കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിടിലന്‍ ചോദ്യവുമായി ശശി തരൂര്‍; ഇന്ദിര സന്ദര്‍ശിച്ചപ്പോള്‍ പാകിസ്താനെ രണ്ടാക്കി! മോദി, ഇനി എന്താണ്

Google Oneindia Malayalam News

ദില്ലി: ലഡാക്കിലെ ചൈനീസ് കൈയ്യേറ്റത്തിനെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നം ചെയ്യുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. രാഹുല്‍ ഗാന്ധി നിരന്തരം ഇക്കാര്യത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്നു. ആരും ഇന്ത്യന്‍ പ്രദേശത്ത് കടന്നിട്ടില്ലെന്നാണ് നരേന്ദ്ര മോദി വിഷയത്തില്‍ പ്രതികരിച്ചത്.

പിന്നെ എങ്ങനെ ഇന്ത്യന്‍ സൈനികര്‍ ഗല്‍വാനില്‍ കൊല്ലപ്പെട്ടു എന്ന മറുചോദ്യവുമായി കോണ്‍ഗ്രസ് ഇതിനെതിരെ രംഗത്തുവന്നു. ഈ ഘട്ടത്തില്‍ നിര്‍ണായകമായ ചില ചോദ്യങ്ങളാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഉന്നയിച്ചിരിക്കുന്നത്. ഇന്ദിരാ ഗാന്ധിയെയും മന്‍മോഹന്‍ സിങിനെയും പരാര്‍ശിച്ചാണ് തരൂരിന്റെ മോദിയോടുള്ള ചോദ്യം. വിശദാംശങ്ങള്‍ ഇങ്ങനെ....

ലോകപരിചയമുള്ള നേതാവ്

ലോകപരിചയമുള്ള നേതാവ്

ലോകപരിചയമുള്ള കോണ്‍ഗ്രസ് നേതാവാണ് ശശി തരൂര്‍. പലപ്പോഴും അദ്ദേഹം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുമ്പില്‍ മറുപക്ഷത്തിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കാറില്ല. ചരിത്ര പശ്ചാത്തലങ്ങള്‍ സൂചിപ്പിച്ചാണ് തരൂരിന്റെ പല ചോദ്യങ്ങളും. പുതിയ ചോദ്യവും അങ്ങനെ തന്നെ.

മോദിയുടെ ലഡാക്ക് സന്ദര്‍ശനം

മോദിയുടെ ലഡാക്ക് സന്ദര്‍ശനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനമാണ് തരൂരിന്റെ ചോദ്യത്തിന് കാരണം. കഴിഞ്ഞദിവസം ലഡാക്കിലെത്തി സൈനികരുമായി സംവദിച്ച മോദിയുടെ നടപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൈനികര്‍ക്ക് ആവേശം നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മോദിയുടെ ലഡാക്ക് യാത്ര.

മുമ്പ് പ്രധാനമന്ത്രിമാര്‍ സന്ദര്‍ശിച്ചപ്പോള്‍...

മുമ്പ് പ്രധാനമന്ത്രിമാര്‍ സന്ദര്‍ശിച്ചപ്പോള്‍...

എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ അതിര്‍ത്തിയിലെ നിര്‍ണായക പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അത് ഏറെ ഗൗരവമുള്ളതാണ്. മുമ്പ് പ്രധാനമന്ത്രിമാര്‍ ഇത്തരം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം വന്‍ മാറ്റങ്ങള്‍ക്കും ചരിത്ര നിമിഷങ്ങള്‍ക്കും രാജ്യം സാക്ഷിയായിരുന്നു. ഇതാണ് തരൂരിന്റെ ചോദ്യവും.

ഇന്ദിര സന്ദര്‍ശിച്ച ശേഷം

ഇന്ദിര സന്ദര്‍ശിച്ച ശേഷം

1971ല്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ലഡാക്കിലെ ലേ സന്ദര്‍ശിച്ചിരുന്നു. പാകിസ്താനില്‍ വലിയ കോലാഹലമായിരുന്നു അക്കാലത്ത്. അധികം വൈകാതെ പാകിസ്താന്‍ വിഭജിക്കപ്പെട്ടു. ബംഗ്ലാദേശ് എന്ന പുതിയ രാജ്യം പിറവി കൊള്ളുകയും ചെയ്തു.

മന്‍മോഹന്‍ സിങിന്റെ കാലത്ത്

മന്‍മോഹന്‍ സിങിന്റെ കാലത്ത്

2005ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സിയാച്ചിന്‍ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ സിങിന്റെ ആദ്യ സിയാച്ചിന്‍ സന്ദര്‍ശനമായിരുന്നു അത്. അയല്‍രാജ്യങ്ങള്‍ കൈയ്യടക്കാന്‍ നോക്കുന്ന ഈ പ്രദേശം ഇതിന് ശേഷം കാര്യമായ പോരിന് വേദിയായിട്ടില്ല. ഇന്ത്യയുടെ കൈയ്യില്‍ സുരക്ഷിതമാണ്.

മോദി, ഇനി എന്താണ്

മോദി, ഇനി എന്താണ്

2020ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് സന്ദര്‍ശിച്ചിരിക്കുന്നു. ഇനി എന്താണ് ഇന്ത്യ പ്രതീക്ഷിക്കേണ്ടത്. ശക്തമായ നടപടിയോ ഇന്ത്യന്‍ മണ്ണ് നിലനിര്‍ത്തലോ എന്നാണ് ശശി തരൂരിന്റെ ചോദ്യം. ശക്തമായ വല്ല നീക്കവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമോ?

ചിത്രങ്ങളും പങ്കുവച്ചു

ചിത്രങ്ങളും പങ്കുവച്ചു

ഇന്ദിര ഗാന്ധി ലേയില്‍ പ്രസംഗിക്കുന്നതിന്റെയും മന്‍മോഹന്‍ സിങ് സിയാച്ചിന്‍ സന്ദര്‍ശിക്കുന്നതിന്റെയും നരേന്ദ്ര മോദി ലഡാക്കിലെത്തിയതിന്റെയും ചിത്രങ്ങള്‍ കൂടി തരൂര്‍ പങ്കുവച്ചിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിനെ ഒന്നിന് പിറകെ ഒന്നായി ചോദ്യങ്ങള്‍ കൊണ്ടു മൂടുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

രാഹുലിന്റെ വീഡിയോ

രാഹുലിന്റെ വീഡിയോ

രാഹുല്‍ ഗാന്ധി പുതിയ വീഡിയോ ഇന്ന് പങ്കുവച്ചിട്ടുണ്ട്. ലഡാക്കിലുള്ളവരുടെ പ്രതികരണമാണ് വീഡിയോയില്‍. തങ്ങളുടെ പ്രദേശം ചൈന കൈവശപ്പെടുത്തിയെന്ന് ലഡാക്കുകാര്‍ പറയുന്നു. ആരും കൈവശപ്പെടുത്തിയിട്ടില്ലെന്ന് മോദി പറയുന്നു. ആരാണ് കളവ് പറയുന്നത് എന്നാണ് രാഹുലിന്റെ ചോദ്യം.

വിമര്‍ശനം ഇങ്ങനെ

വിമര്‍ശനം ഇങ്ങനെ

ചൈനക്കാര്‍ ഇന്ത്യന്‍ പ്രദേശത്ത് കടന്നുകയറിയിരിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധിയുടെ വീഡിയോയിലുള്ളത്. പക്ഷേ, വീഡിയോയിലുള്ളവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു. വീഡിയോയിലുള്ളവര്‍ ലഡാക്ക് സ്വദേശികളല്ലെന്നും അവര്‍ അവകാശപ്പെടുന്നു.

ആശുപത്രി സന്ദര്‍ശനം

ആശുപത്രി സന്ദര്‍ശനം

മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തില്‍ ഒട്ടേറെ പ്രതികരണങ്ങള്‍ വന്നതോടെ വിഷയം രാഷ്ട്രീയമായിരിക്കുകയാണ്. ലേയിലെ സൈനിക ആശുപത്രിയില്‍ മോദി സന്ദര്‍ശിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ചിത്രങ്ങള്‍ വ്യാജമാണെന്നും പ്രചാരണമുണ്ടായി. ഇതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ പ്രതികരണം ശ്രദ്ധേയമായത്.

നെഹ്രുവിന്റെ കാലത്ത്

നെഹ്രുവിന്റെ കാലത്ത്

ചൈനയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത നേതാവായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു എന്നാണ് കപില്‍ സിബല്‍ പറഞ്ഞത്. എല്‍എസി കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ഗല്‍വാന്‍ താഴ്‌വര ഇന്ത്യയുടേതാണെന്ന് അന്ന് ചൈന സമ്മതിച്ചിരുന്നുവെന്നും സിബല്‍ പറയുന്നു.

മോദി ലാഡാക്കിലെ ആശുപത്രിയില്‍ പോയത് ഫോട്ടോ എടുക്കാന്‍... മരുന്നില്ല, ഡോക്ടറില്ല, ഫോട്ടോഗ്രാഫറുണ്ട്മോദി ലാഡാക്കിലെ ആശുപത്രിയില്‍ പോയത് ഫോട്ടോ എടുക്കാന്‍... മരുന്നില്ല, ഡോക്ടറില്ല, ഫോട്ടോഗ്രാഫറുണ്ട്

യോഗിയുടെ നെഞ്ച് പിടക്കുന്നു; കോണ്‍ഗ്രസ് കുതിപ്പിന് സാധ്യത, ഗ്രൗണ്ട് റിപോര്‍ട്ട് പ്രിയങ്കയ്‌ക്കൊപ്പംയോഗിയുടെ നെഞ്ച് പിടക്കുന്നു; കോണ്‍ഗ്രസ് കുതിപ്പിന് സാധ്യത, ഗ്രൗണ്ട് റിപോര്‍ട്ട് പ്രിയങ്കയ്‌ക്കൊപ്പം

അമേരിക്കന്‍ സൈന്യം ചൈനയെ വളയുന്നു; യുദ്ധക്കപ്പലുകളുടെ പട പുറപ്പെട്ടു, രണ്ടും കല്‍പ്പിച്ച് ട്രംപ്അമേരിക്കന്‍ സൈന്യം ചൈനയെ വളയുന്നു; യുദ്ധക്കപ്പലുകളുടെ പട പുറപ്പെട്ടു, രണ്ടും കല്‍പ്പിച്ച് ട്രംപ്

English summary
Narendra Modi, what can India expect? Congress leader Shashi Tharoor mocked PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X