കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പില്‍ മാര്‍ഗദര്‍ശിയായതില്‍ നന്ദി അറിയിച്ച് അദ്വാനിയുടെ വസതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

  • By Swetha
Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ കണ്ട് അനുഗ്രഹം വാങ്ങുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും എല്‍ കെ അദ്വാനിയെ സന്ദര്‍ശിച്ചു. ഞായറാഴ്ച ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സ്ഥാനമേറ്റെടുക്കുന്നതിനിടെയാണ് സന്ദര്‍ശനം.

വാരണാസിയിൽ കൂറ്റൻ ഭൂരിപക്ഷത്തിൽ ജയം; പക്ഷെ നരേന്ദ്ര മോദിയുടെ ആഗ്രഹം സഫലമായില്ലവാരണാസിയിൽ കൂറ്റൻ ഭൂരിപക്ഷത്തിൽ ജയം; പക്ഷെ നരേന്ദ്ര മോദിയുടെ ആഗ്രഹം സഫലമായില്ല

അദ്വാനിയെ സന്ദര്‍ശിച്ച ശേഷം മോദിയും അമിത്ഷായും മുരളി മനോഹര്‍ ജോഷിയുമായും കൂടിക്കാഴ്ച നടത്തി. 'ഡോ. മുരളി മനോഹര്‍ ജോഷി ബിജെപിയുടെ പണ്ഡിതനും ബുദ്ധിജീവിയും ആണെന്നും ഇന്ത്യന്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം സംഭാവനകള്‍ പ്രശംസനീയമാണെന്നും കൂടിക്കാഴ്ചക്ക് ശേഷം മോദി ട്വീറ്റ് ചെയ്തു.

30-advani-narendra-


വാരണാസിയിൽ കൂറ്റൻ ഭൂരിപക്ഷത്തിൽ ജയം, പക്ഷെ നരേന്ദ്ര മോദിയുടെ ആഗ്രഹം സഫലമായില്ല
''ബഹുമാനപ്പെട്ട അദ്വാനിജിയെ സന്ദര്‍ശിച്ചു. അദ്ദേഹത്തെ പോലെ നിരവധി നേതാക്കളുടെ പ്രയത്‌നമാണ് ബിജെപി എന്ന പാര്‍ട്ടിയെ ഇത്തരത്തിലൊരു വിജയത്തിലേക്ക് നയിച്ചത്.'' സന്ദര്‍ശനത്തിന് ശേഷം മോദി ട്വീറ്റ് ചെയ്തു. ട്വീറ്റിനൊപ്പം അദ്വാനിക്കൊപ്പമുള്ള ചിത്രവും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. അദ്വാനിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന മോദിയുടെ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

sha-modi-adwnai-15

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തിയുള്ള മോദിയുടെയും അമിത്ഷായുടെയും കൂട്ടുക്കെട്ടിനെ ചൊല്ലി വലിയ വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. 6 തവണ അദ്വാനി വിജയിച്ച മണ്ഡലമായ ഗാന്ധി നഗറില്‍ അമിത്ഷാ മത്സരിച്ചതും വലിയ വിമശനങ്ങള്‍ക്കിടയാക്കി.

Recommended Video

cmsvideo
മോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാൻ കൊടിക്കുന്നിൽ സുരേഷ്

English summary
Narendra Modi visits LK Adhwani to say thanks for being guide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X