കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുമെന്ന് പ്രധാനമന്ത്രി; വാണിജ്യ സ്ഥാപനങ്ങള്‍ നടത്തല്‍ സര്‍ക്കാര്‍ ജോലിയല്ല

Google Oneindia Malayalam News

ദില്ലി: പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. വാണിജ്യ സ്ഥാപനങ്ങളുടെ നടത്തിപ്പ് സര്‍ക്കാരിന്റെ ജോലിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിലെ വിവിധ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു നരേന്ദ്ര മോദി. മോണിറ്റൈസ്-മോഡേണൈസ് എന്നതാണ് സര്‍ക്കാരിന്റെ മന്ത്രമെന്ന് മോദി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് പണമാക്കുക, രാജ്യം കൂടുതല്‍ ആധുനിക വല്‍ക്കുക എന്നതാണ് മോദി സൂചിപ്പിച്ചത്. പ്രതിപക്ഷത്തിന്റെയും തൊഴിലാളി യൂണിയനുകളുടെയും പ്രതിഷേധത്തിന് കാരണമായേക്കാവുന്ന പ്രഖ്യാപനമാണ് മോദി നടത്തിയത്.

m

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുമ്പോള്‍ അവ സ്വകാര്യ മേഖലയുടെ ഭാഗമാകും. അതുവഴി നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കപ്പെടും. കൂടുതല്‍ കാര്യക്ഷമമായി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണ്. രാജ്യത്തെ നികുതിദായകരുടെ പണം കൊണ്ടാണ് ഇവയെല്ലാം മുന്നോട്ട് പോകുന്നത്. ഇത്തരം നഷ്ടത്തിലുള്ള സ്ഥാപനങ്ങള്‍ സര്‍ക്കാരിന് ബാധ്യതയാണ്. രാജ്യത്തെ സാമ്പത്തിക രംഗം കൂടുതല്‍ പ്രതിസന്ധിയിലാകാനേ ഇത് വഴിവെക്കൂ. പാരമ്പര്യത്തിന്റെ പേരില്‍ ഇത്തരം സ്ഥാപനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു.

രാഹുല്‍ ഇറങ്ങി കളിക്കുന്നു; പ്രതീക്ഷയേറി കോണ്‍ഗ്രസ്, രാഷ്ട്രീയ ട്രെന്‍ഡ് മാറും... മുന്നില്‍ ഒരു കടമ്പ കൂടിരാഹുല്‍ ഇറങ്ങി കളിക്കുന്നു; പ്രതീക്ഷയേറി കോണ്‍ഗ്രസ്, രാഷ്ട്രീയ ട്രെന്‍ഡ് മാറും... മുന്നില്‍ ഒരു കടമ്പ കൂടി

കാര്‍ഷിക നിയത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച കിസാന്‍ മഹാ പഞ്ചായത്തുകളില്‍ പങ്കെടുത്ത് പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

സ്വകാര്യ മേഖലയിലേക്ക് ഈ സ്ഥാപനങ്ങള്‍ മാറുമ്പോള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. മാത്രമല്ല, ഒട്ടേറെ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും. പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന പണം പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കും. ഉപയോഗ ശൂന്യമായ ഒട്ടേറെ ആസ്തികള്‍ സര്‍ക്കാരിനുണ്ട്. അതെല്ലാം വിറ്റ് പണമാക്കും. 2.5 ലക്ഷം കോടി രൂപയാണ് ഇതിലൂടെ സമാഹരിക്കുക. നാല് സുപ്രധാന മേഖലകള്‍ ഒഴിച്ച് എല്ലാം വില്‍ക്കാല്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

ക്യൂട്ട് ലുക്കില്‍ അതിഥി റാവു ഹൈദരിയുടെ പുതിയ ഫോട്ടോകള്‍

English summary
Narendra Modi says Government is committed to Privatisation of All PSUs excepting Four Sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X