• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണയില്‍ പിഴച്ചോ? മോദി മുഖ്യമന്ത്രിമാരുമായി ദ്വിദിന ചര്‍ച്ചയ്ക്ക്, പിണറായിയുമായി ഇന്ന്

 • By Desk

ദില്ലി: കൊറോണ വൈറസ് രോഗം രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ഇന്നും നാളെയുമാണ് ചര്‍ച്ച. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നടക്കുന്ന ചര്‍ച്ചയിലാണ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുക. കഴിഞ്ഞ രണ്ടാഴ്ചയായി കൊറോണ രോഗം രാജ്യത്ത് അതിവേഗം വ്യാപിക്കുകയാണ്. നേരത്തെ വന്‍ പ്രതിസന്ധി നേരിട്ട മറ്റു പല രാജ്യങ്ങളേക്കാള്‍ കൂടുതല്‍ രോഗികള്‍ ഇപ്പോഴുള്ളത് ഇന്ത്യയിലാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയെന്ന് പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിമാരുമായി മോദി വീണ്ടും ചര്‍ച്ച നടത്തുന്നത്.

ചൊവ്വാഴ്ച 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ചര്‍ച്ചയില്‍ പങ്കാളികളാകുക. കേരളം, പഞ്ചാബ്, അസം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇന്ന് പങ്കെടുക്കും. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ദില്ലി തുടങ്ങി കൊറോണ രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത 15 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ചര്‍ച്ച നടത്തും.

സുശാന്ത് രജ്പുതിന്റെ മരണത്തിന് പിന്നില്‍ പ്രഫഷണല്‍ പോര്? അന്വേഷണം പുതിയ ദിശയില്‍

നേരത്തെ പലതവണ സമാനമായ ചര്‍ച്ചകള്‍ മോദി നടത്തിയിരുന്നു. ഇന്ത്യയില്‍ തിങ്കളാഴ്ച രാവിലെയുള്ള കണക്ക് പ്രകാരം പുതിയ 11500 കൊറോണ രോഗമാണ് റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുക്കുന്നു. 10000ത്തിലധികം കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ ദിവസമാണിത്.

സൗദി അറേബ്യയ്ക്ക് എന്തുപറ്റി? രണ്ടു രാജ്യങ്ങള്‍ എംബസി അടച്ചു, വിമാന സര്‍വീസ് എപ്പോള്‍ തുടങ്ങും...

cmsvideo
  Rahul Gandhi Hits Out At Centre For COVID 19 Mismanagement | Oneindia Malayalam

  ലോക്ക്ഡൗണില്‍ ഒട്ടേറെ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തുറക്കുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. ഘട്ടങ്ങളായി മറ്റു ഇളവുകളും പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചത്. രാജ്യത്തെ സാമ്പത്തിക രംഗത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഇളവുകള്‍. എന്നാല്‍ രോഗം കൂടിയാല്‍ നടപടികള്‍ ശക്തമാക്കുമെന്നും സര്‍ക്കാര് വൃത്തങ്ങള്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത അഞ്ച് ജില്ലകളില്‍ കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിയും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്. കേരളത്തിലും രോഗികള്‍ കൂടിയിട്ടുണ്ട്. എന്നാല്‍ സമ്പര്‍ക്കം മൂലം രോഗം വ്യാപിക്കുന്നത് കേരളത്തില്‍ കുറവാണ്.

  അവരെല്ലാം ബിജെപിയില്‍ ചേരും... ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തിരഞ്ഞെടുപ്പിന് മുമ്പ് മമത വീഴും?

  English summary
  Narendra Modi To Talk through Video Call With Chief Ministers in Today and Tomorrow
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X