കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയുടെ അഞ്ച് 'ടീ' പദ്ധതികള്‍

Google Oneindia Malayalam News

ദില്ലി: ചായക്കച്ചവടക്കാരെന്ന് കളിയാക്കിയ കോണ്‍ഗ്രസിന് അഞ്ച് ടീ പദ്ധതികളിലൂടെ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ ചുട്ട മറുപടി. രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ആവശ്യം എന്ന് പരിചയപ്പെടുത്തിയാണ് തന്റെ സ്വപ്‌നത്തിലെ അഞ്ച് ടി-കളെ മോഡി വിശദീകരിച്ചത്.

ചായക്കച്ചവടക്കാരനായ നരേന്ദ്രമോഡിക്ക് ഒരിക്കലും പ്രധാനമന്ത്രിയാകാന്‍ പററില്ലെന്നും വേണമെങ്കില്‍ കോണ്‍ഗ്രസ് സമ്മേളന സ്ഥലത്ത് ചായ വില്‍ക്കാന്‍ സൗകര്യം ചെയ്തുകൊടുക്കാമെന്നും മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ കളിയാക്കിയിരുന്നു. അയ്യര്‍ മാത്രമല്ല വേറെയും കോണ്‍ഗ്രസ് നേതാക്കള്‍ മോഡിയുടെ ഭൂതകാലത്തെ ചൊല്ലി കളിയാക്കിയിട്ടുണ്ട്.

എന്നാല്‍ കോണ്‍ഗ്രസിന്റെ കളിയാക്കല്‍ ആയുധമാക്കിയിരിക്കുകയാണ് മോഡി. തന്ത്രശാലിയായ മോഡിയുടെ അഞ്ച് ടീ പദ്ധതികള്‍ ഏതൊക്കെയെന്ന് നോക്കൂ.

ടെക്‌നോളജി

ടെക്‌നോളജി

രാജ്യത്തെ മറ്റ് മുഖ്യമന്ത്രിമാരെപ്പോലെയല്ല, ടെക്‌നോളജിയോട് വളരെ അടുത്തുനില്‍ക്കുന്ന മുഖ്യമന്ത്രിയാണ് മോഡി. രാജ്യം വികസിക്കാന്‍ ടെക്‌നോളജി കൂടിയേ തീരൂ എന്നാണ് മോഡിയുട വിശ്വാസം.

ടൂറിസം

ടൂറിസം

ടൂറിസം രംഗത്ത് ഗുജറാത്ത് ഉണ്ടാക്കിയ നേട്ടങ്ങള്‍ രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനാണ് മോഡിയുടെ നീക്കം. അമിതാഭ് ബച്ചനെപോലുള്ള സെലിബ്രിറ്റികളാണ് ഗുജറാത്ത് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍.

ട്രേഡ്

ട്രേഡ്

ട്രേഡ് എന്ന് കേട്ടാല്‍ ഗുജറാത്തിനെ ഓര്‍മവരും. സംസ്ഥാനത്തിന്റെ വികസനത്തിന് പ്രധാനപ്പെട്ട സഹായമായ കച്ചവടം മോഡിയുടെ പ്രധാനപദ്ധതികളിലൊന്നാണ്.

ടാലന്റ്

ടാലന്റ്

പ്രതിഭയുള്ളവര്‍ക്കേ നിലനില്‍പുള്ളൂ എന്നത് പ്രപഞ്ചസത്യം. രാജ്യം വികസിക്കണമെങ്കില്‍ പ്രതിഭാശാലികള്‍ വേണമെന്നുള്ള കാര്യത്തില്‍ മോഡിക്ക് രണ്ടില്ല അഭിപ്രായം.

ട്രഡീഷന്‍

ട്രഡീഷന്‍

ഇത് മാത്രം പോര, പാരമ്പര്യവും വേണം. രാജ്യത്തിന്റെ വികസനം പോലെ തന്നെ മോഡിക്കും ബി ജെ പിക്കും പ്രധാനമാണ് പാരമ്പര്യവും സംസ്‌കാരവും.

English summary
Narendra Modi unveils 5T formula, spells out his national vision for development.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X