കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെത് മണ്ടന്‍ ആശയങ്ങള്‍; തുറന്നടിച്ച് മന്‍മോഹന്‍ സിങ്, എല്ലാം തകര്‍ത്തു, അക്കമിട്ടുനിരത്തി

Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പൂര്‍ണമായും തകര്‍ക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍സിങ്. മോദി സര്‍ക്കാര്‍ നടപ്പാക്കിയ പല പദ്ധതികളും മണ്ടന്‍ ആശയങ്ങളായിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. രാജ്യത്തിന്റെ ഓരോ മേഖലയും തകരുകയാണെന്ന് പറഞ്ഞ മന്‍മോഹന്‍ തെളിവ് സഹിതമാണ സംസാരിച്ചത്.

പുതിയ ഒരു നയം പോലും കൊണ്ടുവരാന്‍ മോദി സര്‍ക്കാരിന് സാധിച്ചില്ല. ബാങ്കിങ് ഉള്‍പ്പെടെയുള്ള മേഖലകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും മന്‍മോഹന്‍ കുറ്റപ്പെടുത്തി. ശക്തമായ കടന്നാക്രമണമാണ് മന്‍മോഹന്‍ സിങ് നടത്തിയത്. പറയുന്ന ഓരോ കാര്യത്തിനും തെളിവ് നിരത്തിയാണ് അദ്ദേഹം സംസാരിച്ചത്. മന്‍മോഹന്‍ സിങിന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വിശദീകരണം ഇങ്ങനെ...

എല്ലാ നേട്ടങ്ങളും ഇല്ലാതാക്കി

എല്ലാ നേട്ടങ്ങളും ഇല്ലാതാക്കി

ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. അത്തരത്തിലൊരു ശക്തിയെ ഘട്ടങ്ങളായി തകര്‍ക്കുകയാണ് ചെയ്യുന്നത്. യുപിഎ സര്‍ക്കാരിന്റെ എല്ലാ നേട്ടങ്ങളും മോദി സര്‍ക്കാര്‍ വന്ന് നാല് വര്‍ഷം പിന്നിടുമ്പോഴേക്കും ഇല്ലാതാക്കി. ബെംഗളൂരുവില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍സിങ്.

ജനങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടു

ജനങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടു

എല്ലാ മേഖലയിലും ജനങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. ബാങ്കിങ് മേഖലയില്‍ വിശ്വാസ്യത പൂര്‍ണമായും ഇല്ലാതായി. കര്‍ഷകര്‍ നിലനില്‍പ്പ് പ്രതിസന്ധി നേരിടുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് യാതൊരു പ്രതീക്ഷ നല്‍കാനും മോദി സര്‍ക്കാരിന് സാധിച്ചില്ലെന്ന് മന്‍മോഹന്‍ പറഞ്ഞു.

മണ്ടന്‍ ആശയങ്ങള്‍

മണ്ടന്‍ ആശയങ്ങള്‍

കൃത്യമായ ആലോചനയില്ലാതെ നടപ്പാക്കിയ പദ്ധതികളാണ് രാജ്യത്തെ തകര്‍ത്തത്. യുക്തി ഉപയോഗിക്കാതെ മണ്ടന്‍ ആശയങ്ങള്‍ നടപ്പാക്കുകയായിരുന്നു. ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയാകാന്‍ ഇന്ത്യ ഏറെകാലം പണിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തകരുകയാണ്.

വളര്‍ച്ചയില്‍ നിന്ന് താഴേക്ക്

വളര്‍ച്ചയില്‍ നിന്ന് താഴേക്ക്

യുപിഎ സര്‍ക്കാരിന്റെ കാലത്ത് വളര്‍ച്ചാ നിരക്ക് 7 ശതമാനത്തിന് മുകളിലായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ അനുകൂല സാഹചര്യമുണ്ടായിട്ടും ഇപ്പോള്‍ രാജ്യം പിന്നോട്ടടിക്കുകയാണ്. രാജ്യം നേരിടുന്ന പ്രതിസന്ധികളെ ഒഴിവാക്കാമായിരുന്നുവെന്നും മന്‍മോഹന്‍ ഓര്‍മിപ്പിച്ചു.

പ്രതിഷേധങ്ങളെ ഇഷ്ടപ്പെടുന്നില്ല

പ്രതിഷേധങ്ങളെ ഇഷ്ടപ്പെടുന്നില്ല

പ്രതിഷേധങ്ങളെ സര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ല. എല്ലാ വിമത ശബ്ദങ്ങളെയും ഇല്ലാതാക്കുന്നു. പെട്രോള്‍ വില കുറഞ്ഞ വേളയിലും രാജ്യത്ത് വില കൂട്ടിയാണ് വില്‍പ്പന നടത്തിയത്. പെട്രോളിന്റെയും ഡീസലിന്റെയും വില 110 ശതമാനമാണ് വര്‍ധിപ്പിച്ചത്. നികുതികള്‍ വര്‍ധിപ്പിച്ചാണ് 10 ലക്ഷം കോടി നേടിയെന്ന് പറയുന്നത്. ഈ പണം എന്തിന് ചെലവിട്ടുവെന്ന് ജനങ്ങളെ ബോധിപ്പിക്കണം.

ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു

ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു

ഒഴിവാക്കാന്‍ സാധിക്കുന്ന മണ്ടത്തരങ്ങളാണ് മോദി സര്‍ക്കാരിന്റേത്. പക്ഷേ, മതിയായ ആലോചനകള്‍ നടത്താതിരുന്നതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. നോട്ട് നിരോധനം മണ്ടത്തരമായിരുന്നു. ചെറിയ സംരഭകരെ പോലും തകര്‍ക്കുന്ന തരത്തില്‍ ജിഎസ്ടി നടപ്പാക്കിയതും ശരിയായില്ല. പതിനായിരങ്ങള്‍ക്ക് ജോലി നഷ്ടപ്പെടുകയാണ് ഇതലൂടെയുണ്ടായത്.

മറക്കരുത് ഇതൊന്നും

മറക്കരുത് ഇതൊന്നും

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കുമ്പോള്‍ തന്നെ 70 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് ഭരണകൂടങ്ങളെ കുറ്റപ്പെടുത്തുകയായിരുന്നു മോദി ചെയ്തത്. ഹരിത വിപ്ലവത്തിന്റെ പങ്ക് മോദി മറന്നു. ഭക്ഷ്യമേഖലയില്‍ രാജ്യത്തെ സമ്പന്നമാക്കിയത് ഹരിത വിപ്ലവമായിരുന്നുവെന്നും മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 25 വര്‍ഷം

കഴിഞ്ഞ 25 വര്‍ഷം

കഴിഞ്ഞ 25 വര്‍ഷമായി രാജ്യത്തുണ്ടായ മുന്നേറ്റങ്ങളുടെ കാരണം കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ ഉദാരവല്‍ക്കരണ നയമായിരുന്നു. എന്നാല്‍ മോദി അതേ കുറിച്ച് എവിടെയും പറയുന്നില്ല. ബാങ്കുകളിലെ നിക്ഷേപങ്ങള്‍ മൊത്തമായി തട്ടിപ്പിലൂടെ നഷ്ടപ്പെടുന്നതാണ് ജനങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെടാന്‍ കാരണമെന്നും മന്‍മോഹന്‍ പറഞ്ഞു.

നിയമങ്ങള്‍ ഒട്ടേറെ

നിയമങ്ങള്‍ ഒട്ടേറെ

വിവരാവകാശം, വിദ്യാഭ്യാസത്തനുള്ള അവകാശം, ഭക്ഷ്യസുരക്ഷാ നിയമം, എല്ലാവര്‍ക്കും ഭവനം പദ്ധതി, വനാവകാശ നിയമം, കര്‍ണാടകയിലെ ചില മേഖലകള്‍ക്ക് നല്‍കിയ പ്രത്യേക പദവി... തുടങ്ങി ഒട്ടേറെ പദ്ധതികള്‍ കോണ്‍ഗ്രസ് ഭരണകൂടം നടപ്പാക്കിയതും മന്‍മോഹന്‍ സിങ് കൂട്ടിച്ചേര്‍ത്തു.

ജനവിധിക്ക് ഇനി നാളുകള്‍ മാത്രം

ജനവിധിക്ക് ഇനി നാളുകള്‍ മാത്രം

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മന്‍മോഹന്‍ സിങ് ബിജെപിയെയും നരേന്ദ്ര മോദിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. ഈ മാസം 12നാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ്. 15ന് ഫലമറിയാം. കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ സര്‍വ്വെകള്‍.

സൗദിക്ക് മുട്ടന്‍ പണി കൊടുത്ത് ഇറാന്‍; ഇന്ത്യയ്ക്ക് ആശ്വാസം!! ഉപരോധ മുനയില്‍ പ്രഖ്യാപനം, യോജിപ്പില്ലസൗദിക്ക് മുട്ടന്‍ പണി കൊടുത്ത് ഇറാന്‍; ഇന്ത്യയ്ക്ക് ആശ്വാസം!! ഉപരോധ മുനയില്‍ പ്രഖ്യാപനം, യോജിപ്പില്ല

English summary
Third Largest Economy "Systematically Dismantled" Says Manmohan Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X