മോഡി പ്രധാനമന്ത്രിയാകണം: സല്‍മാന്‍ ഖാന്‍
അഹമ്മദാബാദ്: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ ആരാധകവൃന്ദത്തിലേക്ക് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനും. പുതിയ ചിത്രമായ ജയ് ഹോയുടെ പ്രചാരണാര്‍ഥം ഗുജറാത്തിലെത്തിയ ശേഷമാണ് സല്‍മാന്‍ മോഡിയെ വാനോളം പുകഴ്ത്തിയത്. രാജ്യത്തെ ഏറ്റവും മികച്ച ആളായിക്കണം പ്രധാനമന്ത്രിയാകുന്നത്. എനിക്കരികില്‍ ഇതാ ഒരു നല്ല മനുഷ്യന്‍ നില്‍ക്കുന്നു - മോഡിയെ ചൂണ്ടി താരം പറഞ്ഞു.
ഗുജറാത്തിലെ വികസനത്തെക്കുറിച്ച് പറയാനും സല്‍മാന്‍ ഖാന് ആയിരം നാവാണുള്ളത്. ഇവിടെ എല്ലാവരും സന്തുഷ്ടരാണ്. നരേന്ദ്രമോഡിയെ ഇനിയും തിരഞ്ഞെടുപ്പുകളില്‍ വിജയിപ്പിക്കണമെന്നും രാജ്യത്തെ പ്രധാനമന്ത്രിയെ നിശ്ചയിക്കാന്‍ നിങ്ങള്‍ക്കാണ് കഴിയുക എന്നും സല്‍മാന്‍ ഗുജറാത്തിലെ ആളുകളോട് പറഞ്ഞു. നരേന്ദ്രമോഡിക്ക് അദ്ദേഹം അര്‍ഹിക്കുന്നത് കിട്ടണം.

നരേന്ദ്രമോഡിയെ രാഷ്ട്രീയമായി പിന്തുണയ്ക്കുന്നോ എന്ന ചോദ്യത്തില്‍ നിന്നും സല്‍മാന്‍ ഖാന്‍ വിദഗ്ധമായി ഒഴിഞ്ഞുമാറി. താന്‍ ഒരു സിനിമാ നടനാണ് എന്നും തനിക്ക് രാഷ്ട്രീയത്തില്‍ പരിമിതമായ അറിവേ ഉള്ളൂ എന്നുമായിരുന്നു താരത്തിന്റെ മറുപടി. എന്നാല്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഓരോ സ്ഥലത്തും മികച്ച ആള്‍ ഓരോരുത്തരായിരിക്കും. ബാന്ദ്രയില്‍ പ്രിയാദത്താണ് തങ്ങള്‍ക്ക് മികച്ച സ്ഥാനാര്‍ഥി. ഇവിടെ അത് നരേന്ദ്രമോഡിയായിരിക്കും.
ഗുജറാത്ത് ടൂറിസത്തിന് സല്‍മാന്‍ ഖാന്റെ സന്ദര്‍ശനം ആവേശം പകരുന്നതാണ് എന്ന് ചടങ്ങില്‍ സംസാരിച്ച നരേന്ദ്രമോഡി പറഞ്ഞു. സല്‍മാനുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രം നരേന്ദ്രമോഡി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലും പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തിയ സല്‍മാന്‍ ഖാന്‍ അവിടത്തെ ബി ജെ പി സര്‍ക്കാരിനെയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും പുകഴ്ത്തി സംസാരിച്ചിരുന്നു.












Click it and Unblock the Notifications