Get Updates
Get notified of breaking news, exclusive insights, and must-see stories!

ഘര്‍ വാപസിയില്‍ അതൃപ്തി പ്രകടിപ്പിച്ച് മോദി

സൂറത്ത്: മതപരിവര്‍ത്തനം വിവാദമായ സാഹചര്യത്തില്‍ ഘര്‍ വാപസിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തു വന്നു. മോദിയുടെ അതൃപ്തി പരിഗണിച്ച് ഘര്‍ വാപസി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ വിശ്വഹിന്ദു പരിഷത്ത് നിര്‍ദ്ദേശം നല്‍കി.

ഗുജറാത്ത് വല്‍സാദ് ജില്ലയിലെ അര്‍നായി ഗ്രാമത്തിലെ 100 ഗോത്രവര്‍ഗ ക്രിസ്താനികളെ കൂട്ടത്തോടെയാണ് ഹിന്ദുക്കള്‍ ആക്കിയിരിക്കുന്നത്. സംഭവം വിവാദമായതോടെ ആണ് മോദി അതൃപ്തി പ്രകടപ്പിച്ച് രംഗത്തു വന്നത്. ഇതോടെ രാജ്യത്തുള്ള എല്ലാ വിഎച്ച്പി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ ഘര്‍ വാപസി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

modi

എന്നാല്‍ മതം മാറാന്‍ സമ്മതിച്ചവരെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം ഇഷ്ട പ്രകാരമാണ് ആളുകള്‍ മതം മാറിയതെന്നും പറയുന്നു. രാജ്യത്തിന്റെ പലഭാഗത്തും ഇതിനോടകം ഹിന്ദു സംഘടനകള്‍ മതംമാറ്റല്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. ഉന്നത നേതാക്കന്‍മാര്‍ ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. സംഭവം ആളിക്കത്തിയപ്പോഴാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ സംഘടന എത്തിയിരിക്കുന്നത്.

എന്നാല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു എന്നു മാത്രമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് വിഎച്ച്പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. മറ്റ് മതങ്ങളിലേക്ക് പോയ ഒട്ടേറെ പേര്‍ തിരിച്ചെത്തിയിട്ടുണ്ട്. ഹിന്ദു മതത്തിലേയ്ക്ക് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൈത്താങ്ങ് നല്‍കുക മാത്രമാണ് ചെയ്തതെന്നും തൊഗാഡിയ പറയുന്നു.

conversion

ആലപ്പുഴയിലും കൊല്ലത്തുമായി 10 കുടുംബങ്ങളിലെ 35 പേരെ ഇതിനോടകം മതം മാറ്റി. ലോകം മുഴുവന്‍ ഹിന്ദുക്കളുടേതാണെന്ന് കഴിഞ്ഞ ദിവസം തൊഗാഡിയ പ്രസ്താവിച്ചിരുന്നു. റഷ്യക്കാരെ ഹിന്ദുക്കള്‍ ആക്കണമെന്നും ഇതിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഘര്‍ വാപസിയുമായി ആര്‍എസ്എസ്സും വിഎച്ച്പിയും രംഗത്തു വന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+