കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ദേശീയഗാന വിവാദം: റഷ്യയില്‍ സംഭവിച്ചതിന്റെ സത്യാവസ്ഥയെന്ത് ?

  • By Siniya
Google Oneindia Malayalam News

മോസ്‌കോ: റഷ്യന്‍ സന്ദര്‍ശനത്തില്‍ ദേശീയഗാനത്തിനിടെ മോദിക്ക് സംഭവിച്ചത് രാജ്യത്തെ പ്രോട്ടോകോള്‍ അനുസരിച്ച് പരിപാടി നിയന്ത്രിക്കുന്നതിലുണ്ടായ പിഴവാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മാധ്യമങ്ങള്‍ അദ്ദേഹത്തിനെതിരെ അനാവാശ്യമായ വിവാദമുണ്ടാക്കുകയാണ്. റഷ്യന്‍ സന്ദര്‍ശനത്തിനിടെ മോദിക്ക് സംഭവിച്ച അബദ്ധം എന്നു കാണിച്ച് ദേശീയ മാധ്യമങ്ങള്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നു പറയുന്നു.

തീര്‍ത്തും നിശ്ശബ്ദമായ അന്തരീക്ഷത്തിലാണ് മോദിയോട് മുന്നോട്ട് നീങ്ങാന്‍ പ്രോട്ടോക്കോള്‍ നിയന്ത്രിക്കുന്ന വ്യക്തി ആവശ്യപ്പെട്ടത്. അതനുസരിച്ച് മോദി മുന്നോട്ടു പോകുന്പോഴാണ് ദേശീയ ഗാനം ആരംഭിച്ചത്. പ്രോട്ടോക്കോള്‍ ആസൂത്രണത്തില്‍ വന്ന പിഴവാണ് വിനയായത്. ഇത് ഒരിക്കലും മോദിയുടെ ഭാഗത്തു നിന്നുള്ള വീഴ്ചയല്ലെന്ന് നിസ്സംശയം പറയാം.

ഈ സംഭവങ്ങള്‍ അറിയാതെയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ മോദിയെ അപമാനിക്കാന്‍ ശ്രമിക്കുന്നതെന്നും സോഷ്യല്‍ മീഡിയകളില്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നതെന്നും ഓഫീസ് കുറ്റപ്പെടുത്തി. എന്നാല്‍ മോദി എന്തിനാണ് റഷ്യയില്‍ പോയതെന്നുോ അതിന്റെ പ്രാധാന്യത്തെ കുറിച്ചോ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയിട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്.

റഷ്യയുടെ പിഴവ്

റഷ്യയുടെ പിഴവ്

റഷ്യയില്‍ദേശീയഗാനത്തിനിടെ മോദി നടന്നു നീങ്ങിയത് പ്രോട്ടോകോള്‍ അനുസരിച്ച് പരിപാടി നിയന്ത്രണത്തില്‍ റഷ്യയ്ക്ക് വന്ന പിഴവാണെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റഷ്യയുടെ പ്രോട്ടോകോള്‍ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശ പ്രകാരമാണ് പ്രധാനമന്ത്രി നീങ്ങിയത്.

മാധ്യമങ്ങള്‍ മോദിയെ അപമാനിക്കുന്നു

മാധ്യമങ്ങള്‍ മോദിയെ അപമാനിക്കുന്നു

റഷ്യന്‍ സന്ദര്‍ശനത്തിനിടെ മോദിക്ക് പറ്റിയ അബദ്ധം എന്നു കാണിച്ച് മാധ്യമങ്ങള്‍ പ്രധാനമന്ത്രിയെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മോദിക്കെതിരെ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ആലപിച്ചത് ദേശീയഗാനം തന്നെയോ?

ആലപിച്ചത് ദേശീയഗാനം തന്നെയോ?

റഷ്യന്‍ ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം നിശബ്ദാന്തരീക്ഷത്തിലാണ് മോദി നടന്നു നീങ്ങുന്നത്. ഇതിന് ശേഷമാണ് ദേശീയ ആലപിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു.

ദേശീയ മാധ്യമങ്ങള്‍ നല്‍കുന്നത്

ദേശീയ മാധ്യമങ്ങള്‍ നല്‍കുന്നത്

റഷ്യയിലെ ഗാര്‍ഡ് ഓഫ് ഓണറോടെ ആനയിക്കപ്പെട്ട മോദിയുടെ അബദ്ധം എന്നുകാണിച്ചാണ് ഇപ്പോഴും ദേശീയ മാധ്യമങ്ങള്‍ പ്രധാന വാര്‍ത്തയായി നല്‍കുന്നത്.

 പ്രധാന മാധ്യമങ്ങളുടെ താല്‍പര്യം

പ്രധാന മാധ്യമങ്ങളുടെ താല്‍പര്യം

റഷ്യന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മോദിക്ക് സംഭവിച്ച അബദ്ധം എന്നു പറഞ്ഞുകൊണ്ടാണ് മാധ്യമങ്ങള്‍
ചര്‍ച്ച ചെയ്യുന്നത്. ഇതിലൂടെ തന്നെ മാധ്യമങ്ങളുടെ താല്‍പര്യവും മനസ്സിലാക്കാവുന്നതാണ്. ചെറിയ കാര്യങ്ങളെ ഊതിപ്പെരിപ്പിക്കലാണ് മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതെന്നു കുറ്റപ്പെടുത്തുന്നുണ്ട്.

ട്രോളുകള്‍ നിരത്താനുള്ള വ്യക്തിയാണ് മോദി?

ട്രോളുകള്‍ നിരത്താനുള്ള വ്യക്തിയാണ് മോദി?

തെറ്റായ വാർത്ത നല്‍കിമാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡയകള്ർക്കും ട്രോളുകള്‍ നിരത്താനുള്ള വ്യക്തിമാത്രമാണ് മോദിയെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

 വികസന പ്രവര്‍ത്തനങ്ങളെ അവഗണിക്കുന്നു

വികസന പ്രവര്‍ത്തനങ്ങളെ അവഗണിക്കുന്നു

മോദി എന്തും ചെയ്താലും അബദ്ധമാകുന്നുണ്ടോ എന്നു കണ്ടുപിടിക്കലാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ പലപ്പോഴും മാധ്യമങ്ങള്‍ അവഗണിക്കുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.

 മോദി ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ?

മോദി ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ?

തന്റെ അബദ്ധങ്ങള്‍ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും നല്ല വാര്‍ത്തയായിരിക്കാം. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ തന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധകൊടുത്ത് മുന്നോട്ടു പോകുകയാണ് മോദി.

English summary
Narendra Modi walks during national anthem, wrong news, pm office said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X