നമുക്ക് ആവശ്യത്തിനുള്ള ഭക്ഷണം ഇവിടെയുണ്ട്, വേണമെങ്കില്‍ ലോകം മുഴുവന്‍ ഭക്ഷണം എത്തിക്കാം: മോദി
ന്യൂദല്‍ഹി: ലോക വ്യാപാര സംഘടന (ഡബ്ല്യു ടി ഒ) അനുമതി നല്‍കിയാല്‍ ലോകത്തിന് ഭക്ഷ്യ സ്റ്റോക്ക് നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ സംഭാഷണം പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് ലോകം ഒരു അനിശ്ചിതാവസ്ഥയെ അഭിമുഖീകരിക്കുന്നു, കാരണം ആര്‍ക്കും അവര്‍ക്ക് വേണ്ടത് ലഭിക്കുന്നില്ല. എല്ലാ വാതിലുകളും അടഞ്ഞ് കിടക്കുന്നതിനാല്‍ പെട്രോളും എണ്ണയും വളവും വാങ്ങാന്‍ പ്രയാസമാണ്. ഈ റഷ്യ - യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം എല്ലാവരും തങ്ങളുടെ ഓഹരികള്‍ സുരക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
ലോകം ഇപ്പോള്‍ ഒരു പുതിയ വെല്ലുവിളി നേരിടുന്നു. ലോകത്തിന്റെ ഭക്ഷ്യശേഖരം കുറഞ്ഞുവരികയാണ്. ഞാന്‍ യു എസ് പ്രസിഡന്റിനോട് സംസാരിക്കുകയായിരുന്നു, അദ്ദേഹം ഈ വിഷയം ഉന്നയിച്ചു. ഡബ്ല്യു ടി ഒ അനുമതി നല്‍കിയാല്‍, നാളെ മുതല്‍ ലോകത്തിന് ഭക്ഷ്യ സ്റ്റോക്ക് നല്‍കാന്‍ ഇന്ത്യ തയ്യാറാണ്,' നരേന്ദ്ര മോദി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും അവരുടെ യു എസ് സഹമന്ത്രിമാരും തമ്മിലുള്ള 2+2 സംഭാഷണത്തിന് മുന്നോടിയായാണ് തിങ്കളാഴ്ച പ്രധാനമന്ത്രി മോദിയും ബൈഡനും വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തത്.

നമ്മുടെ ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം ഇപ്പോള്‍ത്തന്നെ നമ്മുടെ പക്കലുണ്ട്. അതേസമയം, ഇന്ത്യയിലെ കര്‍ഷകര്‍ വിചാരിച്ചാല്‍ ലോകത്തിന്റെ വിശപ്പും നമുക്ക് മാറ്റാനാകുമെന്നും മോദി പറഞ്ഞു. അവര്‍ അതിന് തയ്യാറുമാണ്. ലോകത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ അനുസരിച്ച് മാത്രമേ ഇന്ത്യക്ക് പ്രവര്‍ത്തിക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി ലോകവ്യാപാര സംഘടന അനുമതി തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ പാരമ്പര്യത്തിലും സംസ്‌കാരത്തിലും ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്.

ഇന്ന്, അന്നപൂര്‍ണധാം ഇത് വിപുലീകരിച്ചു. ഗുജറാത്തിലെ സാധാരണക്കാര്‍ക്ക് ശ്രീ അന്നപൂര്‍ണധാമിന്റെ പ്രയത്‌നത്തില്‍ നിന്ന് വളരെയധികം പ്രയോജനം ലഭിക്കും, ചൊവ്വാഴ്ച, ഗുജറാത്തിലെ ശ്രീ അന്നപൂര്‍ണധാമിലെ ഹോസ്റ്റലിന്റെയും വിദ്യാഭ്യാസ സമുച്ചയത്തിന്റെയും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കവെ പ്രധാനമന്ത്രി പറഞ്ഞു. ഓരോ സമൂഹവും അതിന്റെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നത് ഗുജറാത്തിന്റെ സ്വഭാവത്തിലാണ് എന്ന് പാട്ടിദാര്‍ സമുദായത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാനഡയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ വാരണാസിയിലേക്ക് അന്നപൂര്‍ണ ദേവിയുടെ പുരാതന വിഗ്രഹം സുരക്ഷിതമായി തിരികെ കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

100 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1913 ല്‍, വിശുദ്ധ നഗരമായ വാരണാസിയിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹം മോഷ്ടിക്കുകയും രാജ്യത്തിന് പുറത്തേക്ക് കടത്തുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്ത ഹോസ്റ്റലും വിദ്യാഭ്യാസ കേന്ദ്രവും 150 മുറികളുള്ളതും 600 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാവുന്നതുമാണ്. ഇ-ലൈബ്രറി, പ്രാഥമികാരോഗ്യ സൗകര്യങ്ങള്‍, ടിവി റൂം, കോണ്‍ഫറന്‍സ് റൂം തുടങ്ങിയവ അവിടെയുള്ള മറ്റ് സൗകര്യങ്ങളില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഹിരമണി ആരോഗ്യധാം ജനസഹായക് ട്രസ്റ്റ് വികസിപ്പിച്ചെടുക്കുകയും ഒരേ സമയം 14 പേര്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ മെഡിക്കല്‍ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുകയും ചെയ്യും.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്ക്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോര്‍, ആധുനിക പാത്തോളജി ലബോറട്ടറി, ഉന്നത നിലവാരത്തിലുള്ള ഉപകരണങ്ങള്‍ എന്നിവയും ഉണ്ടാകും. ആയുര്‍വേദം, ഹോമിയോപ്പതി, അക്യുപങ്ചര്‍, യോഗ എന്നിവയ്ക്കുള്ള വിപുലമായ സൗകര്യങ്ങളും കേന്ദ്രത്തിലുണ്ടാകും.












Click it and Unblock the Notifications