കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ ഇളക്കിമറിക്കാന്‍ നരേന്ദ്ര മോദി; ബിജെപി പരിപാടിയില്‍ ഗാംഗുലിയുടെ ഭാര്യ, 78000 ബൂത്തുകളില്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ ബംഗാളില്‍ ശക്തമായ തുടക്കത്തിന് ബിജെപി ശ്രമിക്കുന്നു. ഇന്ന് തുടങ്ങുന്ന ദുര്‍ഗാ പൂജ അവസരമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുര്‍ഗാ പൂജ ആഘോഷം ഉദ്ഘാടനം ചെയ്യും. അടുത്ത വര്‍ഷം ആദ്യത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ വീഴുമെന്നും അവര്‍ പ്രഖ്യാപിക്കുന്നു. മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെ ഇറക്കി ഗംഭീര തുടക്കത്തിനാണ് ബിജെപി ശ്രമിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

 വലിയ ആഘോഷം

വലിയ ആഘോഷം

കൊല്‍ക്കത്തയില്‍ വലിയ ആഘോഷ പരിപാടികളാണ് ബിജെപി ദുര്‍ഗാ പൂജയോട് അനുബന്ധിച്ച് നടത്തുന്നത്. മതാഘോഷങ്ങള്‍ ഏറ്റെടുത്ത് ഭൂരിപക്ഷ വോട്ടര്‍മാരുടെ പിന്തുണ നേടുകയാണ് ലക്ഷ്യം. കൊല്‍ക്കത്തയിലെ ആഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ചാകും ആഘോഷമെന്ന് ബിജെപി അറിയിച്ചു.

78000 ബൂത്തുകളില്‍

78000 ബൂത്തുകളില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ബംഗാളില്‍ ഉടനീളം തല്‍സമയം സംപ്രേഷണം ചെയ്യും. 78000 തിരഞ്ഞെടുപ്പ് ബൂത്തുകളില്‍ ടിവി സ്‌ക്രീന്‍ സ്ഥാപിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ സാര്‍ട്ട് ലേക്കിലെ കേന്ദ്ര സര്‍ക്കാരിന്റെ സാംസ്‌കാരിക കേന്ദ്രത്തിലാണ് ബിജെപിയുടെ കൂറ്റന്‍ പന്തല്‍ ഒരുങ്ങിയിട്ടുള്ളത്. ബംഗാളിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ദുര്‍ഗാ പൂജ.

ഗാംഗുലിയുടെ ഭാര്യയും

ഗാംഗുലിയുടെ ഭാര്യയും

ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്ക് ഞാനും ചേരുമെന്ന് നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഉച്ച കഴിഞ്ഞാകും മോദിയുടെ പ്രസംഗം. ഇതിന് മുന്നോടിയായി ബംഗാളിന്റെ സാംസ്‌കാരിക പരിപാടികള്‍ നടക്കും. ബിസിസിഐ അധ്യക്ഷനും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലിയുടെ നൃത്തവുമുണ്ടാകും.

മമതയും രംഗത്ത്

മമതയും രംഗത്ത്

ദുര്‍ഗാ പൂജ അഞ്ച് ദിവസങ്ങളിലായിട്ടാണ് ആഘോഷിക്കപ്പെടുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജിയും ദുര്‍ഗാ പൂജ അവസരമാക്കുന്നുണ്ട്. അവര്‍ 200 ആഘോഷങ്ങള്‍ വെര്‍ച്വലായി ഉദ്ഘാടനം ചെയ്യും. കൂടാതെ നേരിട്ട് ഉദ്ഘാടനം ചെയ്യുന്നത് വേറെ. അതേസമയം, പ്രധാനമന്ത്രിയെ പൂജ ഉദ്ഘടാനം ചെയ്യിക്കുന്നതിലൂടെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുകയാണ് എന്നാണ് നിരീക്ഷണം.

പൗരത്വ ഭേദഗതി നിയമം

പൗരത്വ ഭേദഗതി നിയമം

കഴിഞ്ഞദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ബംഗാളിലെത്തി വിവിധ മത-രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത് ബംഗാളില്‍ വച്ചാണ്. കൊറോണ കാരണമാണ് നിയമം നടപ്പാക്കാന്‍ വൈകിയതെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ ഭരണം പിടിക്കും

ബംഗാളില്‍ ഭരണം പിടിക്കും

ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ വിഭജിച്ച് ഭരിക്കുകയാണ് എന്നാണ് ബിജെപിയുടെ ആരോപണം. ഒരു വിഭാഗത്തിന് മാത്രമാണ് വികസനത്തിന്റെ നേട്ടം ലഭിക്കുന്നത്. ബിജെപി അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും വികസനമുണ്ടാകും. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കും. ബംഗാളില്‍ അധികാരത്തിലെത്തുമെന്നും നദ്ദ പറഞ്ഞു.

Recommended Video

cmsvideo
BJP turned off dislike button in modi's video

പെണ്‍കുട്ടികളുടെ പുതിയ വിവാഹ പ്രായം; നവംബര്‍ 4 മുതല്‍ പ്രാബല്യത്തിലെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇതാണ്പെണ്‍കുട്ടികളുടെ പുതിയ വിവാഹ പ്രായം; നവംബര്‍ 4 മുതല്‍ പ്രാബല്യത്തിലെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇതാണ്

English summary
Narendra Modi To Join Durga Puja Event In Bengal; BCCI chief Sourav Ganguly wife will performance on stage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X