കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ ദില്ലി റാലി ഇന്ന്; വധ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാംലീല മൈതാനിയില്‍ കനത്ത സുരക്ഷ

Google Oneindia Malayalam News

ദില്ലി: പൗരത്വ നിമയഭേദഗതിക്കെതിരായി രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലി ഇന്ന് ദില്ലിയില്‍ നടക്കും. നിയമവിധേയമാക്കിയ ഡല്‍ഹിയിലെ അനധികൃത കോളനികളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ചടങ്ങിനാണു പ്രധാനമന്ത്രി രാംലീല മൈതാനെത്തുന്നത്‌. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ മുന്നൊരുക്കമായും റാലി മാറും.

പുസ്തകത്തിലെ നായർ സ്ത്രീകൾക്കെതിരായ പരാമർശം: ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്പുസ്തകത്തിലെ നായർ സ്ത്രീകൾക്കെതിരായ പരാമർശം: ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്

രാംലീല മൈതാനിയില്‍ നടക്കുന്ന റാലിയെ പതിനൊന്ന് മണിയോടെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വീശദീകരണങ്ങള്‍ പ്രധാനമന്ത്രി റാലിയില്‍ നല്‍കിയേക്കും. നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധങ്ങളെ അദ്ദേഹം ഏത് രീതിയില്‍ സമീപിക്കുന്നു എന്നും ഇന്നത്തെ റാലിയില്‍ അറിയിയാന്‍ സാധിക്കും. പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്രമന്ത്രിമാരു, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

 modi

റാലിയില്‍ പ്രധാനമന്ത്രിക്ക് നേരെ വധശ്രമമുണ്ടായേക്കുമന്ന രഹസ്യാനേഷണ മുന്നറയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് റാലി നടക്കുന്ന രാംലീല മൈതാനിയില്‍ ഒരുക്കിയിരിക്കുന്നത്. ജയ്ഷെ മുഹമ്മദ് പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ലക്ഷ്യമിടുന്നു എന്ന വിവരമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ദില്ലി പൊലീസിനും, എസ്പിജിക്കും കൈമാറിയത്.

രണ്ട് ലക്ഷം വരെയുള്ള കാർഷിക വായ്പ എഴുതിത്തള്ളും: പ്രഖ്യാപനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിരണ്ട് ലക്ഷം വരെയുള്ള കാർഷിക വായ്പ എഴുതിത്തള്ളും: പ്രഖ്യാപനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി

 പൌരത്വ ഭേദഗതി നിയമം: ജനരോഷം ചെറുക്കാൻ ബിജെപി, രാജ്യത്ത് 1000 റാലികളും 300 വാർത്താ സമ്മേളനങ്ങളും പൌരത്വ ഭേദഗതി നിയമം: ജനരോഷം ചെറുക്കാൻ ബിജെപി, രാജ്യത്ത് 1000 റാലികളും 300 വാർത്താ സമ്മേളനങ്ങളും

English summary
narendra modi to address rally in delhi today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X