കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം ചുറ്റാൻ ഒരുങ്ങി നരേന്ദ്ര മോദി,ജൂണിൽ അയൽ രാജ്യമായ ശ്രീലങ്കയിലേക്ക്,സിരിസേനയ്ക്ക് മോദിയുടെ ഉറപ്പ്

Google Oneindia Malayalam News

ദില്ലി: നിരവധി പേരെ കൊലയ്ക്ക് കൊടുത്ത തീവ്രവാദ ആക്രമണത്തിന്റെ നടുക്ക മാറാത്ത ശ്രീലങ്കയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂണ്‍ മാസത്തിലാണ് പ്രധാനമന്ത്രി അയല്‍രാജ്യമായ ശ്രീലങ്ക സന്ദര്‍ശിക്കുക. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ശ്രീലങ്കന്‍ പ്രസിഡണ്ട് മൈത്രിപാല സിരിസേനയ്ക്കാണ് പ്രധാനമന്ത്രി ശ്രീലങ്കന്‍ സന്ദര്‍ശനം ഉറപ്പ് നല്‍കിയത്.

ഇരുരാജ്യത്തേയും ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയെ കുറിച്ചാണ് നരേന്ദ്ര മോദിയും മൈത്രിപാല സിരിസേനയും നടത്തിയ ചര്‍ച്ചയില്‍ പ്രധാന വിഷയമായത്. ശ്രീലങ്കയില്‍ ആക്രമണം നടത്തിയത് ഐസിസ് ആണെന്നാണ് കണ്ടെത്തല്‍.. ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീലങ്ക സന്ദര്‍ശിക്കാനുളള തീരുമാനം.

bjp

പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം നരേന്ദ്ര മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനം മാലി ദ്വീപിലേക്കാണ്. മാലിയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ പശ്ചാത്തലത്തിലാണ് മാലി ദ്വീപ് സന്ദര്‍ശനം. ഇതിന് ശേഷമാണ് പ്രധാനമന്ത്രി ശ്രീലങ്ക സന്ദര്‍ശിക്കുക. 2014ല്‍ ആദ്യമായി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ നരേന്ദ്ര മോദി ആദ്യം സന്ദര്‍ശിച്ചത് തൊട്ടടുത്ത അയല്‍രാജ്യമായ ഭൂട്ടാന്‍ ആയിരുന്നു.

ജൂണ്‍ പകുതിയോടെ ആവും പ്രധാനമന്ത്രി മാലി ദ്വീപ് സന്ദര്‍ശിക്കുക എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാലിദ്വീപുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ മോദി നടത്തും. നേരത്തെ മാലിദ്വീപ് പ്രസിഡണ്ട് ഇബ്രാഹിം മുഹമ്മദ് സ്വാലിഹിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മോദി മാലിദ്വീപ് സന്ദര്‍ശിച്ചിരുന്നു. ആദ്യ 5 വർഷത്തെ ഭരണകാലത്ത് 84 രാജ്യങ്ങൾ മോദി സന്ദർശിച്ചിരുന്നു.

English summary
PM Narendra Modi to visit Sri Lanka in June
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X