കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

130 കോടി ജനങ്ങളുടെ സ്വപ്നങ്ങൾ, കേന്ദ്ര ബജറ്റിലേക്ക് നിര്‍ദ്ദേശങ്ങള്‍ തേടി പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ ജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണത്തെ ബജറ്റിനായി ജനങ്ങള്‍ അവരുടെ ആശയങ്ങളും നിര്‍ദേശങ്ങളും നല്‍കണം. കേന്ദ്ര ബജറ്റില്‍ ചേര്‍ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിന് ധനമന്ത്രാലയം തയ്യാറാണ്. കാര്‍ഷിക മേഖലയെയും വിദ്യാഭ്യാസത്തെയും മെച്ചപ്പെടുത്തുന്നതിന് എന്തുചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ പ്രത്യേകമായി സ്വീകരിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ അറിയിച്ചു.

ജെഎൻയു വിസി ക്യാംപസ് വിട്ടു പോകണം; വൈസ് ചാൻസിലർക്കെതിരെ രൂക്ഷ വിമർശനവുമായി പി ചിദംബരം!ജെഎൻയു വിസി ക്യാംപസ് വിട്ടു പോകണം; വൈസ് ചാൻസിലർക്കെതിരെ രൂക്ഷ വിമർശനവുമായി പി ചിദംബരം!

130 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന കേന്ദ്ര ബജറ്റ് ഇന്ത്യയുടെ വികസനത്തിലേക്കുള്ള പാത വ്യക്തമാക്കുമെന്നും മോദി കൂട്ടിച്ചേര്‍ക്കുന്നു. സര്‍ക്കാര്‍ നയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 'MyGov.in' എന്ന സൈറ്റിലേക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

modi

2014 ജൂലൈയില്‍ മോദി ആരംഭിച്ച MyGov.in സാധാരണ പൗരന്മാരും വിദഗ്ധരും ഉള്‍പ്പെടുന്നു. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുക. നിര്‍മ്മാണ മേഖലയിലും ഉപഭോഗ മേഖലയിലുമടക്കം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത മാന്ദ്യത്തിലേക്ക് കൂപ്പ്കുത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ വര്‍ഷത്തെ കേന്ദ്രബജറ്റ്.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ശതമാനം വളര്‍ച്ചയാണ് സര്‍ക്കാര്‍ പ്രവചിക്കുന്നത്. 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ഇത്. അടുത്ത മാസം അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ ധനമന്ത്രി പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറച്ച സര്‍ക്കാര്‍ ഇത്തവണ വ്യക്തികള്‍ക്കുള്ള നികുതി ഇളവുകള്‍ പ്രഖ്യാപിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള ചെലവ് വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്.

2025 ഓടെ ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കുകയാണ് ലക്ഷ്യം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 102 ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നിക്ഷേപിക്കുമെന്ന് നിർമല സീതാരാമൻ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. മൊത്ത ആഭ്യന്തര ഉത്പാദനം 2019- 20 ല്‍ 5 ശതമാനം വളര്‍ച്ച നേടുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് 2018-19 ലെ 6.8 ശതമാനം വളര്‍ച്ചയേക്കാള്‍ കുറവാണ്.

English summary
Narendra Modi seeks input from people for union budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X