Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദിയുടെ പുതുവര്‍ഷ പ്രതിജ്ഞയോ? വിദേശയാത്രകള്‍ കുറയ്ക്കും, എന്നാലും പോകുന്നുണ്ട്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും അധികം വിമര്‍ശിയ്ക്കപ്പെടുന്നത് അദ്ദേഹത്തിന്റെ വിദേശ യാത്രകളുടെ പേരിലാണ്. പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം അദ്ദേഹം നടത്തിയത് 37 വിദേശയാത്രകളാണ്. അതില്‍ 28 എണ്ണവും 2015 ല്‍ ആണ് നടത്തിയത്.

എന്തായാലും പുതുവര്‍ഷത്തില്‍ നരേന്ദ്രമോദിയുടെ വിദേശ പര്യടനങ്ങളുടെ എണ്ണം കുത്തനെ കുറയും എന്നാണ് റിപ്പോര്‍ട്ടുകള്‍. മോദി തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടത്രെ.

അത്ര അത്യാവശ്യമില്ലാത്ത എല്ലാ വിദേശ പര്യടനങ്ങളും ഒഴിവാക്കാനാണ് വിദേശകാര്യ മന്ത്രാലയത്തോട് മോദി ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്യത്തെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിയ്ക്കുന്നതിന് വേണ്ടിയാണിത്.

 37 സന്ദര്‍ശനങ്ങള്‍

37 സന്ദര്‍ശനങ്ങള്‍

കഴിഞ്ഞ 19 മാസത്തിനുള്ളില്‍ നരേന്ദ്ര മോദി നടത്തിയത് 37 വിദേശ രാജ്യ സന്ദര്‍ശനങ്ങളാണ്. അതില്‍ 28 എണ്ണവും 2015 ല്‍ ആയിരുന്നു.

രണ്ട് തവണ സന്ദര്‍ശനം

രണ്ട് തവണ സന്ദര്‍ശനം

ഫ്രാന്‍സ്, നേപ്പാള്‍, റഷ്യ, സിംഗപ്പൂര്‍, അമേരിയ്ക്ക എന്നീ രാഷ്ട്രങ്ങള്‍ രണ്ട് തവണ ഇക്കാലയളവില്‍ നമ്മുടെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

ഇന്ത്യയെ ശ്രദ്ധിയ്ക്കാന്‍

ഇന്ത്യയെ ശ്രദ്ധിയ്ക്കാന്‍

രാജ്യത്തിന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിയ്ക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ വിദേശ പര്യടനങ്ങള്‍ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. അടുത്ത ബജറ്റും മോദിയുടെ പ്രത്യേക ശ്രദ്ധപതിയുന്ന സംഭവമാണ്.

അത്യാവശ്യമില്ലെങ്കില്‍

അത്യാവശ്യമില്ലെങ്കില്‍

അടിയന്തര പ്രധാന്യമില്ലാത്ത എല്ലാ വിദേശപര്യടനങ്ങളും ഒഴിവാക്കാനാണ് മോദി വിദേശകാര്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരിയ്ക്കുന്നത്.

വീണ്ടും പോകും

വീണ്ടും പോകും

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മോദി 2016 ല്‍ നടത്താന്‍ പോകുന്ന വിദേശ യാത്രകളെകുറിച്ച് ഇപ്പോള്‍ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയിട്ടുണ്ട്.

ചൈനയിലേയ്ക്ക്

ചൈനയിലേയ്ക്ക്

2016ലെ ജി 20 ഉച്ചകോടി ചൈനയില്‍ വച്ചാണ്‌നടക്കുന്നത്. ഈ ഉച്ചകോടിയില്‍ മോദി എന്തായാലുംപങ്കെടുക്കും.

വീണ്ടും അമേരിയ്ക്ക

വീണ്ടും അമേരിയ്ക്ക

19 മാസത്തിനിടെ രണ്ട് തവണ മോദി അമേരിയ്ക്ക സന്ദര്‍ശിച്ചിട്ടുണ്ട്. 2016 ല്‍ വീണ്ടും ഒരു അമേരിയ്ക്കന്‍ സന്ദര്‍ശനം ഉറപ്പാണ്. മാര്‍ച്ച് 31 ഏപ്രില്‍1 തിയ്യതികളില്‍ നടക്കുന്ന ആണവ സുരക്ഷ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും.

വെനസ്വേല

വെനസ്വേല

നാം ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ഇത്തവണ വെനസ്വേല സന്ദര്‍ശിയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ അത് വെനസ്വേലയില്‍ മാത്ര ഒതുങ്ങില്ല. മറ്റ് ലാറ്റിന്‍ അമേരിയ്ക്കന്‍ രാജ്യങ്ങളും മോദി സന്ദര്‍ശിച്ചേയ്ക്കും.

ലാവോസ്

ലാവോസ്

ആസിയാന്‍ ഉച്ചകോടിയ്ക്ക് ഇത്തവണ ആതിഥ്യമരുള്ളന്നത് ലാവോസ് ആണ്. ഈ ഉച്ചകോടിയിലും മോദി പങ്കെടുക്കും.

ജപ്പാന്‍

ജപ്പാന്‍

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയ്ക്ക് ഓരോ വര്‍ഷവും മാറിമാറിയാണ് ആതിഥ്യം അരുളുക. ഇത്തവണ ഉച്ചകോടി ജപ്പാനിലാണ്. അതിലും മോദി പങ്കെടുക്കും.

പാകിസ്താന്‍

പാകിസ്താന്‍

വര്‍ഷാവസനത്തിന് മുമ്പ് മോദി നടത്തിയ അപ്രതീക്ഷിച പാകിസ്താന്‍ സന്ദര്‍ശനം ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു. ഇത്തവണത്തെ സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഒരിക്കല്‍ കൂടി മോദി പാകിസ്താനിലെത്തും.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+