കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധികള്‍ക്ക് പരിഹാരം,നാഗാ വിമതരുമായി പ്രധാനമന്ത്രി മോദി സമാധാന കരാര്‍ ഒപ്പിട്ടു

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: നാഗാലാന്‍ഡ് വിമതരുമായി കേന്ദ്ര സര്‍ക്കാര്‍ സമാധാന കരാര്‍ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടില്‍ വെച്ചാണ് കരാര്‍ ഒപ്പിട്ടത്. നേരത്തെ മോദി ഇതിനെക്കുറിച്ച് ചില സൂചനകള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് മോദിയുടെ വസതിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സമാധാന ഉടമ്പടിയില്‍ ഒപ്പിട്ട വിവരം അറിയിക്കുകയായിരുന്നു.

പത്രസമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങും പങ്കെടുത്തു. ഇതോടെ വര്‍ഷങ്ങളായി തുടരുന്ന പ്രതിസന്ധികള്‍ക്കാണ് പരിഹാരം ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച 6.30നു ഒരു സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്.

narendra-modi

ഇതു പുതിയ ഒരു യാത്രയുടെ തുടക്കമാണെന്നും കരാര്‍ ഒപ്പിട്ട ശേഷം പ്രധാനമന്ത്രി പറഞ്ഞു. നാഗാലാന്‍ഡ് വിമത ഗ്രൂപ്പായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് നേതാക്കളുമായാണു കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

മോദിയില്‍ തങ്ങള്‍ക്ക് വിശ്വാസമാണെന്നും അതുകൊണ്ടാണ് തങ്ങള്‍ കരാര്‍ ഒപ്പിടുന്നതെന്നും സംഘടനയുടെ നേതാക്കള്‍ പറഞ്ഞു. പരസ്പരം മനസിലാക്കാന്‍ കഴിയാതിരുന്നതിനാലാണു വിമതരുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത്രയും കാലം വേണ്ടിവന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

English summary
Prime Minister Narendra Modi addresses the media after National Socialist Council of Nagaland (NSCN-IM) and Government of India sign historic peace accord.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X