ്തത് രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്ന ജവാന്‍മാര്‍ക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരും രാജ്യവും സൈനികര്‍ക്കൊപ്പമുണ്ട് എന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു മോദി.

സൈനികരെ സന്ദര്‍ശിച്ച അദ്ദേഹം പിന്നീട് ലേയിലെ ആശുപത്രിയിലെത്തി പരിക്കേറ്റ് ചികില്‍സയിലുള്ള ജവാന്‍മാരെയും കണ്ടു. ഇതിന് ശേഷം പുറത്തുവന്ന ചിത്രങ്ങള്‍ ഇപ്പോള്‍ വിവാദമായിരിക്കുന്നു. എന്തിനാണ് മോദി ആശുപത്രിയില്‍ പോയത് എന്ന ചോദ്യവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുന്നു. ചിത്രത്തിലെ അസാധാരണത്വമാണ് കോണ്‍ഗ്രസ് ചോദ്യമുന്നയിക്കാന്‍ കാരണം. വിശദാംശങ്ങള്‍ ഇങ്ങനെ....

ഫോട്ടോ എടുക്കാന്‍ വേണ്ടി

ഫോട്ടോ എടുക്കാന്‍ വേണ്ടി

ഗല്‍വാന്‍ താഴ്‌വരിയില്‍ ചൈനീസ് സൈന്യത്തിന്റെ അതിക്രമത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ സൈനികര്‍ ലേയിലെ ആശുപത്രിയിലാണുള്ളത്. ഇവരെയണ് നരേന്ദ്ര മോദി സന്ദര്‍ശിച്ചത്. എന്നാല്‍ മോദിയുടെ സന്ദര്‍ശനം ഫോട്ടോ എടുക്കാന്‍ വേണ്ടിയായിരുന്നോ എന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം.

 ചിത്രത്തിലുള്ളത്

ചിത്രത്തിലുള്ളത്

സൈനികര്‍ കിടക്കയില്‍ ഇരിക്കുന്നതാണ് ചിത്രത്തില്‍. അവരോട് മോദി സംസാരിക്കുന്ന ഫോട്ടോകളും കാണാം. എന്നാല്‍ മരുന്നുകളോ, മറ്റു വൈദ്യ ഉപകരണങ്ങളോ ഒന്നും കാണുന്നില്ല. ഒരു സൈനികര്‍ മോദി ആശുപത്രി സന്ദര്‍ശിക്കുന്നത് ക്യാമറയില്‍ പകര്‍ത്തുന്നതും ചിത്രത്തിലുണ്ട്. ചില ചിത്രങ്ങളില്‍ പ്രൊജക്ടറും സ്‌ക്രീനും കാണാമായിരുന്നു.

ഡോക്ടര്‍മാര്‍ക്ക് പകരം ഫോട്ടോ ഗ്രാഫര്‍

ഡോക്ടര്‍മാര്‍ക്ക് പകരം ഫോട്ടോ ഗ്രാഫര്‍

ഡോക്ടര്‍മാര്‍ക്ക് പകരം ഫോട്ടോ ഗ്രാഫറെയാണ് ആശുപത്രിയില്‍ നിര്‍ത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് ദത്ത് ട്വീറ്റ് ചെയ്തു. ആശുപത്രി ആണെങ്കില്‍ എവിടെ ഡ്രിപ് ബോട്ടില്‍, എവിടെ മരുന്ന്, വെള്ളത്തിന്റെ കുപ്പിയെങ്കിലും കാണേണ്ടേ എന്നും അദ്ദേഹം ചോദിക്കുന്നു.

Recommended Video

cmsvideo
Super Agent Doval Behind Modi Leh Visit | Oneindia Malayalam
സൈനികരെല്ലാം ആരേഗ്യവാന്‍മാരാണ്

സൈനികരെല്ലാം ആരേഗ്യവാന്‍മാരാണ്

എങ്കിലും ദൈവ കൃപയാല്‍ നമ്മുടെ സൈനികരെല്ലാം ആരേഗ്യവാന്‍മാരാണ്. ഭാരത് മാതാ കീ ജയ് എന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് ദത്തിന്റെ ട്വീറ്റിലുണ്ട്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജവാന്‍മര്‍ക്കൊപ്പം ഫോട്ടോ എടുത്ത മോദിയുടെ നടപടിയെ വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ നിസാമി രംഗത്തുവന്നത്.

മോദി കള്ളം പറയാന്‍ വേണ്ടി ജനിച്ചതാണ്

മോദി കള്ളം പറയാന്‍ വേണ്ടി ജനിച്ചതാണ്

മോദി കള്ളം പറയാന്‍ വേണ്ടി ജനിച്ചതാണ്. ആരും ഇന്ത്യന്‍ പ്രദേശത്ത് അനധികൃതമായി കയറിയിട്ടില്ലെന്നാണ് മോദി ആദ്യം പറഞ്ഞത്. ഇപ്പോള്‍ പരിക്കേറ്റ സൈനികര്‍ക്കൊപ്പം ഫോട്ടോ എടുക്കുന്നു. മോദിയുടെ തകര്‍ച്ച അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍ പരിഹരിക്കും. എന്നാല്‍ തകര്‍ച്ച രാജ്യത്തിനാണെന്നും സല്‍മാന്‍ നിസാമി ട്വീറ്റ് ചെയ്തു.

നിങ്ങളുടെ പ്രവര്‍ത്തനത്തില്‍ അഭിമാനിക്കുന്നു

നിങ്ങളുടെ പ്രവര്‍ത്തനത്തില്‍ അഭിമാനിക്കുന്നു

വെള്ളിയാഴ്ചയാണ് മോദി ലേയിലെ സൈനിക ആശുപത്രിയിലെത്തിയതും പരിക്കേറ്റ ജവാന്‍മാരെ സന്ദര്‍ശിച്ചതും. ചൈനീസ് സൈനികരുമായുള്ള സംഘര്‍ഷത്തിനിടെ ഉചിതമായ മറുപടി നല്‍കിയ സൈനികരെ അദ്ദേഹം അഭിനന്ദിച്ചു. 130 കോടി ജനങ്ങള്‍ നിങ്ങളുടെ പ്രവര്‍ത്തനത്തില്‍ അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു.

സൈന്യത്തിന്റെ പ്രതികരണം

സൈന്യത്തിന്റെ പ്രതികരണം

പ്രധാനമന്ത്രി മോദി പരിക്കേറ്റ ജവാന്‍മാരെ സന്ദര്‍ശിച്ചത് ആശുപത്രിയില്‍ തന്നെയാണെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. ചില കേന്ദ്രങ്ങള്‍ ദുരുദ്ദേശത്തോടെ പ്രചാരണം നടത്തുകയാണെന്നും മികച്ച ചികില്‍സയാണ് സൈനികര്‍ക്ക് നല്‍കുന്നതെന്നും സൈന്യം അറിയിച്ചു. പ്രധാനമന്ത്രിക്ക് സന്ദര്‍ശിക്കാന്‍ മികച്ച ആശുപത്രി സംവിധാനം ഒരുക്കിയെന്ന് വിമര്‍ശനം ഉയര്‍ന്നതോടെയാണ് സൈന്യത്തിന്റെ പ്രതികരണം.

English summary
Narendra Modi’s visits army hospital in Leh; Congress reply with photos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X