കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒളിപ്പിച്ചുവയ്ക്കാന്‍ യെശോദബെന്‍ തീവ്രവാദിയല്ല'

  • By Aswathi
Google Oneindia Malayalam News

ദില്ലി: വഡോദരയില്‍ നാമനിര്‍ദ്ദേശം നല്‍കിയതു മുതലാണ് യശോദബെന്‍ എന്ന മോദിയുടെ ഭാര്യയെ കുറിച്ച് ലോകം അറിഞ്ഞത്. എന്നാല്‍ രഹസ്യം പുറത്തായതോടെ ഗുജറാത്തില്‍ നിന്നും യശോദ ബെന്നിനെ മാറ്റി. മാധ്യമക്കണ്ണുകള്‍ അവരെ അമന്വേഷിച്ച് പലയിടത്തും അലയുമ്പോള്‍ യോഗ ഗുരു രാംദേവിന്റെ ആശ്രമത്തിലാണ് യശോദ ബെന്‍ ഇപ്പോള്‍ കഴിയുന്നതെന്ന് കേട്ടിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ടുകള്‍ രാംദേവ് നിഷേധിച്ചു. മോദിയുടെ ഭാര്യ യെശോദബെന്‍ തന്റെ ആശ്രമത്തിലില്ല. ഒളിപ്പിച്ചവയ്ക്കാന്‍ അവര്‍ തീവ്രവാദിയൊന്നുമല്ലെന്നും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും രാം ദേവ് പറഞ്ഞു. ഉത്തരപ്രദേശിലെ അഴിമതി തുറന്നുകാട്ടുന്നതുകൊണ്ടാണ് തനിക്കെത്തിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Ramdev

ഋഷികേശിലെ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള രാംദേവിന്റെ ആശ്രമത്തിലാണ് മോദിയുടെ ഭാര്യ യെശോദബെന്നിനെ താമസിപ്പിച്ചിരിക്കുന്നതെന്ന് ദ വീക്കിനെ ഉദ്ധരിച്ച് ഭാസ്‌കര്‍ഗ്രൂപ്പാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും യെശോദബെന്നിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ബാബ രാംദേവിന്റെ ആശ്രമത്തില്‍ താമസിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.

English summary
Narendra Modi's wife Jashodaben not in ashram:Ramdev
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X