കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020നെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയ്ക്ക് പ്രതീക്ഷ

Google Oneindia Malayalam News

ദില്ലി: ബ്രിട്ടനില്‍ വെച്ച് നടക്കുന്ന ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020നെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. വ്യാഴാഴ്ചയാണ് ഇന്ത്യ ഗ്ലോബല്‍ വീക്കിന് തുടക്കമാകുന്നത്. ഇന്ത്യയുടെ വ്യവസായവും വിദേശ നിക്ഷേപ കാഴ്ചപ്പാടുകളും അടിസ്ഥാനമാക്കിയാവും പ്രധാനമന്ത്രി ഗ്ലോബല്‍ വീക്കില്‍ സംസാരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് ദിവസമാണ് വെര്‍ച്യല്‍ പ്ലാറ്റ്‌ഫോം വഴിയുളള പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് നിരവധി വിദേശ നിക്ഷേപ അവസരങ്ങളും ഉല്‍പ്പാദന അവസനങ്ങളും ഇത് വഴി തുറന്നിടും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് അടക്കമുളളവരും ഇന്ത്യയില്‍ നിന്നുളള പ്രസംഗകരാണ്.

modi

ബ്രിട്ടനെ പ്രതിനിധീകരിച്ച് ചാള്‍സ് രാജകുമാരന്‍ ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020നെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇത് കൂടാതെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്, ആഭ്യന്തര സെക്രട്ടറി പ്രിതി പട്ടേല്‍, ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് എന്നിവരും ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020ല്‍ സംസാരിക്കും. ഇംഗ്ലണ്ടിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി ചുമതലയേറ്റ ഗൈത്രി കുമാറും പരിപാടിയില്‍ പങ്കെടുക്കും.

ഇന്ത്യ-ഇംഗ്ലണ്ട് ഉഭയകക്ഷി ബന്ധത്തില്‍ ഊന്നയുളളതായിരിക്കും ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020. അമേരിക്ക, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ജപ്പാന്‍ പോലുളള രാജ്യങ്ങളുമായുളള ഇന്ത്യയുടെ ബന്ധങ്ങള്‍ സംബന്ധിച്ചും പ്രത്യേക സെഷനുകളുണ്ടാകും. ഇംഗ്ലണ്ട് ആസ്ഥാനമായിട്ടുളള മാധ്യമ സ്ഥാപനമായ ഇന്ത്യ ഇന്‍ക് ഗ്രൂപ്പ് ആണ് ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020 സംഘടിപ്പിക്കുന്നത്. ജൂലൈ 9 മുതല്‍ 11 വരെയുളള പരിപാടിയില്‍ 75ഓളം സെഷന്‍സാണ് ഉണ്ടാവുക. ഇന്ത്യന്‍ വംശജനായ ഹോളിവുഡ് നടന്‍ കുനാല്‍ നയ്യാര്‍, മാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്ത്, ഇഷാ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരു, ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ അടക്കമുളളവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.

സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷുമായി ബന്ധമെന്ത്? ശുപാർശ ചെയ്തോ? മറുപടിയുമായി ശശി തരൂർ!സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷുമായി ബന്ധമെന്ത്? ശുപാർശ ചെയ്തോ? മറുപടിയുമായി ശശി തരൂർ!

സ്വപ്നയെ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമ നടൻ കൂടിയായ പുത്രൻ! ആരോപണവുമായി സന്ദീപ് വാര്യർ!സ്വപ്നയെ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമ നടൻ കൂടിയായ പുത്രൻ! ആരോപണവുമായി സന്ദീപ് വാര്യർ!

കേവലം അഴിമതിയല്ല, സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാൽ! മുഖ്യമന്ത്രിക്കെതിരെ ഷാഫികേവലം അഴിമതിയല്ല, സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാൽ! മുഖ്യമന്ത്രിക്കെതിരെ ഷാഫി

English summary
Narendra Modi to address India Global Week 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X