കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിക്ക് തുടക്കമായി, 'സ്റ്റാര്‍ട്ട് അപ്' ഇന്ത്യയുടെ മുഖം മാറ്റും

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ മുഖം മാറ്റാനായി ഒരുങ്ങുന്ന മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ 'സ്റ്റാര്‍ട്ട് അപ്' ഇന്ത്യയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. സ്റ്റാര്‍ട്ട് അപ് പദ്ധതി ഇന്ത്യയുടെ മുഖം മാറ്റുമെന്ന് സ്റ്റാര്‍ട്ട് അപ് പ്രഖ്യാപന ചടങ്ങില്‍ മോദി പറഞ്ഞു. രാജ്യത്തെ ചെറുകിട സംരംഭകര്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കി കൊണ്ടാണ് പുതിയ പദ്ധതി എത്തുന്നത്.

കഴിഞ്ഞ സ്വാതന്ത്ര്യദിന സന്ദേശത്തിലായിരുന്നു മോദി ഇങ്ങനെയൊരു പദ്ധതി പ്രഖ്യാപിച്ചത്. നിലവിലുള്ള ലൈസന്‍സ്‌രാജ് സമ്പ്രദായം അവസാനിപ്പിച്ച് രാജ്യത്ത് നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വളരാന്‍ പറ്റിയ സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്ന് മോദി പറയുകയുണ്ടായി.

modistartsup

പുതിയ പദ്ധതിക്കായി 10,000 കോടി രൂപ സമാഹരിക്കും. കൂടാതെ പേറ്റന്റ് ഫീസില്‍ 80ശതമാനം ഇളവും അനുവദിക്കുന്നതാണ്. മൂന്നു വര്‍ഷത്തേക്ക് തൊഴില്‍, പരിസ്ഥിതി നിയമങ്ങള്‍ എന്നിവ കര്‍ശനമാക്കില്ലെന്നും മോദി പറഞ്ഞു. സ്റ്റാര്‍ട്ട് അപ്പുകളെ മൂന്നു വര്‍ഷം ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്ന സുപ്രധാന പ്രഖ്യാപനവും ചടങ്ങില്‍ മോദി നടത്തി.

വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യമാണ് ഒരു വ്യവസായ സംരംഭകന്റെ വിജയമെന്നും മോദി വ്യക്തമാക്കി. സ്റ്റാര്‍ട്ട് അപ് തുടങ്ങാന്‍ ആദ്യം വേണ്ടത് സാഹസികതയാണ്. പണം രണ്ടാമത്തെ ഘടകമാണെന്നും മോദി പറയുകയുണ്ടായി. 1991 മുതലുള്ള ലൈസന്‍സ്‌രാജ് സമ്പ്രദായത്തില്‍ നിന്നു ഇന്ത്യയ്ക്ക് മോചനം വേണം.

രാജ്യത്തെ മുഴുവന്‍ കേന്ദ്ര സര്‍വ്വകലാശാലകളെയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സഹകരിപ്പിച്ച് നടപ്പാക്കുന്ന സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യയെ ലോകത്തിന്റെ സ്റ്റാര്‍ട്ട് അപ് തലസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

English summary
The government unveiled a raft of measures - ranging from tax waiver for three years, ending inspector raj and a mega fund to help boost the start-up eco-system.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X