Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡ് താരങ്ങളെ തഴഞ്ഞ് ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ പുതിയ അംബാസഡറായി നരേന്ദ്രമോദി

നിലവില്‍ പ്രചരണത്തിന് ഏറ്റവും അനുയോജ്യമായ മുഖം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണെന്ന് കേന്ദ്ര വിനോദസഞ്ചാരവകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ അഭിപ്രായപ്പെട്ടു.

ദില്ലി: രാജ്യത്തെ വിനോദസഞ്ചാര വികസനത്തിനായുള്ള കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രാലയത്തിന്റെ 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ'യുടെ ബ്രാന്‍ഡ് അംബാസഡറായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തു. വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍ ആമിര്‍ ഖാനെ നേരത്തെ അംബാസഡര്‍ സ്ഥാനത്തുനിന്നും ഒഴിവാക്കിയിരുന്നു.

ആമിര്‍ ഖാന് പകരം അമിതാഭ് ബച്ചനെ അംബാസഡറാക്കാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ കള്ളപ്പണവുമായി ബന്ധപ്പെട്ട് ബച്ചന്റെ പേര്‍ ഉയര്‍ന്നുവന്നതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. നിലവില്‍ പ്രചരണത്തിന് ഏറ്റവും അനുയോജ്യമായ മുഖം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണെന്ന് കേന്ദ്ര വിനോദസഞ്ചാരവകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ അഭിപ്രായപ്പെട്ടു.

narendra-modi

മോദി സന്ദര്‍ശിച്ച വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതാണ് ഇതിന് കാരണമായി ടൂറിസം മന്ത്രാലയം വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിക്ക് രാജ്യത്തേക്കുള്ള വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും അതുകൊണ്ടുതന്നെ ബോളിവുഡ് താരങ്ങള്‍ ആവശ്യമില്ലെന്നും മന്ത്രാലയം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനങ്ങള്‍ക്കുശേഷം യുഎസ്, ജര്‍മനി, ഫിജി, ബ്രസീല്‍, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, കാനഡ, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് കൂടിയിട്ടുണ്ട്. പ്രചാരണത്തിനായി മോദിയുടെ പ്രസംഗങ്ങളും നയതന്ത്ര ബന്ധങ്ങളും ഉപയോഗിക്കാനാണ് ടൂറിസം മന്ത്രാലയത്തിന്റെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+