കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പ്രതിരോധത്തിൽ ലോകനേതാക്കളിൽ ഒന്നാമൻ മോദി, ട്രംപിന്റെ റേറ്റിംഗ് ദയനീയം!

Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിരോധത്തില്‍ ലോക നേതാക്കളെയെല്ലാം പിന്നിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തിടെ നടന്ന സര്‍വ്വേയിലാണ് മോദി ഉയര്‍ന്ന റേറ്റിംഗ് സ്വന്തമാക്കിയത്. അമേരിക്ക ആസ്ഥാനമായുളള സര്‍വേ ഏജന്‍സിയായ മോര്‍ണിംഗ് കണ്‍സള്‍ട്ട് പൊളിറ്റിക്കല്‍ ആണ് സര്‍വ്വേ നടത്തിയത്. ജനുവരി ഒന്നിനും ഏപ്രില്‍ 14നും ഇടയില്‍ ആയിരുന്നു സര്‍വ്വേ നടന്നത്.

മോദി ലോകനേതാക്കളില്‍ ഒന്നാമത് എത്തിയതായി ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ട്വീറ്റ് ചെയ്തത്. സര്‍വ്വേ ചാര്‍ട്ടുകളും നിര്‍മല സീതാരാമന്‍ ട്വീററ് ചെയ്തിട്ടുണ്ട്. പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലുളള ലോകനേതാക്കളുടെ റേറ്റിംഗിന്റെ ചാര്‍ട്ടാണ് ഇത്. കൊറോണയ്ക്ക് എതിരായ ഇന്ത്യയുടെ പോരാട്ടത്തെ പ്രധാനമന്ത്രി മുന്നില്‍ നിന്ന് നയിക്കുന്നു. സ്ഥിരതയാര്‍ന്ന ഉയര്‍ന്ന റേറ്റിംഗ് ആണ് മോദിക്ക് ലഭിച്ചിരിക്കുന്നത്. ഒരു മഹാമാരിയുടെ അസാധാരണ കാലത്ത് രാജ്യത്തിന് അതിന്റെ നേതൃത്വത്തില്‍ വിശ്വാസമുണ്ട് എന്നാണ് നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Corona

ലോകത്തെ പത്ത് പ്രമുഖ നേതാക്കളെ പിന്തളളിയാണ് മോദി ഒന്നാമത് എത്തിയിരിക്കുന്നത്. 68 പോയിന്റുകളാണ് മോദിക്ക് ലഭിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ റേറ്റിംഗ് ഇടിഞ്ഞ് താണിരിക്കുകയാണ്. ജസ്റ്റിന്‍ ട്രൂഡോ, ഏഞ്ചല മെര്‍ക്കല്‍, ബോറിസ് ജോണ്‍സണ്‍ അടക്കമുളള നേതാക്കളും പട്ടികയിലുണ്ട്.

മെക്‌സിക്കോയുടെ ലോപ്പസ് ഒബ്രഡോര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവരാണ് മോദിക്ക് പിന്നിലുളളത്. നേരത്തെ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് സി വോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലും മോദിയുടെ ജനപിന്തുണ ഉറപ്പിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിന് വേണ്ടി മോദി സ്വീകരിക്കുന്ന നടപടികളില്‍ വിശ്വാസമുണ്ട് എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും പ്രതികരിച്ചത്.

English summary
Narendra Modi tops among world leaders in fighting Covid19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X