Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്ലാമറില്‍ മോദിയെ തോല്‍പിക്കാനാരുണ്ട്?

ദില്ലി: കര്‍ശനമായ നിലപാടുകള്‍ കൊണ്ട് മാത്രമല്ല, മനോഹരമായ വേഷവിധാനങ്ങള്‍ കൊണ്ടും ശ്രദ്ധേയനാകുന്ന വ്യക്തിത്വമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ മോദിയുടെ ഡ്രസിംഗ് സെന്‍സ് അപാരമായിരുന്നു എന്നാണ് മോദിയുടെ അടുപ്പക്കാര്‍ പറയുന്നത്. വെട്ടിയൊതുക്കിയ താടിയും ചുളിവ് വീഴാത്ത വസ്ത്രങ്ങളും മോദിയെ വ്യത്യസ്തനാക്കി.

ആര്‍ഭാടം കൊണ്ടല്ല, വസ്ത്രധാരണത്തിലെ വൃത്തിയും കുലീനതയും കൊണ്ടാണ് മോദി ആളുകളെ കൈയ്യിലെടുക്കുന്നത്. കാവി കുര്‍ത്തയാകട്ടെ, വെള്ള പൈജാമയാകട്ടെ, നെഹ്‌റു ജാക്കറ്റ് ആകട്ടെ നരേന്ദ്ര മോദിക്ക് അത് നന്നായി ഇണങ്ങും. ഫോട്ടോജെനിക്കായ രൂപവും ഏത് വസ്ത്രവും ഇണങ്ങുന്ന പ്രകൃതവും തനിക്ക് ദൈവം തന്നതാണ് എന്നാണ് മോദിയുടെ വിശ്വാസം.

കഴിഞ്ഞ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് എപ്പോഴും ഒരേ വേഷവും ഒരേ ഭാവവും ആയിരുന്നു. എന്നാല്‍ ഇപ്പോളത്തെ പ്രധാനമന്ത്രി മോദി നേരെ മറിച്ചാണ്. മോദിയുടെ വ്യത്യസ്തമായ രൂപഭാവങ്ങള്‍ കാണൂ.

സ്വാതന്ത്ര്യദിനത്തില്‍

സ്വാതന്ത്ര്യദിനത്തില്‍

അറുപത്തെട്ടാം സ്വാതന്ത്ര്യദിനത്തില്‍ വെളുത്ത പൈജാമയ്‌ക്കൊപ്പം കാവി തലപ്പാവും ധരിച്ചാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. സ്വാതന്ത്ര്യദിനത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.

വേഷം മാറി

വേഷം മാറി

സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, സ്പീക്കര്‍ സുമിത്ര മഹാജന്‍ എന്നിവര്‍ക്കൊപ്പം മോദി

മോടിയോടെ മോദി

മോടിയോടെ മോദി

ലേ- കാര്‍ഗില്‍ - ശ്രീനഗര്‍ ട്രാന്‍സ്മിഷന്‍ സിസ്റ്റത്തിന് തറക്കല്ലിടാനായി കാശ്മീരിലെത്തിയ മോദി.

സിംപിള്‍ ആന്‍ഡ് ഹംബിള്‍

സിംപിള്‍ ആന്‍ഡ് ഹംബിള്‍

രക്ഷാബന്ധന്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകളില്‍ രാഖി ബന്ധിക്കുന്ന കുട്ടികള്‍.

നേപ്പാളില്‍

നേപ്പാളില്‍

നേപ്പാള്‍ സന്ദര്‍ശനത്തിനിടെ നരേന്ദ്ര മോദി പശുപതി നാഥ് ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍

ഔദ്യോഗികം

ഔദ്യോഗികം

നേപ്പാള്‍ സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക സ്വീകരണത്തിനിടെ നരേന്ദ്ര മോദി

അമ്മയ്‌ക്കൊപ്പം

അമ്മയ്‌ക്കൊപ്പം

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജയിച്ച ശേഷം അമ്മയുടെ കൂടെ മോദി

മിന്നിത്തിളങ്ങും മോദി

മിന്നിത്തിളങ്ങും മോദി

യു എസ് ആഭ്യന്തര സെക്രട്ടറി ജോണ്‍ കെറിക്കൊപ്പം നരേന്ദ്ര മോദി

സഭയില്‍ ശുഭ്രവസ്ത്രം

സഭയില്‍ ശുഭ്രവസ്ത്രം

വെള്ളനിറത്തിലുള്ള പൈജാമ കുര്‍ത്തയാണ് പാര്‍ലമെന്റില്‍ മോദിയുടെ സാധാരണ വസ്ത്രം.

ഗദയുമായി

ഗദയുമായി

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അനുയായികള്‍ സമ്മാനിച്ച ഗദയുമായി മോദി

ആനന്ദത്തോടെ ആനന്ദില്‍

ആനന്ദത്തോടെ ആനന്ദില്‍

ആനന്ദില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നു നരേന്ദ്രമോദി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+