കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രഞ്ച് സന്ദര്‍ശന ശേഷം നരേന്ദ്ര മോദി ഗള്‍ഫിലേക്ക്; യുഎഇയും ബഹ്‌റൈനും സന്ദര്‍ശിക്കും

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. യുഎഇയും ബഹ്‌റൈനുമാണ് സന്ദര്‍ശിക്കുക. ഭൂട്ടാന്‍ സന്ദര്‍ശനത്തിന് ശേഷം മോദി ഫ്രാന്‍സിലേക്ക് പോകുമെന്നാണ് വിവരം. ഒരുപക്ഷേ, ഫ്രാന്‍സ് പര്യടനത്തിന് ശേഷമായിരിക്കും ഗള്‍ഫിലെത്തുക എന്ന് കരുതുന്നു.

Modi

ബഹ്‌റൈനിലെത്തുന്ന മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം. യുഎഇ സന്ദര്‍ശന വേളയില്‍ ശൈഖ് സായിദ് മെഡല്‍ മോദി ഏറ്റുവാങ്ങും. യുഎഇയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡാണിത്. ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി മോദി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പ്രവാസികളെ ക്ഷണിച്ചിട്ടുണ്ട്. മൂന്നര ലക്ഷം ഇന്ത്യക്കാര്‍ ബഹ്‌റൈനിലുണ്ടെന്നാണ് കണക്കാക്കുന്നത്.

കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന് സൂചന; ഒറ്റയാള്‍ പോരാട്ടത്തിന് ഹൂഡ; നേതാക്കളില്ലാതെ മഹാറാലികോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന് സൂചന; ഒറ്റയാള്‍ പോരാട്ടത്തിന് ഹൂഡ; നേതാക്കളില്ലാതെ മഹാറാലി

ഈമാസം 24 മുതല്‍ മൂന്ന് ദിവസം മോദി ഫ്രാന്‍സിലായിരിക്കും. ലോകത്തെ സമ്പന്ന രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ജി7 ഉച്ചകോടിയില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കാനാണ് മോദി ഫ്രാന്‍സിലെത്തുന്നത്. ബിയാറിറ്റ്‌സില്‍ നടക്കുന്ന ജി7 സമ്മേളനത്തിലേക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ വളരുന്ന സാമ്പത്തിക ശക്തിയാണെന്നതിന്റെ അംഗീകാരമാണിതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയുടെ കശ്മീര്‍ നടപടിയെ അംഗീകരിച്ച അറബ് രാജ്യമാണ് യുഎഇ. കശ്മീരില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ അംഗീകരിച്ച ഒഐസിയിലെ ഏകരാജ്യമാണ് യുഎഇ. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ് യുഎഇയുടെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. അഹ്മദ് അല്‍ ബന്ന പറഞ്ഞത്.

English summary
Narendra Modi to visit Bahrain and UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X