കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരാണസിയില്‍ മോദിയും ശത്രുഘ്നന്‍ സിന്‍ഹയും നേര്‍ക്കുനേര്‍!! ബിജെപി വിട്ടാല്‍ സിന്‍ഹയ്ക്ക് സീറ്റ്!!

  • By Desk
Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വരാണസിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹയും നേരിട്ട് ഏറ്റുമുട്ടുമെന്ന് സൂചനകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളെ പരസ്യമായി വിമര്‍ശിക്കുന്ന സിന്‍ഹ പല പൊതുവേദികളിലും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

<strong>ജെഡിഎസ്സില്‍ രാഷ്ട്രീയ പോര്‍വിളി.... മാത്യു ടി തോമസിന്റെ രാജി ആവശ്യപ്പെട്ട് കൃഷ്ണന്‍ കുട്ടി വിഭാഗം</strong>ജെഡിഎസ്സില്‍ രാഷ്ട്രീയ പോര്‍വിളി.... മാത്യു ടി തോമസിന്റെ രാജി ആവശ്യപ്പെട്ട് കൃഷ്ണന്‍ കുട്ടി വിഭാഗം

യശ്വന്ത് സിന്‍ഹയ്ക്കൊപ്പമാണ് ജയ് പ്രകാശ് നാരായണന്റെ ജന്മവാര്‍ഷികാഘോഷത്തിന് ശത്രുഘ്നന്‍ സിന്‍ഹ ലഖ്നൊവിലെത്തിയത്. സമാജ് വാദി പാര്‍ട്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. സമാജ് വാജി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവിനൊപ്പം ഇരു നേതാക്കളും വേദി പങ്കിടുകയും ചെയ്തിരുന്നു. ഇത് സിന്‍ഹ സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേക്കേറുമെന്ന ശുഭ പ്രതീക്ഷ നല്‍കുന്ന നീക്കം കൂടിയാണ്.

 സമാജ് വാദി പാര്‍ട്ടിയുടെ ടിക്കറ്റ്

സമാജ് വാദി പാര്‍ട്ടിയുടെ ടിക്കറ്റ്

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിവിഐപി സീറ്റായ വാരാണസിയില്‍ നിന്ന് ശത്രുഘ്നന്‍ സിന്‍ഹയും നരേന്ദ്രമോദിയും നേരിട്ട് ഏറ്റുമുട്ടുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശത്രുഘ്നന്‍ സിന്‍ഹ ബിജെപി വിട്ടാല്‍ സമാജ് വാദി പാര്‍ട്ടി സിന്‍ഹയ്ക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് വാഗ്ദാനം ചെയ്യുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

 ബനാറസില്‍ സംഭവിക്കുന്നത്...

ബനാറസില്‍ സംഭവിക്കുന്നത്...


പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബനാറസിലുള്ള പ്രശസ്തിയെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതാണ്. എന്നാല്‍ വരാണസിയിലെ കായസ്ഥ സമുദായത്തിനിടയില്‍ ചിരപരിചിതനാണ് ശത്രുഘ്നനന്‍ സിന്‍ഹ. യുപിയിലെയും ബീഹാറിലേയും കുടിയേറ്റ തൊഴിലാളികളും ബിജെപിയുടെ തിരഞ്ഞെടുപ്പ് വിധിയെഴുത്ത് കാത്ത് കഴിയുകയാണ്. ഇതിനെല്ലാം പുറമേ ലഖ്നൊയിലെ ഒരു പൊതു പരിപാടിയില്‍ സിന്‍ഹ മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനൊപ്പം വേദി പങ്കിട്ടിരുന്നു. വ്യാഴാഴ്ചയായിരുന്നു പരിപാടി.

 ബിജെപി വിട്ടാല്‍ സിന്‍ഹയ്ക്ക് സീറ്റ്

ബിജെപി വിട്ടാല്‍ സിന്‍ഹയ്ക്ക് സീറ്റ്

നടനും രാഷ്ട്രീയ നേതാവുമായ ശത്രുഘ്നന്‍ സിന്‍ഹ ബിജെപി വിട്ടുവന്നാല്‍ സമാജ് വാദി പാര്‍ട്ടി ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്ന് മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാക്കളും സൂചന നല്‍കിയിട്ടുണ്ട്. ഇത് ലോക്സഭാ തിര‍ഞ്ഞെടുപ്പിനെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ബിജെപിക്കുള്ള തിരിച്ചടി ആയേക്കും. ബിജെപിയുടെ വരാണസിയില്‍ നിന്നുള്ള പട്ന സാഹിബ് എംപിയെ മത്സരിപ്പിക്കുന്നതിനുള്ള കൂടിയാലോചനകളും നടന്നുവരുന്നുണ്ട്.

 ആപ്പും എസ്പിയും കൈകോര്‍ക്കും!!

ആപ്പും എസ്പിയും കൈകോര്‍ക്കും!!

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആപ്പിന്റെ പിന്തുണ തേടാനുള്ള നീക്കവും യുപിയില്‍ സമാജ് വാദി പാര്‍ട്ടി നടത്തിവരുന്നുണ്ട്. ആപ്പ് കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ കെജ്രിവാളായിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയത്. മാറ്റം ആഗ്രഹിക്കുന്ന വാരാണസിയിലെ ജനങ്ങള്‍ നേരിട്ട് കാര്യങ്ങള്‍ പറയുന്ന ആരെയും രണ്ട് കയ്യും നീട്ടി സ്വീകരിക്കു

 ബിജെപിയെ മടുത്ത് ജനങ്ങള്‍

ബിജെപിയെ മടുത്ത് ജനങ്ങള്‍

വരാണസിയിലെ ജനങ്ങള്‍ ബിജെപിയുടെ ഭരണത്തില്‍ മനംമടുത്ത് ഇരിക്കുകയാണ്. വാരാണസി എംപി ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടത് മാറ്റമാണെന്നും സമാജ് വാദി പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നു. ശത്രുഘ്നന്‍ സിന്‍ഹയെ വാരാണസിയില്‍ നിന്ന് മത്സരിപ്പിച്ചാല്‍ മികച്ച ഭൂരിപക്ഷത്തില്‍ സമാജ് വാദി പാര്‍ട്ടിക്ക് വിജയിക്കാമെന്നാണ് പാര്‍ട്ടി കരുതുന്നത്.

English summary
Narendra Modi vs Shatrughan Sinha in 2019? Varanasi likely to witness blockbuster poll battle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X