കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ തോൽപ്പിക്കാനാവില്ല മക്കളെ; ഒബാമ പടിയിറങ്ങുന്നത് മോദിയ്ക്ക് നേട്ടം...

അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബായ്ക്കായിരുന്നു ഏറ്റവും ഫോളോവേഴ്സ്, എന്നാൽ ആ സ്ഥാനം ഇനി നരേന്ദ്ര മോദിയ്ക്ക്.

  • By Deepa
Google Oneindia Malayalam News

.ദില്ലി: അമേരിക്കന്‍ പ്രസിഡന്‌റ് സ്ഥാനനിന്ന് ബരാക് ഒബാമ ഒഴിഞ്ഞതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു റെക്കോർഡ് സ്വന്തമാകും. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്ര നേതാവ്. ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ്, ഗൂഗില്‍ പ്ലസ് എന്നിങ്ങനെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ ഫോളോവേഴ്‌സിന്‌റെ എണ്ണം പരിഗണിച്ചാണ് ഇത്.

Narendramodi

2009ലാണ് നരേന്ദ്രമോദി ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങുന്നത്. 26.5 മില്യണ്‍ ആളുകളാണ് അദ്ദേഹത്തെ ട്വിറ്ററില്‍ പിന്തുടരുന്നത്. ഫേസ്ബുക്കില്‍ 39.2 മില്യണ്‍ ഫോളോവേഴ്‌സ്. ഒബാമയെ പിന്തുടരുന്നത് 80.7 മില്യണ്‍ ആളുകളാണ്. നിയുക്ത അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രെപിന് 20.5 ഫോളോവേഴ്‌സ് മാത്രമാണ് ഉള്ളത്.

Obama

2014ലെ ലോക്‌സഭാ ഇലക്ഷനില്‍ സോഷ്യല്‍ മീഡിയ പ്രചരണം ഫലപ്രദമായി ഉപയോഗിച്ച നേതാവാണ് നരേന്ദ്രമോദി. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും അദ്ദേഹം ജനങ്ങളോട് സംവദിച്ചും. മോദിയ്ക്ക് മുമ്പേ ഈ തന്ത്രം വിജയകരമായി പരീക്ഷിച്ച് ബരാക് ഒബാമയായിരുന്നു. രണ്ട് പ്രാവശ്യം അമേരിക്കന്‍ പ്രസിഡന്‌റായി തെരഞ്ഞെടുക്കപ്പെടാന്‍ ഒബാമയെ സഹായിച്ച ഘടകങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം തള്ളിക്കളയാന്‍ ആവില്ല.

മോദിയുടെ പാത പിന്തുടര്‍ന്ന് എല്ലാ രാഷ്ട്രീയ നേതാക്കളും ട്വിറ്റര്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തുടങ്ങി. സുഷമ സ്വരാജിന്‌റെയും അരവിന്ദ് കെജ്രിവാള്‍, രാഹുള്‍ ഗാന്ധി, രാജ്‌നാഥ് സിംഗ് എന്നിവര്‍ക്കും നിരവധി ഫോളോവേഴ്‌സ് ഉണ്ട്.

English summary
PM Modi, who joined Twitter in the year 2009, has over 26.5 million followers on the microblogging site while on Facebook, the numbers reach over 39.2 million
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X