കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്ദേമാതരം ആലപിക്കാന്‍ അര്‍ഹത രാജ്യത്തെ വൃത്തിയായി കാക്കുന്നവര്‍ക്കെന്ന് മോദി

ആദ്യം നിര്‍മിക്കേണ്ടത് ശൗചാലയങ്ങളാണ്. അതിനു ശേഷം പ്രാര്‍ഥനാ മുറികള്‍ നിര്‍മിച്ചാല്‍ മതി

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഇന്ത്യയെ ശുചിയാക്കാൻ പരിശ്രമിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യം നിര്‍മിക്കേണ്ടത് ശൗചാലയങ്ങളാണ്. അതിനു ശേഷം പ്രാര്‍ഥനാ മുറികള്‍ നിര്‍മിച്ചാല്‍ മതിയെന്നും അദ്ദേഹം പറ‍ഞ്ഞു. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാര്‍ഷികത്തില്‍ വിജ്ഞാന്‍ ഭവനില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

modi

യൂണിഫോം ധരിച്ചില്ല; 11 കാരിയോട് സ്കൂൾ അധികൃതർ ചെയ്തത് ക്രൂരത...,കുട്ടിയുടെ വെളിപ്പെടുത്തൽയൂണിഫോം ധരിച്ചില്ല; 11 കാരിയോട് സ്കൂൾ അധികൃതർ ചെയ്തത് ക്രൂരത...,കുട്ടിയുടെ വെളിപ്പെടുത്തൽ

സര്‍വ്വകലാശാലാ തിരഞ്ഞെടുപ്പുകളില്‍ വിദ്യാര്‍ഥി സംഘടനകള്‍ ശുചിത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രചരണപരിപാടികള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..

രാജ്യത്തെ ശുചിയാക്കുന്നവരാണ് ഭാരതമാതാവിന്റെ മക്കൾ

രാജ്യത്തെ ശുചിയാക്കുന്നവരാണ് ഭാരതമാതാവിന്റെ മക്കൾ


രാജ്യത്തെ ശുചിയാക്കി സംരക്ഷിക്കുന്നവരാണ് ഭാരതമതാവിന്റെ യഥാർഥ മക്കൾ. അവർക്കാണ് വന്ദേമാരം ആലപിക്കാൻ അർഹതയുള്ളതെന്നും മോദി പറഞ്ഞു.എന്ത് കഴിക്കണം എന്ത് പറയണം എന്ന് നിര്‍ബന്ധിക്കുന്നത് സംസ്‌കാരമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് ആവശ്യം ശുചിമുറികൾ

രാജ്യത്ത് ആവശ്യം ശുചിമുറികൾ

രാജ്യത്ത് ഏറ്റവും അത്യാവശ്യമായി നിർമ്മിക്കേണ്ടത് ശുചി മുറികളാണ്. അതിനു ശേഷം പ്രാർത്തന മുറികൾ നിർമ്മിച്ചാൽ മതിയെന്നും മോദി പറഞ്ഞു.

വിവേകാനന്ദനെ ഉദ്ധരിച്ച് മോദി

വിവേകാനന്ദനെ ഉദ്ധരിച്ച് മോദി

ആചാരങ്ങള്‍ അനുഷ്ഠിക്കുന്നത് കൊണ്ട് മാത്രം വിശ്വാസിയാകില്ലെന്ന് വിവേകാനന്ദന്‍ പറഞ്ഞിരുന്നെന്നും സത്യത്തെ പിന്തുടരുക എന്ന അദ്ദേഹത്തിന്റെ മാര്‍ഗം യുവാക്കള്‍ക്ക് പ്രചോദനമാകണെമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഒരൊറ്റ ഏഷ്യ എന്ന ആശയം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് വിവേകാനന്ദനാണെന്നും പ്രസംഗത്തില്‍ മോദി പറഞ്ഞു.

 വിവേകാനന്ദന്റെ ആശയങ്ങൾ

വിവേകാനന്ദന്റെ ആശയങ്ങൾ

രാജ്യത്തിന്റെ ആദ്യത്തെ കാര്‍ഷിക വിപ്ലവത്തിന് അടിസ്ഥാനമായത് സ്വാമി വിവേകാനന്ദന്റെ ആശയങ്ങളാണ്.ഒരു ഏഷ്യ എന്ന ആശയം മുന്നോട്ടുവെച്ചത് അദ്ദേഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മോദിയുടെ പ്രഭാഷണത്തിനെതിരെ ബംഗാൾ സർക്കാർ

മോദിയുടെ പ്രഭാഷണത്തിനെതിരെ ബംഗാൾ സർക്കാർ

യങ് ഇന്ത്യ ന്യൂ ഇന്ത്യ എന്ന വിഷയത്തിലാണ് പ്രധാനമന്ത്രി സംസാരിച്ചത്. പ്രധാനമന്ത്രിയുടെ പ്രസംഗം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന യുജിസി ഉത്തരവിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി കോളേജുകളില്‍ പ്രസംഗം കേള്‍പ്പിക്കണമെന്ന യുജിസി നിര്‍ദേശം നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഗോരക്ഷയുടെ പേരിൽ നടക്കുന്ന അക്രമങ്ങൾ അനുവദിക്കില്ല

ഗോരക്ഷയുടെ പേരിൽ നടക്കുന്ന അക്രമങ്ങൾ അനുവദിക്കില്ല

ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന ആക്രമങ്ങളെ അപലപിച്ച് നേരത്തെ പ്രധാന മന്ത്രി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി വിമര്‍ശിച്ചതിന് ശേഷം ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നിരവധി ആക്രമങ്ങളാണ് നടന്നത്. പശു സംരക്ഷണത്തിന്‍റെ പേരില്‍ നടക്കുന്ന ആക്രമങ്ങളെ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കാത്തതിന്‍റെ പേരില്‍ വിമര്‍ശനങ്ങളുയരുന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രസംഗം .

English summary
Prime Minister Narendra Modi today had a message for all those who consider chanting Vande Mataram a proof of their love for the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X