കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദ് മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

  • By Sanoop
Google Oneindia Malayalam News

ഹൈദരാബാദ്: ഹൈദരാബാദ് മെട്രോ റെയില്‍ സര്‍വ്വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ കൂടെ ഉദ്ഘാടന യാത്ര നടത്തിക്കൊണ്ടാണ് മെട്രോയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

സിപിഎമ്മില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്: നേതാക്കളും പ്രവര്‍ത്തകരും സിപിഐയില്‍ ചേര്‍ന്നുസിപിഎമ്മില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്: നേതാക്കളും പ്രവര്‍ത്തകരും സിപിഐയില്‍ ചേര്‍ന്നു

പ്രധാനമന്ത്രി എത്തുന്നതുകൊണ്ട് കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരുിന്നത്. നാളെ മുതല്‍ മെട്രോ സര്‍വ്വീസ് ജനങ്ങള്‍ക്കായി തുറന്നകൊടുക്കും. ആഴ്ചാവസാനം മുതല്‍ മെട്രോ കാര്‍ഡുകള്‍ ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ 30കിലോമീറ്ററാണ് മെട്രോ ട്രെയിന്‍ സഞ്ചരിക്കുക, പ്രതിദിനം 17 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

 ഒന്നാംഘട്ടം

ഒന്നാംഘട്ടം

ജനസാന്ദ്രയുള്ള സ്ഥലങ്ങളില്‍ കൂടി കടന്നുപോകുന്നഹൈദരാബാദ് മോട്രോപ്രൊജക്ട് മൂന്നുഘട്ടങ്ങളിലായാണ് പൂര്‍ത്തീകരിക്കുക. 24 സ്‌റ്റേഷനുകള്‍ ഉള്‍പ്പെടുന്ന ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചത്.

 സര്‍വ്വീസ് നടത്തുന്ന സമയം

സര്‍വ്വീസ് നടത്തുന്ന സമയം

രാവിലെ ആറ് മുതല്‍ രാത്രി വരെയായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വ്വീസ് നടത്തുക. എന്നാല്‍ തിരക്കും ആവശ്യകതയും അനുസരിച്ച് വൈകാതെ അത് 5.30 മുതല്‍ 11മണി വരെ ആക്കുമെന്ന് ഐടി മന്ത്രി കെടി രാമ റാവു പറഞ്ഞു.

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

10രൂപ മുതല്‍-60രൂപ വരെയായിരിക്കും ടിക്കറ്റ് നിരക്ക്. ആദ്യഘട്ടത്തില്‍ 330പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന മൂന്ന് കോച്ചുകളായിരിക്കും ഉണ്ടാവുക. തിരക്കും ആവശ്യകതയും അനുസരിച്ച് പിന്നീട് കോച്ചുകളുടെ എണ്ണം ആറ് അയി വര്‍ധിപ്പിക്കും .നോര്‍ത്ത് ഹൈദരാബാദിലെ മിയാപ്പൂര്‍ മുതല്‍ അമീര്‍പേട്ട് വരെയായിരിക്കും ഒന്നാമത്തെ ലൈന്‍, അമീര്‍പ്പേട്ട് മുതല്‍ നാഗേഹോള്‍ വരെയായിരിക്കും രണ്ടാമത്തെ ലൈന്‍.

സ്റ്റേഷനുകളില്‍ തമ്മിലുള്ള ദൂരം

സ്റ്റേഷനുകളില്‍ തമ്മിലുള്ള ദൂരം

ഒരു കിലോമീറ്റര്‍ ദൂര വ്യത്യാസത്തിലാണ് മെട്രോ സ്‌റ്റേഷനുകള്‍ സ്ഥിതി ചെയ്യുന്നത്. ,വൈകാതെ തന്നെ മെട്രോയുമായി ബന്ധിപ്പിക്കുന്ന ബസ് സര്‍വ്വീസും പാര്‍ക്കിങ്ങ് സൗകര്യവും മറ്റ് അനിബന്ധ യാത്ര സൗകര്യങ്ങള്‍ നിലവില്‍ വരും. സ്റ്റേഷനുകളില്‍ നിന്ന് വാണിജ്യ സ്ഥാപനങ്ങളിലേക്കും ഓഫീസുകളിലേക്കും നേരിട്ട് പ്രവേശിക്കാനുള്ള ഫ്‌ളൈ ഓവറുകളുടെയും നിര്‍മ്മിക്കാന്‍ ആലോചിക്കുന്നുണ്ട്.

പദ്ധതി

പദ്ധതി

2012 ജുലൈയിലാണ് പദ്ധതിയുടെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തത്. ഈ വര്‍ഷം ജൂണില്‍ പൂര്‍ത്തീകരിക്കാനായിരുന്നു പദ്ധതി തീരുമാനം. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടാണ് ഉദ്ഘാടനം ഇത്രയും വൈകിയത്. 72 കിലോമീറ്റര്‍ ദൈര്‍ഗ്യമുള്ള മെട്രോയുടെ പൂര്‍ണ്ണ രീതിയിലുള്ള സര്‍വ്വീസ് അടുത്ത വര്‍ഷത്തോടുകൂടി ആരംഭിക്കും.

English summary
prime minister narendra modi will inaugrate hyderabad metro rail service. by taking the inaugural ride along with telangana chief minister k chandrasekhar rao
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X