Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍; ക്ഷേത്ര ദര്‍ശനം, റോഡ് ഷോയും മഹാസമ്മേളനവും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വന്തം മണ്ഡലമായ ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ എത്തും. തന്നെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുകയാണ് ലക്ഷ്യം. മോദിയെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് ബിജെപി പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ നടത്തുന്നത്. നഗരത്തില്‍ എല്ലായിടത്തും മോദിയുടെ കൂറ്റന്‍ ചിത്രങ്ങളാണ്. റോഡ് ഷോയും മഹാസമ്മേളനവുമാണ് ബിജെപി പദ്ധതിയിട്ടിരിക്കുന്നത്.

Narendra

വ്യാഴാഴ്ച മോദി സത്യപ്രതിജ്ഞ ചെയ്യും. അതിന് മുമ്പായി അദ്ദേഹം മാതാവിനെ സന്ദര്‍ശിച്ചിരുന്നു. ശേഷമാണ് വാരണാസിയില്‍ എത്തുന്നത്. കാശി വിശ്വനാഥ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ അശോക് ദ്വിവേദി മോദിക്ക് വേണ്ടി പ്രത്യേക പൂജ നടത്തും.

ശിവനും ഗംഗയും മോദിയെ സ്വീകരിച്ചുകഴിഞ്ഞു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച വേളയിലും മോദി ഇവിടെ എത്തുകയും പൂജ നടത്തുകയും ചെയ്തിരുന്നു. വിശ്വനാഥ ക്ഷേത്രത്തില്‍ മോദി തന്റെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളിലെല്ലാം എത്തുകയും പ്രാര്‍ഥന നടത്തുകയും ചെയ്തിട്ടുണ്ടെന്നും പൂജാരി ദ്വിവേദി പറഞ്ഞു.

പത്ത് മണിക്ക് ക്ഷേത്രത്തില്‍ മോദി എത്തുമെന്നാണ് കരുതുന്നത്. മണ്ഡലത്തില്‍ അഞ്ച് കിലോമീറ്റര്‍ നീളുന്ന റോഡ് ഷോ നടത്തും. ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. എസ്പി സ്ഥാനാര്‍ഥി ശാലിനി യാദവിനെ 4.80 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോദി പരാജയപ്പെടുത്തിയത്. 2014ല്‍ 282 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇത്തവണ 303 സീറ്റ് നേടിയാണ് അധികാരത്തിലെത്തിയിരിക്കുന്നത്.

Recommended Video

cmsvideo
    സത്യപ്രതിജ്ഞയ്ക്ക് ശേഷം മോദി വിദേശ പര്യടനത്തിന് ഒരുങ്ങുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+