Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാന്‍ സുല്‍ത്താന്‍ ഹീതം ബിന്‍ താരിഖുമായി ഫോണില്‍ സംസാരിച്ച് നരേന്ദ്ര മോദി

ദില്ലി: ഒമാന്‍ സുല്‍ത്താന്‍ ഹീതം ബിന്‍ താരിഖുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. ഒമാനിന് ഇന്ത്യ നല്‍കിയ കോവിഡ് -19 വാക്സിനുകള്‍ക്ക് സുല്‍ത്താന്‍ നന്ദി അറിയിച്ചു. ഒമാൻ സുൽത്താനും ജനങ്ങൾക്കും ക്ഷേമവും പുരോഗതിയും ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. കഴിഞ്ഞ മാസമായിരുന്നു ഇന്ത്യ ഒമാന് വാക്‌സിൻ കൈമാറിയത്.

പകര്‍ച്ചവ്യാധിക്കെതിരായ സംയുക്ത പോരാട്ടത്തില്‍ ഉറ്റ സഹകരണം നിലനിര്‍ത്താന്‍ നേതാക്കള്‍ യോജിപ്പ് പ്രകടിപ്പിച്ചു. സുല്‍ത്താന്റെ ഭരണത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനും ഒമാനിലെ വിഷന്‍ 2040 നും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. പ്രതിരോധം, ആരോഗ്യം, വ്യാപാരം, നിക്ഷേപം തുടങ്ങി എല്ലാ മേഖലകളിലും വളരുന്ന ഇന്ത്യ-ഒമാന്‍ സഹകരണത്തെക്കുറിച്ച് നേതാക്കള്‍ സംതൃപ്തി പ്രകടിപ്പിച്ചു.

oman

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

തന്ത്രപരമായ രണ്ട് പങ്കാളികള്‍ തമ്മിലുള്ള സാമ്പത്തികവും
സാംസ്‌കാരികവുമായ ബന്ധം ഉയര്‍ത്തുന്നതില്‍ ഇന്ത്യന്‍ പ്രവാസികളുടെ പങ്കിനെ ഇരു നേതാക്കളും അഭിനന്ദിച്ചു. വിവിധ മേഖലകളിൽ ഇന്ത്യും ഒമാനും തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കാൻ വേണ്ട ശ്രദ്ധ കേന്ദ്രീകരിക്കാനും ഇരുനേതാക്കളും തീരുമാനിച്ചു.

പച്ചയിൽ തിളങ്ങി താരസുന്ദരി- ഷംന കാസിമിന്റെ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+