കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്-19 പടരുന്നു; നരേന്ദ്ര മോദി അയോധ്യയിലേക്ക്; 2 മണിക്കൂറോളം ഭൂമി പൂജ

Google Oneindia Malayalam News

ദില്ലി: കൊവിഡ്-19 പടര്‍ന്നു പിടിക്കുമ്പോഴും അയോധ്യയില്‍ വിപുലമായി തന്നെ രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് പുരോഗമിക്കുകയാണ്. ഭൂമി പൂജ ചടങ്ങിന്റെ വിപുലമായ ഒരുക്കങ്ങളാണ് ഇവിടെ നടക്കുന്നത്.

ആഗസ്റ്റ് 5 ന് നാണ് തറക്കല്ലിടല്‍ ചടങ്ങ് നടക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് അടക്കം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലും ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കില്ലെന്ന തീരുമാനത്തിലാണ് പ്രധാനമന്ത്രി.

ഗള്‍ഫില്‍ പ്രതീക്ഷ നിറയുന്നു; യുഎഇയും ഇറാനും ചര്‍ച്ച നടത്തി, സൗദി-ഇറാന്‍ അനുനയത്തിന് ഇമ്രാന്‍ ഖാന്‍ഗള്‍ഫില്‍ പ്രതീക്ഷ നിറയുന്നു; യുഎഇയും ഇറാനും ചര്‍ച്ച നടത്തി, സൗദി-ഇറാന്‍ അനുനയത്തിന് ഇമ്രാന്‍ ഖാന്‍

നരേന്ദ്രമോദി

നരേന്ദ്രമോദി

നരേന്ദ്രമോദിക്കൊപ്പം ആര്‍എസ്എസ് തലവന്‍ മോഹന്‍ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങിനെത്തും. പ്രധാനമന്ത്രി നാളെ രാവിലെയാണ് ദില്ലിയില്‍ നിന്നും ലഖ്‌നൗവിലേക്ക് പോകുന്നത്.

ലഖ്‌നൗവിലേക്ക്

ലഖ്‌നൗവിലേക്ക്

രണ്ട് മണിക്കൂറോളം നീണ്ടു നില്‍ക്കുന്നതായിരിക്കും ചടങ്ങ്. ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രാ ചാര്‍ട്ട് അനുസരിച്ച് സ്‌പെഷ്യല്‍ ജെറ്റില്‍ രാവിലെ 9-30 ന് ദില്ലിയില്‍ നിന്നും ലഖ്‌നൗവിലേക്ക് പുറപ്പെടുന്ന മോദി അവിടെ നിന്നും ഹെലികോപ്റ്ററിലായിരിക്കും അയോധ്യയിലേക്ക് പോവുക.

 ഒന്നര മണിക്കൂര്‍ പരിപാടി

ഒന്നര മണിക്കൂര്‍ പരിപാടി

11-30 ന് പ്രധാനമന്ത്രി അയോധ്യയില്‍ എത്തും. ശേഷം അയോധ്യയിലെ ഹനുമംഗരി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയും പൂജയും നടത്തും. ഉച്ഛയോടെയായിരിക്കും പ്രധാനമന്ത്രി ഭൂമി പൂജന്‍ നടക്കുന്ന സ്ഥലത്തേക്ക് എത്തുന്നത്. ഇതിനകെ തന്നെ ഇവിടെ പജ കര്‍മ്മങ്ങളൊക്കെ നടന്നുവരികയാണ്. 12-49 ന് ഇവിടെ തറക്കല്ലിടല്‍ ചടങ്ങ് നടക്കും. ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിപാടിയായിരിക്കും.

Recommended Video

cmsvideo
All You Need To Know About The Ayodhya Ram Mandir Bhoomi Puja and Preparations | Oneindia Malayalam
സുരക്ഷാ സംവിധാനം

സുരക്ഷാ സംവിധാനം

2 മണിയോട് കൂടി പ്രധാനമന്ത്രി ലഖ്‌നൗവിലേക്ക് തിരിക്കും. ഇതിനകം തന്നെ ഇവിടെ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ പൊലീസ് ബാരിക്കേടുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. അയോധ്യയിലേത്ത് പ്രത്യേകം ക്ഷണം ലഭിച്ചവരെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശം.

135 സന്യാസിമാര്‍

135 സന്യാസിമാര്‍

175 അതിഥികളാണ് അയോധ്യയിലെ ഭൂമി പൂജ ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇതില്‍ നേപ്പാളില്‍ നിന്നുള്ള സന്യാസിമാരും ഉല്‍പ്പെടും. 135 ആത്മീയ ശാഖകളെ പ്രതിനിധീകരിച്ച് 135 സന്യാസിമാര്‍ പങ്കെടുക്കും. എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുക്കും. ഭൂമി പൂജയുടെ ഭാഗമായി അയോധ്യയിലെ വീടുകളിലും കെട്ടിടുങ്ങളിലുമെല്ലാം കാവി പൂശിയിരിക്കുകയാണ്. 2000 തീര്‍ത്ഥ സ്ഥലങ്ങളില്‍ നിന്നുള്ള മണ്ണും നൂറ് നദികളില്‍ നിന്നുള്ള ജലവും അയോധ്യയില്‍ എത്തിച്ചിരിക്കുകയാണ്.

അമിത് ഷാ

അമിത് ഷാ

അതേസമയം കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഉമാഭാരതി ചടങ്ങിനെത്തില്ലെന്ന് അറിയിച്ചിരുന്നു. അമിത് ഷാക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഉമാ ഭാരതി തീരുമാനം അറിയിച്ചത്. ഒപ്പം അയോധ്യയിലെ പൂജാരിക്കും പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യകാര്‍മികത്വം വഹിക്കേണ്ടിയിരുന്ന സംഘത്തിലെ ഒരു പൂജാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒപ്പം ചടങ്ങ് നടക്കുന്ന പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന 16 പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങിനും ഞായറാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.

English summary
Narendra Modi will attend the ground breaking ceremony of ram temple in ayodhya even during covid-19 pandemic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X