കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസിനസ് സംരംഭകര്‍ക്ക് ഇന്ത്യ സൗകര്യമൊരുക്കുമെന്ന് മോദി

Google Oneindia Malayalam News

വാഷിങ്ടണ്‍: ബിസിനസ് സംരഭകര്‍ക്ക് മികച്ച സൗകര്യമൊരുക്കുന്നതിന് പ്രത്യേക ശ്രദ്ധപുലര്‍ത്താനുറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഇന്ത്യയില്‍ മികച്ച സൗകര്യമൊരുക്കുന്നത്. അമേരിക്കയിലെ ബിസിനസ്സ് മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

വലിയ വിപണി എന്നതിനൊപ്പം ശാസ്ത്ര സാങ്കേതിക, മാനേജ്‌മെന്റ് മേഖലകളില്‍ ഉന്നത നിലവാരമുള്ള വിശ്വസ്ത പങ്കാളിയായിരിക്കും ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മനുഷ്യ വിഭവ ശേഷിയും അമേരിക്കയുടെ നൂതന നേട്ടങ്ങളും സമന്വയിക്കുന്ന സംരഭങ്ങള്‍ ശക്തിയേറിയതായിരിക്കുമെന്ന് മോദി ചൂണ്ടിക്കാട്ടി.

Narendra Modi

ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി വികസിത രാജ്യങ്ങള്‍ അവരുടെ വിപണി തുറന്നിട്ടിരിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണെന്നും കാര്യക്ഷമതയും ഉന്നത നിലവാരമുള്ള ഉല്‍പ്പാദക സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി ദേശീയവും വിദേശീയവുമായ നിക്ഷേപകരെ ഇന്ത്യ പ്രോത്സാഹിപ്പിക്കുമെന്നും മോദി പറഞ്ഞു.

കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സുപ്രധാനമായ നിരവധി വിഷയങ്ങല്‍ ചര്‍ച്ച ചെയ്തിരുന്നു. ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം എന്നിവ ചെറുക്കാനുള്ള പാരീസ് ഉടമ്പടിയില്‍ ഇരു രാജ്യങ്ങളും ഈ വര്‍ഷം തന്നെ ഭാഗമാകാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി.

English summary
UNDERLINING their “strong bonds,” Prime Minister Narendra Modi and US President Barack Obama today pledged to forge a partnership for the future.Shortly after noon on Tuesday, with Obama by his side at the Oval Office in the White House, Vice President Joe Biden in the room, and a bust of Martin Luther King Jr behind him, Modi said: “We are working shoulder to shoulder, we are proud (about that)…we will continue working together.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X