കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത ബംഗാളിനെ തകര്‍ത്തെന്ന് മോദി, രാഷ്ട്രീയ നേട്ടത്തിന് ചീപ്പാകരുതെന്ന് ദീദിയുടെ ചുട്ടമറുപടി!!

Google Oneindia Malayalam News

ദില്ലി: കര്‍ഷക നിയമത്തില്‍ കടുത്ത വാക്‌പോരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും. മമതയുടെ കാഴ്ച്ചപ്പാടുകള്‍ ബംഗാളിനെ തകര്‍ക്കുകയാണ്. കേന്ദ്ര പദ്ധതികള്‍ ബംഗാളിന് ലഭിക്കാതിരിക്കാന്‍ അവര്‍ തടസ്സപ്പെടുത്തുന്നു. അത് കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നതാണ്. ഇതിനൊക്കെ കാരണം മമതയുടെ രാഷ്ട്രീയമാണ്. പിഎം കിസാന്‍ പദ്ധതി പ്രകാരം ബംഗാളിലെ 70 ലക്ഷം കര്‍ഷകര്‍ക്ക് നേട്ടം ലഭിക്കേണ്ടതാണ് ഇത് മമതയാണ് ഇല്ലാതാക്കിയതെന്നും മോദി പറഞ്ഞു. എല്ലാ വര്‍ഷവും കര്‍ഷകര്‍ക്ക് കേന്ദ്ര പദ്ധതിയിലൂടെ ആറായിരം രൂപ ലഭിക്കേണ്ടതാണ്. മമതയുടെ 15 വര്‍ഷത്തെ പ്രസംഗങ്ങള്‍ കേട്ടാല്‍ മനസ്സിലാകും, എത്രത്തോളം അത് ബംഗാളിനെ പിന്നോട്ടടിച്ചെന്നും മോദി ആരോപിച്ചു.

1

മോദിക്കെതിരെ മറുപടിയുമായി മമതയും രംഗത്തെത്തി. ജനങ്ങളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമാണ് മോദിക്ക് അറിയുന്നത്. അര്‍ധ സത്യങ്ങളും വളച്ചൊടിച്ച വസ്തുതകളുമാണ് മോദി അവതരിപ്പിക്കുകയെന്നും മമത പറഞ്ഞു. കേന്ദ്രവുമായി ചേര്‍ന്ന് പല പദ്ധതികളിലും ബംഗാള്‍ സഹകരിക്കുന്നുണ്ട്. കര്‍ഷകരുമായി ഒരു പദ്ധതിയില്‍ ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നുള്ള വാദം അതുകൊണ്ട് തന്നെ അസംബന്ധമാണ്. കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ പോലും അതില്‍ രാഷ്ട്രീയം കണ്ടെത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു.

രാഷ്ട്രീയ നേട്ടത്തിനായി അത്രയ്ക്കും മോശം കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി കേന്ദ്രവുമായി സഹകരിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തയ്യാറാണ്. രണ്ട് ദിവസം മുമ്പ് കേന്ദ്ര മന്ത്രിമാര്‍ക്ക് രണ്ട് കത്തുകള്‍ അയച്ചിരുന്നു. എന്നാല്‍ അവര്‍ സഹകരിക്കാന്‍ തയ്യാറാവുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമാണ് സംസ്ഥാനത്തിനായി ചെയ്തത്. രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി മാത്രമാണ് മോദി ഈ പ്രസ്താവന നടത്തിയെതന്നും മമത തുറന്നടചിച്ചു. ജിഎസ്ടിയിലെ വരുമാനം അടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്നും മമത മറുപടി നല്‍കി.

മോദിയുടെ വാക്കില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ആദ്യം ബംഗാളിന് തരാനുള്ള ഫണ്ട് നല്‍കാന്‍ തയ്യാറാവട്ടെ, അത് ലഭിച്ചാല്‍ തന്നെ ബംഗാള്‍ നന്നായി മുന്നേറും. പിഎം കിസാന്‍ നിധി ബിജെപിയുടെ രാഷ്ട്രീയ അജണ്ടയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. ബംഗാളിലെ കര്‍ഷകര്‍ക്ക് അതുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാകുമെങ്കില്‍ അത് നടപ്പാക്കാന്‍ തയ്യാറാണെന്നും മമത പറഞ്ഞു. നേരത്തെ മോദി കേരളത്തെയും കര്‍ഷക നിയമത്തില്‍ വിമര്‍ശിച്ചിരുന്നു. കേരളത്തില്‍ എപിഎംസിയും മണ്ഡികളും ഇല്ല. എന്നിട്ടും അവര്‍ പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നു. പഞ്ചാബിലെ കര്‍ഷകരെ വഴിതെറ്റിക്കാനാണിത്. കേരളം വര്‍ഷങ്ങളോളം ഭരിച്ചിരുന്നവര്‍ സ്വാര്‍ത്ഥ താല്‍പര്യത്തിനായിട്ടാണ് പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം ചേരുന്നതെന്നും മോദി പറഞ്ഞു.

English summary
narendra modi says mamata destroying bengal, she hits back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X