മകള്‍ക്കൊപ്പം സെല്‍ഫി; മോദിക്കെതിരായ നടിയുടെ ട്വീറ്റ് വൈറലായി
ദില്ലി: രാജ്യത്തെ പെണ്‍കുട്ടികള്‍ക്കുവേണ്ടിയെന്ന തരത്തില്‍ സെല്‍ഫി വിത്ത് ഡോട്ടര്‍ പരിപാടി അവതരിച്ച നരേന്ദ്ര മോദിയെ പരിഹസിച്ചും വിമര്‍ശിച്ചും നടിയുടെ ട്വീറ്റ്. ടെലിവിഷന്‍ നടി ശ്രുതി സേത്താണ് പ്രധാനമന്ത്രിയുടെ പരിപാടിക്കെതിരെ ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും ട്വിറ്ററില്‍ ഉയര്‍ന്നുവന്നു.
പ്രധാനമന്ത്രിയുടേത് കോമഡി സര്‍ക്കസ് ആണെന്ന് ശ്രുതി പരിഹസിക്കുന്നു. ഒരു സെല്‍ഫി എടുത്തുതുകൊണ്ട് രാജ്യത്തെ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഏതെങ്കിലും തരത്തില്‍ പുരോഗതിയുണ്ടാകുമെന്ന് കരുതാനാകില്ല. ശരിയായ രീതിയില്‍ അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാണ് മാറ്റമുണ്ടാക്കേണ്ടതെന്ന് നടി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ #selfiewithdaughter എന്ന ഹാഷ് ടാഗിനെതിരെ #selfieobsessed-PM എന്ന ഹാഷ് ടാഗിന് തുടക്കമിടാനും ശ്രുതി മറന്നില്ല. സെല്‍ഫി പെണ്‍കുട്ടികളുടെ വിഷയത്തില്‍ മാറ്റം വരുത്തില്ല. ഫോണിന് മുന്നില്‍ നിന്ന് ചിത്രമെടുത്തല്ല, ഇത്തരം കാര്യങ്ങളില്‍ ശരിയായ രീതിയിലുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും പ്രീതി വ്യക്തമാക്കി.
ട്വീറ്റിന് പിന്നാലെ ശ്രുതിക്കെതിരെ ചിലര്‍ രൂക്ഷമായി പ്രതികരിച്ചു. എന്നാല്‍, പ്രതികരണങ്ങള്‍ക്ക് സഹിഷ്ണുതയോടെയാണ് ശ്രുതി മറുപടി നല്‍കിയത്. നിങ്ങള്‍ ബിജെപി ആരാധകരാണെന്നെറിയാം. നല്ലതുതന്നെ. കുറച്ചുകൂടി പ്രവര്‍ത്തിപരമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നതായിരിക്കും നല്ലതെന്ന് ശ്രുതി അവരെ ഉപദേശിച്ചു.












Click it and Unblock the Notifications