60വര്‍ഷം കോണ്‍ഗ്രസിന് നല്‍കിയത്, 6മാസം എനിക്ക് തരൂ
ഗൊരഖ്പൂര്‍: അറപത് വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചു മുടിച്ചില്ലേ, ഇനിയൊരു ആറ് മാസം എനിക്ക് നല്‍കൂ. വികസനം ഞാന്‍ കാണിച്ചു തരാം എന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി പ്രധാമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡി. കോണ്‍ഗ്രസ് രാജ്യത്തെ പാവങ്ങളെ പരിഹസിക്കുകയാണ്. ഉത്തരപ്രദേശിലെ ഖൊരഖ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദര്‍ശപരമായി കോണ്‍ഗ്രസിന് ബിജെപിയെ വിമര്‍ശിക്കാം. എന്നാല്‍ രാജ്യത്തെ ദരിദ്രരായ ജനങ്ങളെ പരിഹസിച്ച് ധാര്‍ഷ്ട്യത്തോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പെരുമാറുന്നത്. മോഡിയെ ചായവില്‍പനക്കാരന്‍ എന്ന് പരിഹസിച്ച മണി ശങ്കര്‍ അയ്യരുടെ വാക്കുകളെ ചൂണ്ടിക്കാണിച്ചായിരുന്നു മോഡിയുടെ പരമാര്‍ശം. ചായ വില്‍പനക്കാരനാണ് തങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നതെന്ന് സമ്മതിക്കാന്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും തയ്യാറല്ല.

ഇതൊരു ചായവില്‍പ്പനക്കാരന്റെ പ്രതികരണമല്ലെന്ന് മോഡി പറഞ്ഞു. ദരിദ്രരെ പരിഹസിക്കുന്ന പരമാര്‍ശങ്ങളാണ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. 12 രൂപയ്ക്ക് ഭക്ഷണം നല്‍കാമെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍ ബിജെപിയുടെ ലക്ഷ്യം രാജ്യത്തെ ദാരിദ്രം തുടച്ചു മാറ്റുക എന്നതാണ്. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമെ കോണ്‍ഗ്രസ് ദാരിദ്രം ഉയര്‍ത്തികാണിക്കുകയുള്ളൂ. അതുകൊണ്ടാണ് ഏറെക്കാലം കോണ്‍ഗ്രസ് അധികാരത്തിലിരുന്നിട്ടും രാജ്യത്തെ ദാരിദ്രം മാറാത്തത്- മോഡി പറഞ്ഞു.












Click it and Unblock the Notifications