ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020നെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയ്ക്ക് പ്രതീക്ഷ
ദില്ലി: ബ്രിട്ടനില്‍ വെച്ച് നടക്കുന്ന ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020നെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. വ്യാഴാഴ്ചയാണ് ഇന്ത്യ ഗ്ലോബല്‍ വീക്കിന് തുടക്കമാകുന്നത്. ഇന്ത്യയുടെ വ്യവസായവും വിദേശ നിക്ഷേപ കാഴ്ചപ്പാടുകളും അടിസ്ഥാനമാക്കിയാവും പ്രധാനമന്ത്രി ഗ്ലോബല്‍ വീക്കില്‍ സംസാരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന് ദിവസമാണ് വെര്‍ച്യല്‍ പ്ലാറ്റ്ഫോം വഴിയുളള പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് നിരവധി വിദേശ നിക്ഷേപ അവസരങ്ങളും ഉല്‍പ്പാദന അവസനങ്ങളും ഇത് വഴി തുറന്നിടും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് അടക്കമുളളവരും ഇന്ത്യയില്‍ നിന്നുളള പ്രസംഗകരാണ്.

ബ്രിട്ടനെ പ്രതിനിധീകരിച്ച് ചാള്‍സ് രാജകുമാരന് ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020നെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇത് കൂടാതെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്, ആഭ്യന്തര സെക്രട്ടറി പ്രിതി പട്ടേല്‍, ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് എന്നിവരും ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020ല്‍ സംസാരിക്കും. ഇംഗ്ലണ്ടിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി ചുമതലയേറ്റ ഗൈത്രി കുമാറും പരിപാടിയില്‍ പങ്കെടുക്കും.
ഇന്ത്യ-ഇംഗ്ലണ്ട് ഉഭയകക്ഷി ബന്ധത്തില്‍ ഊന്നയുളളതായിരിക്കും ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020. അമേരിക്ക, ഓസ്ട്രേലിയ, സിംഗപ്പൂര്‍, ജപ്പാന് പോലുളള രാജ്യങ്ങളുമായുളള ഇന്ത്യയുടെ ബന്ധങ്ങള്‍ സംബന്ധിച്ചും പ്രത്യേക സെഷനുകളുണ്ടാകും. ഇംഗ്ലണ്ട് ആസ്ഥാനമായിട്ടുളള മാധ്യമ സ്ഥാപനമായ ഇന്ത്യ ഇന്ക് ഗ്രൂപ്പ് ആണ് ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020 സംഘടിപ്പിക്കുന്നത്. ജൂലൈ 9 മുതല്‍ 11 വരെയുളള പരിപാടിയില്‍ 75ഓളം സെഷന്‍സാണ് ഉണ്ടാവുക. ഇന്ത്യന്‍ വംശജനായ ഹോളിവുഡ് നടന് കുനാല്‍ നയ്യാര്‍, മാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്ത്, ഇഷാ ഫൗണ്ടേഷന് സ്ഥാപകന്‍ സദ്ഗുരു, ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ അടക്കമുളളവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications