ഇന്ത്യ ലോകത്തിലെ ആദ്യ മൂന്ന് എഐ ശക്തികളിൽ ഒന്നാകണമെന്ന് പ്രധാനമന്ത്രി, 'എഐ ഭാവിപ്രശ്നമല്ല അനിവാര്യതയാണ്'
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച ഇന്ത്യയിലടക്കം പ്രൊഫഷണലുകൾക്കിടയിൽ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്. എഐയുടെ കടന്നുവരവിനെ തുടർന്ന് നിരവധി പ്രമുഖ കമ്പനികൾ കൂട്ടപ്പിരിച്ചുവിടലുകൾ നടത്തിയതോടെ ഈ ഭയം വർധിച്ചുവരികയാണ്. എന്നാൽ സാങ്കേതിക വിദ്യയുടെ വളർച്ച ഒരിക്കലും ജോലികൾ ഇല്ലാതാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026-ന് ഇടയിൽ വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഭയത്തിനെതിരെയുള്ള ഏറ്റവും നല്ല പ്രതിവിധി തയ്യാറെടുപ്പാണ് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
''നിലവിലുള്ള ചില ജോലികൾക്ക് പുതിയ രൂപവും ഭാവവും വന്നേക്കാം. പക്ഷേ ഡിജിറ്റൽ രംഗത്തെ മാറ്റങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പുതിയ സാങ്കേതിക അവസരങ്ങൾ തുറക്കും. എഐ നയിക്കുന്ന ഭാവിയിലേക്ക് തൊഴിലാളികളെ സജ്ജരാക്കാൻ നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്'', പ്രധാനമന്ത്രി പറഞ്ഞു.

"ലോകത്തിലെ ഏറ്റവും വലിയ നൈപുണ്യ വികസന പദ്ധതികളിലൊന്ന് സർക്കാർ ആരംഭിച്ചുകഴിഞ്ഞു. ഇതിനെ ഒരു ഭാവി പ്രശ്‌നമായിട്ടല്ല, മറിച്ച് നിലവിലെ അനിവാര്യതയായിട്ടാണ് ഞങ്ങൾ കാണുന്നത്. എഐയെ ഒരു 'ഫോഴ്‌സ്-മൾട്ടിപ്ലയർ' ആയാണ് ഞാൻ കാണുന്നത്, നമ്മൾ സാധ്യമെന്ന് കരുതിയതിന്റെ അതിരുകൾ വികസിപ്പിക്കാൻ എഐ നമ്മളെ സഹായിക്കും".
സാങ്കേതികവിദ്യയുടെ വളർച്ച ഒരിക്കലും ജോലികൾ ഇല്ലാതാക്കിയിട്ടില്ലെന്നും, പകരം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ചരിത്രം തെളിയിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "സാങ്കേതികവിദ്യ കാരണം ജോലികൾ അപ്രത്യക്ഷമാകുന്നില്ലെന്ന് ചരിത്രം കാണിക്കുന്നു. അതിന്റെ സ്വഭാവം മാറുകയും പുതിയതരം ജോലികൾ ഉണ്ടാകുകയും ചെയ്യുന്നു."
ചില ജോലികൾ പുനർനിർവചിക്കപ്പെടുമ്പോൾ ഡിജിറ്റൽ പരിവർത്തനം പുതിയ സാങ്കേതിക ജോലികൾ കൂട്ടിച്ചേർക്കും. നൂറ്റാണ്ടുകളായി ആധുനികതയും സാങ്കേതിക വിപ്ലവങ്ങളും ജോലികൾ ഇല്ലാതാക്കുമെന്ന ഭയമുണ്ടായിരുന്നു. എന്നിട്ടും പുതിയ അവസരങ്ങൾ ഉയർന്നുവരുമെന്ന് ചരിത്രം നമ്മളെ പഠിപ്പിക്കുന്നു. എഐ യുഗത്തിലും ഇതുതന്നെയായിരിക്കും സത്യം''; പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ സാങ്കേതികവിദ്യയുടെ ഉപഭോക്താവ് മാത്രമല്ല, അതിന്റെ സ്രഷ്ടാവും കൂടിയാകണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. "സാങ്കേതികവിദ്യ വാങ്ങുന്നതിന് അപ്പുറം ഇന്ത്യ അത് സൃഷ്ടിക്കണമെന്ന് ഒരു അടിസ്ഥാന തത്ത്വത്തിലാണ് ആത്മനിർഭർ ഭാരത് എന്ന നമ്മുടെ ആശയം കെട്ടിപ്പടുത്തിരിക്കുന്നത്. ആത്മനിർഭർ ഭാരതിലെ എഐയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് പരമാധികാരം, എല്ലാവരെയും ഉൾക്കൊള്ളൽ, നവീകരണം എന്നീ മൂന്ന് ആശയങ്ങൾ കൂടിച്ചേർന്നതാണ്. എഐയുടെ ഉപഭോഗത്തിൽ മാത്രമല്ല സൃഷ്ടിയിലും ഇന്ത്യ ആഗോളതലത്തിൽ ആദ്യ മൂന്ന് എഐ ശക്തികളിൽ ഒന്നായിരിക്കണം എന്നതാണ് എന്റെ സ്വപ്നം," നരേന്ദ്ര മോദി എഎൻഐയോട് വ്യക്തമാക്കി.
"നമ്മുടെ എഐ മോഡലുകൾ ലോകമെമ്പാടും വിന്യസിക്കപ്പെടും, കോടിക്കണക്കിന് ആളുകളെ അവരുടെ മാതൃഭാഷകളിൽ സേവിക്കും. നമ്മുടെ എഐ സ്റ്റാർട്ടപ്പുകൾക്ക് കോടിക്കണക്കിന് ഡോളർ മൂല്യമുണ്ടാകും, ദശലക്ഷക്കണക്കിന് ഉയർന്ന നിലവാരമുള്ള ജോലികൾ സൃഷ്ടിക്കും. നമ്മുടെ എഐ ശക്തിപ്പെടുത്തുന്ന പൊതു സേവനങ്ങൾ മാതൃകയായി ആഗോളതലത്തിൽ പഠിക്കപ്പെടും. ഏറ്റവും പ്രധാനമായി, ഓരോ ഇന്ത്യക്കാരനും എഐയെ അവസരം നൽകുന്ന ഒന്നായി, കഴിവുകൾ വർധിപ്പിക്കുന്ന ഒന്നായി കാണും, അല്ലാതെ ഉപജീവനത്തിനുള്ള ഭീഷണിയോ നിയന്ത്രണത്തിനുള്ള ഉപകരണമോ ആയിട്ടല്ലെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
''എഐയിലെ ആത്മനിർഭർ ഭാരത് എന്നാൽ ഡിജിറ്റൽ നൂറ്റാണ്ടിലേക്ക് ഇന്ത്യ സ്വന്തം കോഡ് എഴുതുന്നു എന്നാണ് അർത്ഥമാക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ ഒരു പ്രധാന ഘടകമായ ഐടി മേഖലയ്ക്ക് എഐ ഒരവസരവും വെല്ലുവിളിയുമാണെന്ന് പ്രധാനമന്ത്രി അംഗീകരിച്ചു. "ഈ മേഖലയ്ക്ക് എഐ വലിയൊരു അവസരവും ഒപ്പം വെല്ലുവിളിയും നൽകുന്നുണ്ട്. പുതിയ എഐ-എനേബിൾഡ് ഔട്ട്‌സോഴ്‌സിംഗും ഡൊമെയ്ൻ-സ്പെസിഫിക് ഓട്ടോമേഷനും കാരണം 2030ഓടെ ഇന്ത്യയുടെ ഐടി മേഖലയ്ക്ക് 400 ബില്യൺ ഡോളറിലെത്താൻ സാധ്യതയുണ്ടെന്ന് എഐ വിപണി പ്രവചനങ്ങൾ കാണിക്കുന്നു," അദ്ദേഹം പറഞ്ഞു.
എഐയെ നല്ലതിന് വേണ്ടിയുള്ള ശക്തിയാക്കി മാറ്റേണ്ടത് ഉപയോക്താക്കളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. "എഐ മനുഷ്യൻ്റെ കഴിവുകളെ വർധിപ്പിക്കുമെങ്കിലും, തീരുമാനമെടുക്കാനുള്ള പരമമായ ഉത്തരവാദിത്തം എല്ലായ്‌പ്പോഴും മനുഷ്യനിൽ തന്നെ നിലനിൽക്കണം. എഐ എങ്ങനെ ഉപയോഗിക്കണം, എങ്ങനെ ഭരിക്കണം എന്നതിനെക്കുറിച്ച് ലോകമെമ്പാടും ചർച്ച ചെയ്യുന്നുണ്ട്. ശക്തമായ സുരക്ഷാ സംവിധാനങ്ങൾ നവീകരണത്തോടൊപ്പം നിലനിൽക്കുമെന്ന് കാണിച്ചുകൊണ്ട് ഇന്ത്യ ഇത്തരം ചർച്ചകൾക്ക് ദിശാബോധം നൽകുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
'' ഡീപ്‌ഫേക്കുകൾ, ഡിജിറ്റൽ കുറ്റകൃത്യങ്ങൾ, തീവ്രവാദ പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് എഐ ഉപയോഗിക്കുന്നതിനുള്ള ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി ചില അടിസ്ഥാന തത്ത്വങ്ങളുടെ ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. '' എഐ കൂടുതൽ പുരോഗമിക്കുമ്പോൾ, നമ്മുടെ ഉത്തരവാദിത്തബോധം കൂടുതൽ ശക്തമാകണം. പ്രാദേശിക വെല്ലുവിളികളിലും സാമൂഹിക യാഥാർത്ഥ്യങ്ങളിലും ഊന്നൽ നൽകുന്നു എന്നതാണ് ഇന്ത്യയുടെ സമീപനത്തെ സവിശേഷമാക്കുന്നത്.
ദേശീയ സുരക്ഷാ ആശങ്കകളും ദുർബല വിഭാഗങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ഡീപ്‌ഫേക്കുകൾ, കുട്ടികളുടെ സുരക്ഷാ വെല്ലുവിളികൾ, പ്രായമായവരെ ബാധിക്കുന്ന ഭീഷണികൾ എന്നിവ ഉൾപ്പെടുന്ന അപകടസാധ്യത വിലയിരുത്തൽ ചട്ടക്കൂട് പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡീപ്‌ഫേക്ക് വീഡിയോകളുടെ വർദ്ധനവ് കാരണം ഈ സുരക്ഷാ സംവിധാനങ്ങളുടെ അടിയന്തിര പ്രാധാന്യം എല്ലാവർക്കും വ്യക്തമായി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications